ജ്യോതിഷമിത്രം അദ്ധ്യായം - 16 1 അഷ്ടവർഗ്ഗം .ജാതകത്തിലെ സപ്തഗ്രഹങ്ങളും ലഗ്നവും കൂടി അവരിൽ ഒരോരുത്തർക്കും 12 രാശികളുമായുള്ള സൂക്ഷ്മബലം കണ്ടുപിടിക്കുന്ന ഒരു ക്രിയാവിഭാഗമാണ് അഷ്ടവർഗ്ഗം .. ഒരോരുത്തരുടേയും ബലത്തിൽ 8 പേരുടെയും ബലാംശങ്ങൾ ചേരുന്നുണ്ട് ..ഇവ സൂര്യാഷ്ടവർഗ്ഗം , ചന്ദ്രാഷ്ടവർഗ്ഗം , കുജാഷ്ടവർഗ്ഗം , ബുധാഷ്ടവർഗ്ഗം , വ്യാഴാഷ്ടവർഗ്ഗം , ശുക്രാഷ്ടവർഗ്ഗം , മന്ദാഷ്ടവർഗ്ഗം ..ആയുസ്സ് , വിദ്യ , ഭാഗ്യം , കളത്രം , സുഖം , കർമ്മം ,ധനലാഭം , വ്യയം , നാശം എന്നിവയുടെ ശുഭാശുഭങ്ങൾ അഷ്ടവർഗ്ഗത്തിൽ കൂടി ഗ്രഹിക്കാം .. ഓരോ സപ്തഗ്രഹത്തിനും പ്രത്യകം രാശിചക്രം വരച്ച് നടുവിൽ പേരും എഴുതുക .. 2 സൂര്യാഷ്ടവർഗ്ഗം .. .സൂര്യൻറെ രാശിചക്രത്തിൽ സൂര്യൻ നിൽക്കുന്ന രാശി മുതൽ 1,2,4,7,8,9,10,11 ഭാവങ്ങളിൽ "ര" എന്നുചെറുതായി .. ചന്ദ്രൻ നിൽക്കുന്ന രാശി മുതൽ 3,6,10,11 ഭാവങ്ങളിൽ "ച "എന്നും , കുജൻ നിൽക്കുന്ന രാശി മുതൽ 1,2,4,7,8,9,10,11 ഭാവങ്ങളിൽ " കു " എന്നും , ബുധൻ നിൽക്കുന്ന രാശിമുതൽ 3,5,6,9,10,11,12 ഭാവങ്ങളിൽ ' ബു ' എന്നും , വ്യാഴം നിൽക്കുന്ന രാശി മുതൽ 5,6,9,11 ഭാവങ്ങളിൽ "ഗു" എന്നും , ശുക്രൻ നിൽക്കുന്ന രാശിമുതൽ 6,7,12 ഭാവങ്ങളിൽ "ശു " എന്നും . ശനി നിൽക്കുന്ന രാശി മുതൽ 1,2,4,7,8,9,10,11 ഭാവങ്ങളിൽ " മ 'എന്നും , ലഗ്ന രാശി മുതൽ 3,4,6,11,12 ഭാവങ്ങളിൽ " ല " എന്നും എഴുതുക ..ഓരോ കളങ്ങളിലും വീണിരിക്കുന്ന അക്ഷങ്ങളുടെ തുക അതാതുകളത്തിനു പുറമേ എഴുതുക ..ആകെ കിട്ടിയ അക്ഷങ്ങൾ നടുവിലെ കളത്തിൽ എഴുതുക ഇപ്രകാരം ബാക്കി 6 അഷ്ട വർഗ്ഗങ്ങളും കൂടി എഴുതാം 3 ചന്ദ്രാഷ്ടവർഗ്ഗം .. ചന്ദ്രൻറെ രാശിചക്രത്തിൽ സൂര്യൻ നിൽക്കുന്ന രാശി മുതൽ 3,6,7,8,10,11 ഭാവങ്ങളിൽ "ര" എന്നും . ചന്ദ്രൻ നിൽക്കുന്ന രാശിമുതൽ 1,3,6,7,10,11 ഭാവങ്ങളിൽ "ച "എന്നും ,കുജൻ നിൽക്കുന്ന രാശി മുതൽ 2,3,5,6,9,10,11 ഭാവങ്ങളിൽ " കു " എന്നും , ബുധൻ നിൽക്കുന്ന രാശിമുതൽ 1,3,4,5,7,8,10,11 ഭാവങ്ങളിൽ ' ബു ' എന്നും , വ്യാഴം നിൽക്കുന്ന രാശി മുതൽ 1,2,4,7,8,10,11 ഭാവങ്ങളിൽ"ഗു" എന്നും , ശുക്രൻ നിൽക്കുന്ന രാശിമുതൽ 3,4,5,7,9,10,11 ഭാവങ്ങളിൽ "ശു " എന്നും . ശനി നിൽക്കുന്ന രാശി മുതൽ 3,5,6,11 ഭാവങ്ങളിൽ " മ 'എന്നും , ലഗ്ന രാശി മുതൽ3,6,10,11 ഭാവങ്ങളിൽ " ല " എന്നും എഴുതുക ..