ജ്യോതിഷമിത്രം അദ്ധ്യായം - 5 1 വിവാഹ പൊരുത്തം വിവാഹ പൊരുത്ത ചിന്തയിൽ പാപസാമ്യത്തിനാണ് ഏറ്റവും പ്രാധാന്യം . അതുകഴിഞ്ഞാൽ മദ്ധ്യമരജ്ജു ദോഷം അടുത്തത് വേധ ദോഷം അടുത്തത് ദശാസന്ധി മേൽ പറഞ്ഞവ നാലും വളരെ പ്രാധാന്യം അർഹിക്കുന്നു.. 2 സ്ത്രീ ജാതകം .........സ്ത്രീയുടെ പാപജാതകം ആണോ എന്ന് ആദ്യം ചിന്തിക്കാം .. ..പാപജാതകം കൊണ്ട് ഭർത്താവിൻറെ ആയുസ്സിനാണ് മുൻഗണന കൊടുക്കുക . .സ്ത്രീക്ക് 7 ലോ 8 ലോ പാപഗ്രഹസ്ഥിതി വന്നാൽ ഭർതൃ മരണയോഗം അല്ലെങ്കിൽ വിധവാ യോഗം എന്നാണു പറയുക .. 8 - ആം ഭാവത്തിലെ പാപന് ദോഷത്വം കൂടും .....സ്ത്രീക്ക് വൈധവ്യം ഉണ്ടാകുന്ന ലക്ഷണങ്ങൾ സാധാരണയായി ഏതൊക്കെ എന്ന് നോക്കാം ലഗ്നാലും ചന്ദ്രാലും 7 ഉം 8 ഉം ഭാവങ്ങളെ കൊണ്ടാണ് വൈധവ്യം ചിന്തിക്കുന്നത് .. പൊതുവെ പറയുകയാണെങ്കിൽ സ്ത്രീജാതകത്തിൽ ലഗ്നാലോ ചന്ദ്രാലോ 7 ലോ 8 ലോ ആഗ്ന്യേയഗ്രഹങ്ങളായ - സൂര്യൻ , ചൊവ്വ , ശനി , രാഹു , കേതു ഇവയിലേതെങ്കിലും നിന്നാൽ വിധവാ യോഗം ഉണ്ടെന്നു പറയാം .. എന്നാൽ മറ്റു ചില യോഗങ്ങൾ കൂടി ചിന്തിക്കേണ്ടതുണ്ട് ... 7 ൽ ശുഭ ഗ്രഹവും പാപ ഗ്രഹവും ചേർന്നു നിന്നാൽ പുന:വിവാഹയോഗം ആണ് പറയുക - വൈധവ്യമല്ല . അതായത് ആഗ്ന്യേയ ഗ്രഹങ്ങൾ തനിച്ച് നിന്നാലെ വൈധവ്യയോഗമുള്ളൂ ഉദാഹരണം :- 7 - ആം ഭാവത്തിൽ ചൊവ്വ മാത്രം " രാഹു മാത്രം " കേതു മാത്രം " ശനി മാത്രം 7 ലെ ശനിക്ക് ഒരു പാപഗ്രഹദൃഷ്ടികൂടി വന്നാൽ താമസിച്ചേ വിവാഹം നടക്കൂ ഇനി ഒരു ശുഭനും പാപനും കൂടി ചേർന്നു നിന്നാൽ വിവാഹ യോഗം ആകും 1 - സൂര്യൻ + ചന്ദ്രൻ 2 - സൂര്യൻ + ബുധൻ 3 - സൂര്യൻ + വ്യാഴം 4 - സൂര്യൻ + ശുക്രൻ 5 - ചൊവ്വ + ചന്ദ്രൻ 6 - ചൊവ്വ + ബുധൻ 7 - ചൊവ്വ _ വ്യാഴം 8 - ശനി + ചന്ദ്രൻ 9 - ശനി + വ്യാഴം 10 - ശനി + ശുക്രൻ 11 - രാഹു + ചന്ദ്രൻ 12 - രാഹു + ബുധൻ 13 - രാഹു + വ്യാഴം 14 - കേതു + ചന്ദ്രൻ 15 - കേതു + ബുധൻ 16 - കേതു + ബുധൻ 17 - കേതു + വ്യാഴം 18 - കേതു + ശുക്രൻ മുകളിൽ ഉൾപ്പെടാതെ 2 ശുഭഗ്രഹ യോഗങ്ങൾ കൂടിയുണ്ട് ചൊവ്വ + ശുക്രൻ - പുനർവിവാഹ യോഗമല്ല , പരപുരുഷ താൽപര്യം ശനി + ബുധൻ - ഭർത്താവ് ക്ലീബൻ ആവാം 1 - 7 ൽ സൂര്യൻ മാത്രം നിന്നാൽ ഭർത്താവിനാൽ ഉപേക്ഷിക്കപെടുന്ന യോഗമാവാം .. 