ജ്യോതിഷമിത്രം അദ്ധ്യായം - 7 1 രാശിചക്രം . അന്തമില്ലാത്ത ആകാശത്തിൻറെ മദ്ധ്യത്തിൽ ചക്രംപോലെ സ്ഥിതിചെയ്യുന്ന ദീർഘവൃത്താകൃതിയിലുള്ള രാശിചക്രത്തെ 12 സമഭാഗങ്ങളാക്കുന്നതിലൊന്നാണ് രാശി .......1 രാശി = 360/12 = 30 ഡിഗ്രി ..... ജ്യോതിഷത്തിൽ ഡിഗ്രിക്ക് " ഭാഗ " എന്നു പേർ .. ഒരു ഭാഗയെ 60 സമഭാഗങ്ങളാക്കുന്നതിലൊന്ന് " കല " ..........60 കല = 1 ഭാഗ = 1 ഡിഗ്രി ........ അപ്പോൾ ഒരു രാശി = 30 ഡിഗ്രി = 30 ഭാഗ = 1800 കല .. രാശിചക്രത്തിൽ മേടം മുതൽ മീനം വരെ 12 രാശികളും ...അശ്വതി മുതൽ രേവതി വരെ 27 നക്ഷത്രങ്ങളും ഉൾപ്പെടുന്നു 2 രാശികളുടെ ആകൃതികൾ 1 - മേടം ( ARIES ) -- ആട് 2 - ഇടവം (TAURUS ) -- കാള 3 - മിഥുനം ( GEMINI ) -- വീണാധാരികളായ ദമ്പതികൾ 4- കർക്കിടകം ( CANCER ) -- ഞണ്ട് 5 - ചിങ്ങം ( LEO ) -- സിംഹം 6 - കന്നി ( VIRGO ) --അഗ്നിയും സസ്യവും വഹിച്ചുകൊണ്ട് തോണിയിൽ കയറി ജലാശയതിൻറെ മറുകരക്കു പോകുന്ന കന്യക ....... 7 - തുലാം ( LIBRA ) -- ഒരു പുരുഷൻ ..കൈയിൽ കോൽത്രാസ് പിടിച്ചിരിക്കുന്ന രൂപം 8 -- വൃശ്ചികം ( SCORPIO ) -- തേൾ 9 -- ധനു ( SAGITARUS ) -- പൂർവ്വാർദ്ധം ( first half ) -- വില്ലുധരിച്ച പുരുഷൻ ഉത്തരാർദ്ധം ( second half-- കുതിരയുടെ രൂപം 10 -- മകരം ( CAPRICON ) -- പൂർവ്വാർദ്ധം -- മാനിൻറെ മുഖം ഉത്തരാർദ്ധം -- മുതലയുടെ രൂപം 11 -- കുംഭം ( AQUARIUS ) -- കുടം ധരിച്ച പുരുഷൻ 12 -- മീനം ( PISCES ) -- തമ്മിൽ ക്രമം വിപരീതമായി കിടക്കുന്ന രണ്ടുമത്സ്യങ്ങൾ 3 രാശികളുടെ ദിക്കുകൾ 1 -- മേടം ,ചിങ്ങം , ധനു -- കിഴക്കേദിക്ക് 2 -- ഇടവം , കന്നി , മകരം -- തെക്കേദിക്ക് 3 -- മിഥുനം , തുലാം , കുംഭം -- പടിഞ്ഞാറേദിക്ക് .4 -- കർക്കിടകം , വൃശ്ചികം , മീനം -- വടക്കേദിക്ക് ഉദയാൽപരം രാശിയുണ്ടാകുന്നത് ഒരു ദിവസത്തെ സൂര്യോദയം മുതൽ അടുത്ത ദിവസത്തെ സൂര്യോദയം വരെയുള്ള 24 മണിക്കൂർ സമയം കൊണ്ട് ഭൂമി 12 രാശികളെ കടന്നുപോകുന്നു .. അപ്പോൾ 1 രാശിക്ക് 2 മണിക്കൂർ അല്ലെങ്കിൽ 2 കാലഹോര ( 5 - നാഴിക ) ദൈർഘ്യം ... എന്നാൽ കാലഭേദവും സമയഭേദവും അനുസരിച്ച് ഓരോ രാശിയുടേയും സമയത്തിന് അൽപം വ്യത്യാസം വരുന്നു കാരണം ഭൂമി ഉരുണ്ടതാണെങ്കിലും സമവൃത്തമല്ല -- ദീർഘ വൃത്തമാണ് , ധുവപ്രദേശങ്ങൾ അൽപം പരന്നതുമാണ് .. 5 ഉദയരാശി 6 അസ്ഥമയരാശി സൂര്യൻ ഉദിക്കുന്നത് അതാതു മാസത്തിൻറെ പേരുള്ള രാശിയിലാണ് .. അതാണ് ഉദയരാശി . . സൂര്യൻ അസ്ഥമിക്കുന്നരാശി അസ്ഥമായരാശി -- ഉദയ രാശിയുടെ ഏഴാം രാശി .. ഉദാഹരണം ;- ഉദയ രാശി - ചിങ്ങം .......അസ്ഥമയരാശി - കുംഭം . 7 ഉദയാൽപരം ജന്മമാസത്തിൻറെ ആകെ തീയതികൾകൊണ്ട് ആമാസ രാശിപ്രമാണ സമയത്തെ ഹരിക്കുമ്പോൾ സൂര്യൻ ആ രാശിയിൽ ഒരു ദിവസംകൊണ്ട് സഞ്ചരിക്കുന്ന ദൈർഘ്യം കിട്ടും ... ഏതു തീയതിയ്ക്കുള്ള ഉദയാൽപരം അറിയണമോ , അതിൻറെ തലേതീയതിവരെ സൂര്യൻ എത്ര സമയം ഉദയരാശിയിൽ സഞ്ചരിച്ചിട്ടുണ്ടോ അത്രയും സമയം ആ രാശിപ്രമാണത്തിൽ നിന്നും കുറച്ചാൽ ഉദയാൽപരം ലഭിക്കും ഉദാഹരണം ; - ജനനം കർക്കിടകം 17 തീയതി ..കർക്കിടകം ആകെ 31 ദിവസം ... ജനനസ്ഥലത്തെ കർക്കിടകരാശി പ്രമാണം .. 2 മണിക്കൂർ 7.1 മിനിട്ട് .. 2 മണിക്കൂർ 7.1 മിനിട്ടിനെ 31 കൊണ്ട് ....ഹരിക്കുക ..127.1/31 = 4.1 മിനിട്ട് .. 4.1 X 16 = 65.6 മിനിട്ട് .. ഉദയാൽപരം = 127.1 -- 65.6 = 61.5 1 മണിക്കൂർ 1.5 മിനിട്ട് 8 രാശിപ്രമാണം .. ദക്ഷിണകേരളം ...... മദ്ധ്യകേരളം ഉത്തരകേരളം മണിക്കുർ മിനിട്ട് മണിക്കൂർ മിനിട്ട് .....മണിക്കൂർ മിനിട്ട് മേടം ...... .............1 51.1 1 50.4 1 49.5 ഇടവം 2 04.4 2 3.6 2 2.8 മിഥുനം 2 11.1 2 11.2 2 11.6 കർക്കിടകം 2 7.1 2 7.6 2 8.4 ചിങ്ങം 1 59.6 1 59.8 2 1.2 കന്നി 1 58.0 1 58.8 2 0.4 തുലാം 2 3.1 2 4.4 2 5.2 വൃശ്ചികം 2 10.4 2 10.8 2 11.2 ധനു 2 8.4 2 8.8 2 8.4 മകരം 1 57.2 1 