ഓരോ കളങ്ങളിലും വീണിരിക്കുന്ന അക്ഷങ്ങളുടെ തുക അതാതുകളത്തിനു പുറമേ എഴുതുക ..ആകെ കിട്ടിയ അക്ഷങ്ങൾ നടുവിലെ കളത്തിലും എഴുതുക 4 കുജാഷ്ടവർഗ്ഗം ..കുജൻറ രാശിചക്രത്തിൽ സൂര്യൻ നിൽക്കുന്ന രാശി മുതൽ 3,5,6,10,11 ഭാവങ്ങളിൽ "ര" , ചന്ദ്രൻ നിൽക്കുന്ന രാശിമുതൽ 3,6,11ഭാവങ്ങളിൽ "ച " , കുജൻ നിൽക്കുന്ന രാശി മുതൽ 1,2,4,7,8,10,11, ഭാവങ്ങളിൽ " കു " , ബുധൻ നിൽക്കുന്ന രാശിമുതൽ 3,5,6,11,ഭാവങ്ങളിൽ ' ബു ' , വ്യാഴം നിൽക്കുന്ന രാശി മുതൽ 6,10,11,12 ഭാവങ്ങളിൽ"ഗു" , ശുക്രൻ നിൽക്കുന്ന രാശിമുതൽ 6,8,11,12 ഭാവങ്ങളിൽ "ശു " . ശനി നിൽക്കുന്ന രാശി മുതൽ 1,4,7,8,9,10,11 ഭാവങ്ങളിൽ " മ ' , ലഗ്ന രാശി മുതൽ 1, 3,6,10,11 ഭാവങ്ങളിൽ " ല " എഴുതുക ..ഓരോ കളങ്ങളിലും വീണിരിക്കുന്ന അക്ഷങ്ങളുടെ തുക അതാതുകളത്തിനു പുറമേ എഴുതുക ..ആകെ കിട്ടിയ അക്ഷങ്ങൾ നടുവിലെ കളത്തിലും എഴുതുക 5 ബുധാഷ്ടവർഗ്ഗം .. ...ബുധൻറെ രാശിചക്രത്തിൽ സൂര്യൻ നിൽക്കുന്ന രാശി മുതൽ 5,6,9,11,12 ഭാവങ്ങളിൽ "ര" , ചന്ദ്രൻ നിൽക്കുന്ന രാശിമുതൽ 2,4,6,8,10,11,ഭാവങ്ങളിൽ "ച " , കുജൻ നിൽക്കുന്ന രാശി മുതൽ 1,2,4,7,8,9,10,11, ഭാവങ്ങളിൽ " കു " , ബുധൻ നിൽക്കുന്ന രാശിമുതൽ 1,3,5,6,9,10,11,12 ഭാവങ്ങളിൽ ' ബു ' , വ്യാഴം നിൽക്കുന്ന രാശി മുതൽ 6,8,11,12, ഭാവങ്ങളിൽ"ഗു" , ശുക്രൻ നിൽക്കുന്ന രാശിമുതൽ 1,2,3,4,5,8,9,11,, ഭാവങ്ങളിൽ "ശു " . ശനി നിൽക്കുന്ന രാശി മുതൽ 1,2,4,7,8,9,10,11 ഭാവങ്ങളിൽ " മ ' , ലഗ്ന രാശി മുതൽ 1,2,4,,6,8,10,11,ഭാവങ്ങളിൽ " ല " എഴുതുക ..ഓരോ കളങ്ങളിലും വീണിരിക്കുന്ന അക്ഷങ്ങളുടെ തുക അതാതുകളത്തിനു പുറമേ എഴുതുക ..