2 - 7 ൽ നിൽക്കുന്ന പാപന് ബലഹീനതയും , ശുഭഗ്രഹദൃഷ്ടിയും ഉണ്ടായാൽ ഭർത്താവിനാൽ ഉപേക്ഷിക്കപെടുന്ന യോഗം 3- 7 ൽ ബലഹീന പാപൻ + ബലവാനായ പാപൻ + ശുഭഗ്രഹ ദൃഷ്ടി = ഇതും ഭർത്താവിനാൽ ഉപേക്ഷിക്കപെടുന്ന യോഗം 4 - 7 ൽ ബലവാനായ ശുഭൻ + ബലഹീന പാപൻ = പറഞ്ഞു വച്ച കല്യാണം മാറി പോവുകയോ , പുനർവിവാഹമോ ആവാം 8 ൽ പാപഗ്രഹ സ്ഥിതി വന്നാലും വിധവായോഗം തന്നെയാണ് .. ഇവിടെ ഒരു പ്രത്യേകതയുണ്ട് -അതായത് 2 ആം ഭാവത്തിൽ ബലവാനായ ശുഭഗ്രഹം നിന്നാൽ 8 ലെ പാപസ്ഥിതി കൊണ്ട് സ്ത്രീക്ക് വന്ന വൈധവ്യയോഗം മാറും .. അതേപോലെ 7 ലോ 8 ലോ പാപൻ നിന്നാലും 9 ൽ ബലവാനായ ശുഭഗ്രഹസ്ഥിതി വന്നാലും സ്ത്രീയുടെ വൈധവ്യ യോഗം മാറും .. നോട്ട് ;- 2 ൽ ശുഭനും പാപനും നിന്നാൽ ബലം നോക്കി ഫലം ചിന്തിക്കണം 3 പുരുഷ ജാതകം .പുരുഷ ജാതകത്തിൽ ഭാര്യാമരണയോഗം നിശ്ചയിക്കുന്നത് സ്ത്രീജാതകത്തിൽ ഭർത്തൃ മരണയോഗം അഥവാ വൈധവ്യം ചിന്തിക്കുന്നതു പോലെയല്ല .. പുരുഷന് 7 ആം ഭാവം കൊണ്ടാണ് പ്രധാനമായുംഭാര്യാമരണം കണക്കാക്കുന്നത് .. 8 - ആം ഭാവം ചിന്തിക്കുന്നതേയില്ല .. കൂടാതെ ലഗ്നാലും , ചന്ദ്രാലും , ശുക്രാലും കൂടി ചിന്തിച്ചു പാപത്വം നോക്കണം .. പുരുഷ ജാതക പാപ ചിന്ത താഴെ പറയും പ്രകാരമാണ് 1 - 7 ൽ പാപദൃഷിയുള്ള പാപൻ 2 - 7 ൽ ബലരഹിതനായ പാപൻ 3 - 7 ൽ പാപവർഗ്ഗ സ്ഥിതിയുള്ള പാപൻ 4 - 7 ൽ 5 ആം ഭാവാധിപൻ ( ശുഭനും പാപനും പെടും ) .5 - 7 ൽ 8 ആം ഭാവാധിപത്യമുള്ള ഗ്രഹം ( ശുഭനുംപാപനുംപെടും ) .6 - 7 ൽ ഗുളിക ഭാവനാധിപാൻ ( ശുഭനും പാപനും പെടും ) 7 - 7 മകരം രാശി - വ്യാഴ സ്ഥിതി .8 - 7 വൃശ്ചികം രാശി - ശുക്ര സ്ഥിതി .9 - 7 ൽ പാപയുക്തനായ ശുക്രൻ 10-7 ൽ ശുഭയോഗമോദൃഷ്ടിയോ ഇല്ലാത്ത ശുക്രന് പാപമദ്ധ്യസ്ഥിതി . 