56.4 1 55.5 കുംഭം 1 46.4 1 45.2 1 44.3 മീനം 1 43.6 1 43.2 1 42 .5 9 രാശിപ്രമാണം ക്ലിപ്തപ്പെടുത്തൽ ആവശ്യമുള്ള ദിവസത്തെ സൂര്യോദയാസ്ഥമയ സമയങ്ങൾ കണ്ടുപിടിക്കുക .. ഉദയം മുതൽ അസ്ഥമയം വരെയുള്ള മണിക്കൂർ മിനിട്ട് -- പകൽ ............... അസ്ഥമയം മുതൽ അടുത്ത ദിവസ ഉദയം വരെയുള്ള മണിക്കൂർ മിനിട്ട് -- രാത്രി .. തൻസ്ഥലത്തെ രാശിപ്രമാണ പട്ടികയിൽ നിന്നും ഉദയരാശി മുതൽ 6 രാശികൾ കൂട്ടിനോക്കുക .. പകൽസമയവുമായി വരുന്ന വ്യത്യാസത്തെ 6 ആയി വിഭജിച്ചു ആ ഓരോ രാശികളിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് രാശിപ്രമാണം ക്ലിപ്തപ്പെടുത്തുക .. ഇപ്രകാരം അസ്തമയ രാശിവച്ച് രാത്രി സമയവുമായി വരുന്ന വ്യത്യാസത്തെ ബാക്കി 6 രാശികളിലുമായും രാശിപ്രമാണം ക്ലിപ്തപ്പെടുത്തുക ..... ഉദാഹരണം :- മേടമാസം ഉദയം 6.10 ....അസ്ഥമയം 6.32 . .അപ്പോൾ പകൽ 12 മണിക്കൂർ 22 മിനിട്ട് .. രാശിപ്രമാണം 1 ഉദയരാശി മേടം -- 1 മണിക്കൂർ 50.4 മിനിട്ട് 2 ഇടവം -- 2 " 3.6 ' 3 മിഥുനം -- 2 " 11.2 4 കർക്കിടകം -- 2 " 7.6 . 5 ചിങ്ങം -- 1 " 59.6 6 കന്നി -- 1 " 58.8 __________________ ആകെ 12 " 11.2 ' പകൽ 12 മ 22 മി -- രാ പ്ര 12 മ 11.2 മി = 10.8 മി കുറവ് . 10.8/6 = 1.8 മി .. മേൽ 6 രാശികളിലും 1.8 മി വീതം കൂട്ടുക 10 രാശിസന്ധി .....ഒരു രാശിയുടെ 30 താമതു ഡിഗ്രിയും അടുത്ത രാശിയുടെ ആദ്യത്തെ ഒരു ഡിഗ്രി യും കൂടി രണ്ടു ഡിഗ്രി രാശിസന്ധി . 11 രാശിവിവരണം 1 - ഓജരാശികൾ ( പുരുഷ രാശികൾ / ക്രൂരരാശികൾ ) - 6 . . മേടം , മിഥുനം , ചിങ്ങം , തുലാം , ധനു , കുംഭം 2 - യുഗ്മരാശികൾ ( സ്ത്രീ രാശികൾ / സൗമ്യരാശികൾ ) - 6 . ഇടവം , കർക്കിടകം , കന്നി , വൃശ്ചികം , മകരം , മീനം ഓജ രാശിയിൽ പുരുഷനും , യുഗ്മരാശിയിൽ സ്ത്രീയും ജനിക്കുന്നതുത്തമം 3 - ചരരാശികൾ - 4 -- മേടം , കർക്കിടകം ,തുലാം , മകരം 4 - സ്ഥിര രാശികൾ - 4 -- ഇടവം , ചിങ്ങം , വൃശ്ചികം , കുംഭം 5 - ഉഭയ(കോണ്)രാശികൾ - 4 -- മിഥുനം , കന്നി , ധനു , മീനം 6 - ശീർഷോദയരാശികൾ - ചിങ്ങം , കന്നി , തുലാം ,വൃശ്ചികം ,കുംഭം മിഥുനം 7 - പഋഷ്ഠൊദയരാശികൾ - മേടം , കർക്കിടകം , ഇടവം ,ധനു , മകരം 8 - .