ആകെ കിട്ടിയ അക്ഷങ്ങൾ നടുവിലെ കളത്തിലും എഴുതുക 6 വ്യാഴാഷ്ടവർഗ്ഗം വ്യാഴത്തിൻറെ രാശിചക്രത്തിൽ സൂര്യൻ നിൽക്കുന്ന രാശി മുതൽ 1,2,3,4,7,8,9,10,11ഭാവങ്ങളിൽ "ര" , ചന്ദ്രൻ നിൽക്കുന്ന രാശിമുതൽ 2,5,7,8,11,,ഭാവങ്ങളിൽ "ച " , കുജൻ നിൽക്കുന്ന രാശി മുതൽ 1,2,4,7,8,10,11,ഭാവങ്ങളിൽ " കു " , ബുധൻ നിൽക്കുന്ന രാശിമുതൽ 1,2,4,5,6,9,10,11,ഭാവങ്ങളിൽ ' ബു ' , വ്യാഴം നിൽക്കുന്ന രാശി മുതൽ 1,2,3,4,7,8,10,11 ഭാവങ്ങളിൽ"ഗു" , ശുക്രൻ നിൽക്കുന്ന രാശിമുതൽ 2,5,6,9,10,11,, ഭാവങ്ങളിൽ "ശു " . ശനി നിൽക്കുന്ന രാശി മുതൽ 3,5,6,12 ഭാവങ്ങളിൽ " മ ' , ലഗ്ന രാശി മുതൽ 1,2,4,5,6,7,10,11,ഭാവങ്ങളിൽ " ല " എഴുതുക ..ഓരോ കളങ്ങളിലും വീണിരിക്കുന്ന അക്ഷങ്ങളുടെ തുക അതാതുകളത്തിനു പുറമേ എഴുതുക ..ആകെ കിട്ടിയ അക്ഷങ്ങൾ നടുവിലെ കളത്തിലും എഴുതുക 7 ശുക്രാഷ്ടവർഗ്ഗം .. .. ശുക്രൻറെ രാശിചക്രത്തിൽ സൂര്യൻ നിൽക്കുന്ന രാശി മുതൽ 8,11,12 ഭാവങ്ങളിൽ "ര" , ചന്ദ്രൻ നിൽക്കുന്ന രാശിമുതൽ 1,2,3,4,5,8,9,11 ,12
ഭാവങ്ങളിൽ "ച " , കുജൻ നിൽക്കുന്ന രാശി മുതൽ 3,4,6,9,11,12,,ഭാവങ്ങളിൽ " കു " , ബുധൻ നിൽക്കുന്ന രാശിമുതൽ 3,5,6,9,11,,ഭാവങ്ങളിൽ ' ബു ' , വ്യാഴം നിൽക്കുന്ന രാശി മുതൽ 5,8,9,10,11,ഭാവങ്ങളിൽ"ഗു" , ശുക്രൻ നിൽക്കുന്ന രാശിമുതൽ 1,2,3,4,5,8,9,10,11 ഭാവങ്ങളിൽ "ശു " . ശനി നിൽക്കുന്ന രാശി മുതൽ 3,4,5,8, 9 ,10,11 ഭാവങ്ങളിൽ " മ ' , ലഗ്ന രാശി മുതൽ 1,2,3,4,5,8,9,11 ഭാവങ്ങളിൽ " ല " എഴുതുക ..ഓരോ കളങ്ങളിലും വീണിരിക്കുന്ന അക്ഷങ്ങളുടെ തുക അതാതുകളത്തിനു പുറമേ എഴുതുക ..ആകെ കിട്ടിയ അക്ഷങ്ങൾ നടുവിലെ കളത്തിലും എഴുതുക 8 മന്ദാഷ്ടവർഗ്ഗം .. ശനിയുടെ രാശിചക്രത്തിൽ സൂര്യൻ നിൽക്കുന്ന രാശി മുതൽ 1,2,4,7,8,10,11 ഭാവങ്ങളിൽ "ര" , ചന്ദ്രൻ നിൽക്കുന്ന രാശിമുതൽ 3,6,11 ,ഭാവങ്ങളിൽ "ച " , കുജൻ നിൽക്കുന്ന രാശി മുതൽ 3,5,6,10,11,12,,ഭാവങ്ങളിൽ " കു " , ബുധൻ നിൽക്കുന്ന രാശിമുതൽ 6,8,9,10,11,12,,ഭാവങ്ങളിൽ ' ബു ' , വ്യാഴം നിൽക്കുന്ന രാശി മുതൽ 3,6,11,12,ഭാവങ്ങളിൽ"ഗു" , ശുക്രൻ നിൽക്കുന്ന രാശിമുതൽ 6,11,12 ഭാവങ്ങളിൽ "ശു " . ശനി നിൽക്കുന്ന രാശി മുതൽ 3,5,6,11 ഭാവങ്ങളിൽ " മ ' , ലഗ്ന രാശി മുതൽ 1,3,4,6,10,11,,ഭാവങ്ങളിൽ " ല " എഴുതുക ..