11 - 7 ൽ ശുഭയോഗമോ /ദൃഷ്ടിയോ ഇല്ലാത്ത ശുക്രൻറെ 4 ലും 8 ലും പാപികൾ .മേൽപറഞ്ഞവയെല്ലാം പുരുഷനു ഭാര്യാ മരണയോഗങ്ങളാണ് വൈധവ്യയോഗമുള്ള സ്ത്രീജാതകത്തിനു , മേൽ പറഞ്ഞ ഭാര്യാമരണയോഗം തന്നെയുള്ള പുരുഷജാതകം ചേർത്താലേ പാപസാമ്യം ഉണ്ടാവുകയുള്ളു .. വൈധവ്യയോഗമില്ലാത്ത സ്ത്രീക്ക് ഭാര്യാമരണ യോഗമുള്ള പുരുഷ ജാതകം ഒരു കാരണവശാലും ചേർത്തുകൊടുക്കരുത് .. .അടുത്തതായി രണ്ടുപേരുടേയും ജാതകങ്ങളിൽ സന്താനയോഗം ഉണ്ടോ എന്നു നോക്കണം .. സന്താനയോഗമില്ലാത്ത രണ്ടു ജാതകങ്ങൾ ചേർക്കരുത് .. പിന്നീട് നോക്കേണ്ടത് സ്വഭാവ ഐക്യമാണ് .. ദയാഹീനനായ ഒരുവന് സൌമ്യയായ സ്ത്രീയെയാണ് ചേർക്കേണ്ടത് .. അതുപോലെ ആയുർദോഷമുള്ള ജാതകന് വൈധവ്യയോഗമുള്ള സ്ത്രീജാതകം ചേർക്കുമ്പോൾ പുരുഷൻറെ ആയുസ്സിനു വീണ്ടും ദോഷം വരികയാണ് ..ഇങ്ങനെയുള്ള ജാതകനു തിരഞ്ഞെടുക്കുന്ന സ്ത്രീ ജാതകത്തിൽ ഭർത്താവിന് ദീർഘായുസ്സ് യോഗം തീർച്ചയായും ഉണ്ടായിരിക്കണം ..അതായത് സ്ത്രീ ജാതകത്തിലെ 7 ഉം 8 ഉം ഭാവങ്ങൾ എല്ലാംകൊണ്ടും ശുഭ സമ്പുഷ്ടമായിരിക്കണം .. ( കടപ്പാട് ജ്യോതിഷകേസരി ശ്രീ M N പ്രകാശ് ) 4 നക്ഷത്രപ്പൊരുത്തങ്ങൾ .1 - രാശിപ്പൊരുത്തം - സ്ത്രീ ജനിച്ച കൂറിൽ നിന്ന് 2 , 3 , 4 , 5 , 6 , ഈ കൂറുകളിൽ ജനിച്ച പുരുഷനെ വർജ്ജിക്കണം .. ഒരേ കൂറായാൽ നക്ഷത്രം ഒന്നാവരുത് ..പുരുഷൻറെ നക്ഷത്രം സ്ത്രീ നക്ഷത്രത്തിനു മുമ്പുള്ളതാവണം .. ഉദാഹരണം ;- പുരുഷൻ അശ്വതിയും സ്ത്രീ ഭരണിയും 2 - രാശ്യധിപൊരുത്തം - സ്ത്രീ പുരുഷന്മാരുടെ കൂറുകളുടെ അധിപന്മാർ ഒന്നാവുകയോ , പരസ്പരം ബന്ധുക്കളാവുകയോ വേണം .. നോട്ട് ;- രാശ്യധിപ്പൊരുത്തമോ , ഇരുവരുടെയും കൂറുകൾ പസ്പരം 7 - ആം കൂറുകൾ ( സമസപ്തമം ) ആവുകയോ ചെയ്താൽ രാശിപ്പൊരുത്തം , ദിനപ്പൊരുത്തം , രജ്ജുപ്പൊരുത്തം , ഗണപ്പൊരുത്തം .ഇവയുടെ ദോഷത്തെ ഇല്ലാതാക്കുകയും ചെയ്യും .. കൂടാതെ സ്ത്രീയുടെ 6 - ആം കൂറ് പുരുഷനും , പുരുഷൻറെ 8 - ആം കൂറ് സ്ത്രീയും വരുന്ന " ഷഷ്ഠാഷ്ടമദോഷ "വും നശിക്കും 3 - വശ്യപ്പൊരുത്തം - സ്ത്രീപുരുഷന്മാരിൽ ഒരാൾ ജനി കൂറിൻറെ വശ്യരാശിക്കൂറിൽ മറ്റേ ആൾ ജനിച്ചാൽ വശ്യപ്പൊരുത്തമുണ്ട് മേടത്തിനു വശ്യം ചിങ്ങം , വൃശ്ചികം ഇടവത്തിനു വശ്യം കർക്കിടകം , തുലാം മിഥുനത്തിനു വശ്യം കന്നി കർക്കിടകത്തിനു വശ്യം വൃശ്ചികം , ധനു ചിങ്ങത്തിനു വശ്യം തുലാം കന്നിക്കു വശ്യം മിഥുനം , മീനം തുലാത്തിനു വശ്യം കന്നി , മകരം വൃശ്ചികത്തിനു വശ്യം കർക്കിടകം ധനുവിനു വശ്യം മീനം മകരത്തിനു വശ്യം മേടം , കുംഭം കുംഭത്തിനു വശ്യം മേടം മീനത്തിനു വശ്യം മകരം 4 - മാഹേന്ദ്രപ്പൊരുത്തം- സ്ത്രീയുടെ ജന്മാനുജന്മ നക്ഷ്രത്രത്തിൻറെ 4 , 7 , 10 പുരുഷൻറെ നക്ഷത്രമായാൽ മാഹേന്ദ്രപ്പൊരുത്തമുണ്ട് .. പുരുഷൻറെ നക്ഷത്രം സ്ത്രീയുടെ നക്ഷത്രത്തിൽ നിന്നും അതിദൂരെ ആയാലും മാഹേന്ദ്രപ്പൊരുത്തമുണ്ട് .5 - ഗണപ്പൊരുത്തം - സ്ത്രീയും പുരുഷനും ഒരേ ഗണമായാൽ - ഉത്തമം . ദേവഗണപുരുഷന് മനുഷ്യഗണ സ്ത്രീ - ഉത്തമം അസുരഗണ " " - മദ്ധ്യമം മനുഷ്യഗണ " ദേവഗണ " - അധമം .6 - യോനിപ്പൊരുത്തം - പുരുഷൻ പുരുഷ നക്ഷത്ര വും , സ്ത്രീ സ്ത്രീനക്ഷത്രവും ആയാൽ ഉത്തമം ..ഇരുവരും സ്ത്രീ നക്ഷത്രമായാൽ മദ്ധ്യമം .. പുരുഷൻ സ്ത്രീ നക്ഷത്രവും , സ്ത്രീ പുരുഷ നക്ഷത്രവുമായൽ അധമം .. .7 - ദിനപ്പൊരുത്തം - സ്ത്രീയുടെ നാളിൽ നിന്നും 3 , 5 , 7 നാളുകളിൽ ജനിച്ച പുരുഷൻ - അധമം . സ്ത്രീയുടെ നക്ഷത്ര പാദത്തിൽ നിന്നും 88 - ആം നക്ഷത്രപാദത്തിലും , 108 -ആം നക്ഷത്രപാദത്തിലും ജനിച്ച പുരുഷനും - അധമം .
8 - സ്ത്രീദീർഘപ്പൊരുത്തം - സ്ത്രീയുടെ ജന്മനക്ഷത്രത്തിൽ നിന്നും പുരുഷൻറെ ജന്മനക്ഷത്രം 15 ൽ കൂടുതൽ അകലത്തിലായാൽ സ്ത്രീദീർഘ പ്പൊരുത്തമുണ്ട് 9 - രജ്ജുപ്പൊരുത്തം(ചരടുപൊരുത്തം ) - ഭരണി , മകയിരം , പൂയം , പൂരം , ചിത്തിര , അനിഴം , പൂരാടം , അവിട്ടം , ഉത്തൃട്ടാതി ഈ നക്ഷത്രങ്ങളിൽ സ്ത്രീ -പുരുഷൻ ഇരുവരുടേയും നക്ഷത്രങ്ങൾ ഉൾപ്പെട്ടാൽ മദ്ധ്യമരജ്ജുദോഷമുണ്ട് .. 