ഉഭയോദയരാശികൾ - മീനം രാശി 9 - പകൽ രാശികൾ - 6 -- ചിങ്ങം , കന്നി , തുലാം , വൃശ്ചികം , കുംഭം , മീനം .... ഈരാശികളിൽ പകൽ ജനിച്ചാൽ ലഗ്നത്തിനു പ്രത്യേക ബലം 10 - രാത്രി രാശികൾ - 6 -- മേടം , ഇടവം , മിഥുനം , കർക്കിടകം , ധനു , ....മകരം ... ഈ .രാശികളിൽ രാത്രിയിൽ ജനിച്ചാൽ ലഗ്നത്തിനു പ്രത്യക ബലം 11 - ജല രാശികൾ -- കർക്കിടകം , മീനം , മകരം ഉത്തരഭാഗം (second haif ) -- ഈരാശികൾ ലഗ്നാൽ നാലാം ഭാവമായാൽ ആ ഭാവത്തിനു പ്രത്യേക ബലം 12 - ചതുഷ്പാംഗ രാശികൾ -- ധനു രാശിയുടെ ഉത്തര ഭാഗം , മകരം . രാശിയുടെ പൂർവ്വ ഭാഗം ( first half ) , ചിങ്ങം , ഇടവം രാശികൾ .... ലഗ്നാൽ പത്താം ഭാവമായാൽ ആ ഭാവത്തിനു പ്രത്യേകബലം 13 - നരരാശികൾ -- മിഥുനം , കന്നി . കുംഭം , ധനു പൂർവ്വ ഭാഗം .......ഇതിലൊന്നു ലഗ്നമായാൽ ലഗ്നത്തിനു പ്രത്യേകബലം 14 - ജലാശ്രയരാശികൾ-- ഇടവം , മിഥുനം , കന്നി , വൃചികം , കുംഭം ....ഈ ........ രാശികൾ ലഗ്നാൽ ഏഴാം ഭാവമായാൽ ആ ഭാവത്തിനു .പ്രത്യേകബലം 15 -- കേന്ദ്രരാശികൾ -- ലഗ്നം , 4 ,7 ,10 ഭാവങ്ങൾ 16 - ത്രികോണരാശികൾ -- ലഗ്നം , 5 ,-9 " .17 - ചതുരശ്രരാശികൾ -- 4 ,8 " 18 - പണപരരാശികൾ -- 2 , 5 , 8 , 11 " 19 - ആപോക്ലിമ രാശികൾ -- 3 , 6 , 9 , 12 " 20 - ഉപചയ രാശികൾ -- 3 , 6 , 10 , 11 " .21 - അപചയ രാശികൾ -- 1 , 2 , 4 , 5 . 7 , 8 , 9 , 12 " 22 - സ്ഥലരാശികൾ - മേടം , ചിങ്ങം , തുലാം , ധനു 23 - ഊർദ്ധമുഖരാശികൾ -സൂര്യൻ നിൽക്കുന്ന രാശിയും അതിൻറെ 12 , 2 , 3 രാശികളും 24 - അധോമുഖരാശികൾ - സൂര്യൻ നിൽക്കുന്ന രാശിയുടെ 4 , 5 , 6 , 7 ,രാശികൾ 25 - തിര്യങ്ങ്മുഖ രാശികൾ - സൂര്യൻ നിൽക്കുന്ന രാശിയുടെ 8 9 10 11 രാശികൾ 26 - ഹൃസ്വ ദീർഘ സമ രാശികൾ മേടം , ഇടവം , കുംഭം - ഹൃസ്വരാശികൾ 3 ചിങ്ങം , കന്നി , തുലാം , വൃശ്ചികം - ദീർഘരാശികൾ 4 മിഥുനം , കർക്കിടകം , ധനു , മകരം , മീനം - സമരാശികൾ 5 12 രാശിയുടെ അവസ്ഥ രാശിക്ക് 6 ഡിഗ്രി ബാല്യം , 6 ഡിഗ്രി കൌമാരം , 6 ഡിഗ്രി യൌവ്വനം , 6 ഡിഗ്രി വാർദ്ധക്യം , 6 ഡിഗ്രി മരണം ഇങ്ങനെ 5 അവസ്ഥകൾ ഉണ്ട് ഓജരാശിക്ക് ബാല്യം തുടങ്ങി മരണം അവസാനവും , യുഗ്മരാശിക്ക് മരണം തുടങ്ങി ബാല്യം അവസാനവുമാണ് . ഗ്രഹം രാശിയുടെ ഏതവസ്ഥയിൽ നിക്കുന്നുവെന്നു കണ്ട് ബലം നിർണ്ണയിക്കണം . യൌവ്വനത്തിനു ബലാധിക്യം , മരണാവസ്ഥയിൽ ബലമില്ല .. . .. 13 രാശിബലം. രാശിക്ക് ആ രാശ്യാധിപാൻറേയോ , ആ രാശ്യാധിപബന്ധു ഗ്രഹങ്ങളുടേയോ , വ്യാഴത്തിൻറേയോ , ബുധൻറേയോ യോഗമോ ദൃഷ്ടിയോ ഉണ്ടായാൽ ആ രാശിക്ക് ബലമുണ്ട് 14 സ്പുടം ഒരു ജാതകത്തിൽ ജനസമയവും , ആ സമയം ഗ്രഹങ്ങൾ അവരവർ സഞ്ചരിക്കുന്ന രാശികളിൽ എത്രമാത്രം മുമ്പോട്ടു കടന്നിട്ടുണ്ടെന്നും സൂക്ഷ്മമായി കണ്ടുപിടിക്കുന്ന കണക്കുകൂട്ടലാണ് സ്പുടം . രാശിയിൽ ചെന്ന സമയം സ്പുടം = _________________________ X 30 ഡിഗ്രി രാശി ദൈർഘ്യം 15 നവാംശകം ഒരു രാശിയെ 9 സമഭാഗങ്ങളായി വിഭജിക്കുന്നതിലൊന്ന് നവാംശകം 30 ഡിഗ്രി ഭാഗം 9 = 3 ഡിഗ്രി 20 മിനിട്ട് ഗ്രഹത്തിൻറെ സ്പുടം നോക്കി ആ ഗ്രഹം എത്രാമത്തെ നവാംശകത്തിലാണെന്നു മനസ്സിലാക്കാം .. ഗ്രഹം ചരരാശിയിലാണെങ്കിൽ ആ രാശി തുടങ്ങിയും , സ്ഥിരരാശിയിലാണെങ്കിൽ ആ രാശിയുടെ ഒമ്പതാമത്തെ രാശി തുടങ്ങിയും , ഉഭയ രാശിയാണെങ്കിൽ ആ രാശിയുടെ അഞ്ചാമത്തെ രാശിതുടങ്ങിയും ഒരു നവാംശകത്തിനു 3 ഡിഗ്രി 20 മിനിട്ട് ( 1 ഡിഗ്രി = 60 മിനിട്ട് ) വച്ച് ക്രമേണ എണ്ണി നവാംശക രാശി കണ്ടുപിടിക്കാം .. ആ നവാംകരാശിയുടെ അധിപനാണ് നവാംശകാധിപൻ 16 ദ്വാദശാംശകം ഒരു രാശിയെ 12 സമഭാഗങ്ങളായി വിഭജിക്കുന്നതിലൊന്ന് ദ്വാദശാംശകം 