ഓരോ കളങ്ങളിലും വീണിരിക്കുന്ന അക്ഷങ്ങളുടെ തുക അതാതുകളത്തിനു പുറമേ എഴുതുക ..ആകെ കിട്ടിയ അക്ഷങ്ങൾ നടുവിലെ കളത്തിലും എഴുതുക 9 സമുദായാഷ്ടവർഗ്ഗം ഒരു രാശിയിൽ വീഴുന്ന ഓരോ ഗ്രഹത്തിറെയും അഷ്ടവർഗ്ഗ സംഖ്യകളെ ഒന്നിച്ചു കൂട്ടുന്നത് ആ രാശിയിലുള്ള സമുദായാഷ്ട വർഗ്ഗം .. 10 അഷ്ടവർഗ്ഗപട്ടിക ---------------------------------------------------------------------------------------------------------- ഗ്രഹം രാശികൾ ------------------------------------------------------------------------------------------------ . മേ ഇ മി കർ ചി ക തു വൃ ധ മ കും മീ -------------------------------------------------------------------------------------------------------- സൂര്യൻ 4 3 1 5 4 4 4 1 4 5 6 6 ചന്ദ്രൻ 4 5 0 4 5 4 3 5 6 1 4 6 ചൊവ്വ 3 2 0 5 3 2 6 2 1 4 3 6 ബുധൻ 5 5 2 5 5 3 7 3 1 5 7 7 വ്യാഴം 5 3 5 5 4 4 4 5 3 5 6 5 ശുക്രൻ 4 5 4 3 4 5 5 3 4 6 4 5 ശനി 3 2 3 3 1 4 3 2 5 3 2 5 -----------------------------------------------------------------------------------------------------------സമുദായാ 28 25 15 30 26 26 32 21 24 29 32 40 ഷ്ടവർഗ്ഗം. .------------------------------------------------------------------------------------------------------------ 11 അഷ്ടവർഗ്ഗവും രാശികളും ..... .ഒരു അഷ്ടവർഗ്ഗത്തിൽ ഏറ്റവും കൂടുതൽ അക്ഷങ്ങൾ വീണിരിക്കുന്ന രാശി ആ ഗ്രഹത്തിന് ഏറ്റവും ശുഭപ്രദം .. ആ രാശിയിൽ ഗ്രഹസ്ഥിതി വന്നാൽ ഗ്രഹം ബലവാൻ ..ആ രാശിയിൽ ഗ്രഹം ചാരവശാൽ സഞ്ചരിക്കുന്നകാലവും ഗുണകരം .. .. അഷ്ടവർഗ്ഗത്തിൽ 8 അക്ഷങ്ങൾ ഉള്ള രാശി ഏറ്റവും ഉത്തമം ..5 മുതൽ 7 വരെ ഉത്തമം .. 4 അക്ഷങ്ങൾ വീഴുന്ന രാശി ഗുണദോഷ രഹിതം .. 4 ൽ കുറഞ്ഞാൽ ദോഷപ്രദം .. സമുദായാഷ്ടവർഗ്ഗത്തിൽ 30 നുമേൽ അക്ഷങ്ങൾ വീഴുന്ന രാശികൾ ശ്രേഷ്ഠം , 25 - 30 ഗുണദോഷ രഹിതം , 25 നുതാഴെ ദോഷപ്രദം

No comments:
Post a Comment