10 - വേധപ്പൊരുത്തം - വേധമുള്ള നക്ഷത്രങ്ങളിൽ ജനിച്ച സ്ത്രീ പുരുഷന്മാർ തമ്മിലുള്ള വിവാഹം അധമമാണ് .. അശ്വതി - കേട്ട ഭരണി - അനിഴം തിരുവോണം - തിരുവാതിര വിശാഖം - കാർത്തിക ചോതി - രോഹിണി മൂലം - ആയില്യം പൂയം - പൂരാടം മകം - രേവതി പുണർതം - ഉത്രാടം ഉത്തൃട്ടാടി - പൂരം അത്തം - ചതയം അവിട്ടം - മകയിരം - ചിത്തിര 5 പാപസാമ്യം .സ്ത്രീപുരുഷന്മാരുടെ ജാതകങ്ങളിലുള്ള പാപഗ്രഹങ്ങൾക്ക് സംഖ്യകൊണ്ടും ബലംകൊണ്ടും സാമ്യം വേണം ഇരു ജാതകങ്ങളിലും ലഗ്നം , ചന്ദ്രൻ , ശുക്രൻ ഇവർ സ്ഥിതിചെയ്യുന്ന രാശികളിൽ നിന്ന് 1 , 2, 4, 7, 8, 12 ഈ ഭാവങ്ങളിൽ സൂര്യൻ , ചൊവ്വ , ശനി , രാഹു , കേതു എന്നീ പാപഗ്രഹങ്ങൾ നിൽക്കുന്നുവെങ്കിൽ മറ്റേ ജാതകത്തിലും അതുപോലെ പാപസ്ഥിതി ഉണ്ടാവണം .. ദോഷാധിക്യം കൂടുതലുള്ളത് 7 , 8 ഭാവങ്ങൾക്കാണ് പാപിത്വവും ക്രൂരത്വവും കൂടുതലുള്ളത് ചൊവ്വക്കുമാണ് 6 ഭാവസ്ഥിതി പാപത്വപട്ടിക . 8 ലോ 7 ലോ 1 ലോ . ചൊവ്വ - ശനി/രാഹു/കേതു - സൂര്യൻ നീചം/മൌഢ്യം 1.5 1 0.5 അതിശത്രു 1.4 0.94 0.47 .ശത്രുക്ഷേത്രം 1.31 0.88 0. 44 .ഉച്ചം/വക്രം 1.12 0.75 0.38 മൂലക്ഷേത്രം 0.84 0 56 0.28 സ്വക്ഷേത്രം 0.75 0.5 0.25 ബന്ധുക്ഷേത്രം 0.38 0.25 0.13 .അതിബന്ധു 0.28 0.19 0.09 സമക്ഷേത്രം 0 0 0 . 12 ലോ 4 ലോ 2 ലോ ചൊവ്വ - ശനി/രാഹു/കേതു - സൂര്യൻ നീചം/മൌഢ്യം 0.38 0.25 0.13 അതിശത്രു 0.35 0.23 0.12 .ശത്രുക്ഷേത്രം 0.33 0.22 0. 11 ഉച്ചം/വക്രം 0.28 0.19 0. 09 മൂലക്ഷേത്രം 0.21 0. 14 0. 07 സ്വക്ഷേത്രം 0.19 0 . 13 0 .06 ബന്ധുക്ഷേത്രം 0.09 0.06 0.03 .അതിബന്ധു 0.07 0. 05 0.02 സമക്ഷേത്രം 0 0 0 നിസ്സർഗ്ഗ ബന്ധു + തത്കാല ബന്ധു = അതിബന്ധു . " ' + " ശത്രു = സമൻ " ശത്രു + " ബന്ധു = സമൻ . " " + " ശത്രു = അതിശത്രു . " സമൻ + " ബന്ധു = ബന്ധു . " " + " ശത്രു = ശത്രു 7 ദശാസന്ധി .