30 ഡിഗ്രി ഭാഗം 12 = 2 ഡിഗ്രി 30 മിനിട്ട് .. ഗ്രഹത്തിൻറെ സ്പുടം നോക്കി ഗ്രഹം നിൽക്കുന്ന രാശി തുടങ്ങി ഒരു ദ്വാദശാംശംകത്തിനു 2 ഡിഗ്രി 30 മിനിട്ട് വച്ച് ക്രമേണ എണ്ണി ദ്വാദശാംശംകരാശി കണ്ടുപിടിക്കാം .. ആ ദ്വാദശാംശംകരാശിയുടെ അധിപനാണ് ദ്വാദശാംശംകാധിപൻ ... 17 ത്രിംശാംശകം ഒരു രാശിയെ 30 സമഭാഗങ്ങളായി വിഭജിക്കുന്നതിലൊന്ന്ത്രിംശാംശകം .. 30 ഡിഗ്രി ഭാഗം 30 = 1ഡിഗ്രി .. ത്രിംശാംശകാധിപന്മാർ "പഞ്ചഗ്രഹങ്ങളായ" ചൊവ്വ , ബുധൻ ,വ്യാഴം , ശുകൻ ,ശനി എന്നിവർ മാത്രം .. ഓജരാശിയിൽ ആദ്യത്തെ 5 ഡിഗ്രിയുടെ അധിപൻ ചൊവ്വ , അടുത്ത 5 ഡിഗ്രിയുടെ അധിപൻ ശനി , അടുത്ത 8 ഡിഗ്രിയുടെ അധിപൻ വ്യാഴം ,, അടുത്ത 7 ഡിഗ്രിയുടെഅധിപൻ ബുധൻ , അവസാന 5 ഡിഗ്രിയുടെ അധിപൻ ശുക്രൻ .. യുഗ്മരാശിയിൽ മറിച്ച് ആദ്യത്തെ 5 ഡിഗ്രി ശുക്രൻ , അടുത്ത 7 ഡിഗ്രി ബുധൻ , അടുത്ത 8 ഡിഗ്രി വ്യാഴം , അടുത്ത 5 ഡിഗ്രി ശനി , അവസാനത്തെ 5 ഡിഗ്രി ചൊവ്വ എന്നിങ്ങനെ ത്രിംശാംശകാധിപത്യO 18 രാശ്യാധിപന്മാർ 12 രാശികൾക്കും ഓരോരോ സപ്തഗ്രഹങ്ങൾ അധിപന്മാരായിട്ടുണ്ട് .. ചിങ്ങം മുതൽ മകരം വരെയുള്ള 6 രാശികൾക്ക് സൂര്യൻ പൊതുവെ നാഥൻ .. .ഈ 6 രാശികൾ " സൌരരാശികൾ ". കർക്കിടകം മുതൽ പുറകോട്ട് 6 രാശികൾക്ക് പൊതുവെ നാഥൻ ചന്ദ്രൻ . ..ഈ 6 രാശികൾ " ചന്ദ്രരാശികൾ ".. സൂര്യൻ രാശിചക്രത്തിൻറെ രാജാവും , ചന്ദ്രൻ രാജ്ഞിയുമാകുന്നു .. ചിങ്ങം അധിപൻ സൂര്യൻ കർക്കി ടകം " ചന്ദ്രൻ കന്നി , മിഥുനം " ബുധൻ തുലാം , ഇടവം " ശുക്രൻ വൃശ്ചികം , മേടം " കുജൻ . ധനു , മീനം " വ്യാഴം മകരം , കുംഭം " ശനി ഓരോ ഗ്രഹങ്ങൾക്കും ആധിപത്യമുള്ള രാശികൾ അവരുടെ "സ്വക്ഷേത്രങ്ങൾ" 19 ലഗ്നബലങ്ങൾ മേടം - അര ഇടവം - അര മിഥുനം - ഒന്ന് കർക്കിടകം - അര ചിങ്ങം - അര കന്നി - ഒന്ന് തുലാം - ഒന്ന് വൃശ്ചികം - കാൽ ധനു - അര മകരം - അര കുംഭം - ഒന്ന് മീനം - അര ..
4
4
No comments:
Post a Comment