സ്ത്രീ പുരുഷന്മാരുടെ ജാതകങ്ങളിലെ ദശാമാറ്റങ്ങൾ ഒരേ കാലയളവിൽ വരാതിരിക്കുന്നതുത്തമം .. അതുപോലെ ഇരു ജാതകങ്ങളിലും പാപഗ്രഹങ്ങളുടെ ദാശാകാലങ്ങൾ ഒരേ കാലയളവിൽ വരാതിരിക്കുന്നതും നല്ലതാണ് .. തീരുന്ന ദശയുടെ 30 - ആമത്തെ ഭാഗയും ,ആരംഭിക്കുന്ന ദശയുടെ ആദ്യത്തെ ഒരു ഭാഗയും ചേർന്നതാണ് ദശാസന്ധി .. .സൂര്യദശയുടെ ഒരു ഭാഗ - 2 മാസം 12 ദിവസം ചന്ദ്ര " - 4 '" 0 " .ചൊവ്വാ " - 2 " 24 " ബുധ " - 6 " 24 " .വ്യാഴ " - 6 " 12 " .ശുക്ര " - 8 " 0 " .ശനി " - 7 " 18 " രാഹുർ " - 7 " 6 " കേതുർ " - 2 " 24 " . സൂര്യചന്ദ്ര ദശാസന്ധികാലം = 2-12 + 4 - 0 = 6 മാസം 12 ദിവസം ചന്ദ്രചൊവ്വാ " = 4 - 0 + 2 - 24 = 6 " 24 " ചൊവ്വാരാഹുർ " = 2 - 24 + 7 - 6 = 10 " 0 " രാഹുർവ്യാഴ " = 7 - 6 + 6 - 12 = 1 വർഷം 1 മാസം 18 ദിവസം വ്യാഴശനി " = 6 - 12 + 7 - 18 = 1 " 2 " 0 " ശനിബുധ " = 7 - 18 + 6 - 24 = 1 " 2 " 12 " .ബുധകേതുർ " = 6 - 24 + 2 - 24 = 9 മാസം 18 മാസം കേതുർശുക്ര " = 2 - 24 + 8 - 0 = 10 " 24 " .ശുക്രസൂര്യ " = 8 - 0 + 2 - 12 = 10 " 12 " 8 മറ്റുപൊരുത്തങ്ങൾ 9 തീയതിപ്പൊരുത്തം .സ്ത്രീപുരുഷന്മാരുടെ ജനനത്തീയതികളുടെ സങ്കലന സംഖ്യ തുല്യമായാൽ ഉത്തമം .. ഇരുവരുടേയും ജനനത്തീയതികൾക്ക് ഐകരൂപ്യം വേണം .. ക്രിസ്തുവർഷമാണെങ്കിൽ രണ്ടും ക്രിസ്തുവർഷത്തിൽ തന്നെ .. കൊല്ലവർഷമാനെങ്കിൽ രണ്ടും കൊല്ലവർഷത്തിൽ തന്നെ .. . ഉദാഹരണം : - സ്ത്രീജനം 26-7 -1953 AD................പുരുഷൻ 15-4-1949 AD സ്ത്രീയുടെ ജനത്തീയതിയുടെ സങ്കലസംഖ്യ = 8 + 7 + 18 = 8 + 7 + 9 = 24 ......2+4 = 6 പുരുഷൻറെ " = 6 + 4 + 23 = 6 + 4 + 5 = 15 = 1 + 5 = 6 ഇരുവരുടേയും ജനത്തീയതികളുടെ സങ്കലസംഖ്യ 6 തന്നെ - തുല്യമാകയാൽ ഉത്തമം 10 ആയം വ്യയം .പുരുഷൻറെ ജന്മനക്ഷത്രം മുതൽ സ്ത്രീയുടെ ജന്മനക്ഷത്രം വരെ എണ്ണിയാൽ കിട്ടുന്ന സംഖ്യയെ 5 കൊണ്ടു ഗുണിച്ച് 7 കൊണ്ടു ഹരിക്കുക ..ശിഷ്ടം വരുന്ന സംഖ്യ ആയം ( വരവ് ).. സ്ത്രീയുടെ ജന്മനക്ഷത്രം മുതൽ പുരുഷൻറെ ജന്മനക്ഷത്രം വരെ എണ്ണിയാൽ കിട്ടുന്ന സംഖ്യയെ.5 കൊണ്ടു ഗുണിച്ച് 7 കൊണ്ടു ഹരിക്കുക ..ശിഷ്ടം വരുന്ന സംഖ്യ വ്യയം ( ചെലവ് ) .. ആയം വ്യയത്തേക്കാൾ കൂടിയിരുന്നാൽ ഉത്തമപ്പൊരുത്തം .. തുല്യമായാൽ മദ്ധ്യമം .. കുറഞ്ഞിരുന്നാൽ അധമം 11 താബൂലപ്രശ്നം .ജ്യോത്സ്യൻ കിഴക്കോട്ടു തിരിഞ്ഞിരുന്ന് ഈശ്വരപ്രാർത്ഥനയോടെ പ്രച്ഛകൻറെ കയ്യിൽ നിന്നും കുറെ വെറ്റില ( കെട്ടിൽനിന്നും എണ്ണാതെ ) വാങ്ങുക .. വെറ്റില എണ്ണി നോക്കി ആ എണ്ണത്തെ 10 കൊണ്ടു ഗുണിച്ച് 1 കൂട്ടുക .. ആ സംഖ്യയെ 7 കൊണ്ടു ഹരിച്ച് ശിഷ്ടം 1 വന്നാൽ സൂര്യൻ ഫലം ദു:ഖം 2 " ചന്ദ്രൻ " സുഖം 3 " ചൊവ്വ " കലഹം 4 " ബുധൻ " ധനലാഭം 5 " വ്യാഴം " ധനലാഭം 6 " ശുക്രൻ " ഇഷ്ടസിദ്ധി ശിഷ്ടം ഇല്ലെങ്കിൽ ശനി " മനോദു;ഖം , രോഗം , കാര്യവിഘ്നം തന്നണ്ടാത്തെ പഞ്ചാംഗമൊ കലണ്ടറോ നോക്കി മേൽപ്രകാരം ഉദിച്ചുവരുന്ന ഗ്രഹം ഏതുരാശിയിൽ നിൽക്കുന്നുവോ ,അത് ലഗ്നം .. ആ ലഗ്നസ്ഥിതിയിൽ ജാതകഫലം ചിന്തിക്കാം .. .ജനത്തീയതി അറിയാമെങ്കിൽ ജനനവർഷ പഞ്ചാംഗം നോക്കി ഗ്രഹസ്ഥിതികൾ മനസിലാക്കാം ..ആരുഢലഗ്നാധിപനെക്കൊണ്ട് സ്ത്രീയുടേയും , ആ ആരുഢരാശിയുടെ 7 - ആം ഭാവാധിപനെക്കൊണ്ട് പുരുഷൻറേയും കാര്യങ്ങൾ ചിന്തിക്കാം 12 ജാതകപ്പൊരുത്തം .സ്ത്രീപുരുഷന്മാരുടെ ജാതകങ്ങൾ നോക്കുമ്പോൾ 1 - ഇരു ജാതകങ്ങളിലേയും 7 - ആം ഭാവാധിപന്മാർ അനിഷ്ട സ്ഥാനങ്ങളിൽ നിൽക്കുന്നത് പാപസാമ്യമാണ് 2 - ഇരു ലഗ്നാധിപന്മാരും ഒന്നു തന്നെയാവുന്നത് ലഗ്നാധിപ പ്പൊരുത്തമാണ് 3 - ഇരു 7 - ആം ഭാവാധിപന്മാരും ഒരു ഗ്രഹം തന്നെയായിത്തീരുന്നത് ദാമ്പത്യപ്പൊരുത്തമാണ് .. . 4 - രണ്ടിലേയും 7 - ആം ഭാവാധിപന്മാർ ഇരു ജാതകങ്ങളിലും ഒരുമിച്ചു നിൽക്കുന്നതും , അല്ലെങ്കിൽ രണ്ടു പേരും പരസ്പരം വീക്ഷിച്ചുകൊണ്ട് രണ്ടു ജാതകങ്ങളിലും നിൽക്കുന്നതും ഭാവാധിപ്പൊരുത്തമാണ് .. പാപഗ്രഹങ്ങളായാലും ദോഷമില്ല
No comments:
Post a Comment