ജ്യോതിഷമിത്രം അദ്ധ്യായം - 11 1 ഭാവചിന്ത . 1 - ആം ഭാവം - ലഗ്നം 2 - ആം ഭാവം - കുടുംബം 3 - ആം ഭാവം - സഹോദരൻ 4 - ആം ഭാവം - മാതാവ് 5 - ആം ഭാവം - പുത്രൻ 6 - ആം ഭാവം - രോഗം 7 - ആം ഭാവം - കളത്രം 8 - ആം ഭാവം - ആയുസ്സ് 9 - ആം ഭാവം - ഭാഗ്യം 10 - ആം ഭാവം - പ്രവൃത്തി 11 - ആം ഭാവം - ലാഭം 12 - ആം ഭാവം - വ്യയം . 2 ഭാവചിന്താവിധി . ഏതൊരു ഭാവത്തെയാണോ ചിന്തിക്കേണ്ടത് ആ ഭാവത്തിനു ഭാവാധിപൻറെ യോഗം , ദൃഷ്ടി , ശുഭദൃഷ്ടി , ശുഭയോഗം ഇവകൾ ഭാവത്തിനു അഭിവൃദ്ധിയും , പാപയോഗ ദൃഷ്ടികൾ ഭാവത്തിനു ഹാനികരവുമാണ് . 6 , 8 , 12 ഭാവങ്ങൾ അനിഷ്ടങ്ങൾ ആകുന്നു .. ഈ അനിഷ്ട സ്ഥാനാധിപന്മാരുടെ യോഗദൃഷ്ടികൾ ഉള്ള ഭാവാധിപന്മാരുടെ യോഗദൃഷ്ടികൾ ഏതേതു ഭാവങ്ങൾക്കുണ്ടോ ആ ഭാവങ്ങൾ , മേൽ പറഞ്ഞ മൂന്നു സ്ഥാനങ്ങളിൽ ഏതേതു ഭാവാധിപന്മാർ നിൽക്കുന്നുവോ ആ ഭാവങ്ങൾക്കും ഫലം ഉണ്ടാകുന്നതല്ല .. മേൽ പറഞ്ഞ 3 അനിഷ്ട സ്ഥാനങ്ങളിൽ 8- ആം ഭാവം അതികഷ്ടപ്രദമാണ് ലഗ്നാധിപൻ പാപിയായിരുന്നാലും താനിരിക്കുന്ന ഭാവത്തിനു വർദ്ധനയെ കൊടുക്കും ..ദു:സ്ഥാനാധിപതി അതിൻറെ മറ്റൊരു രാശിയായ സ്വക്ഷേത്രത്തിൽ ഇരിക്കുമ്പോൾ ക്ഷേത്ര ഭാവത്തിൻറെ സ്വഭാവമല്ലാതെ ദു;സ്ഥാനത്തിൻറെ ഫലം ഉണ്ടാക്കുന്നതല്ല . ലഗ്നാധിപൻ യാതൊരു ഭാവനാഥനോടു ചേർന്നാലും , യാതൊരു ഭാവത്തിൽ നിന്നാലും ആ ഗ്രഹത്തിനും ഭാവത്തിനും ഫലത്തെ കൊടുക്കും ..ഭാവവും ഭാവാധിപതിയും ബലവാന്മാരായിരുന്നാൽ ഭാവത്തിനു സൌഖ്യവും , ബലമില്ലാതെയിരുന്നാൽ ഭാവത്തിനു വ്യസനവും നൽകും .. .ഒരു ഗ്രഹത്തിനു രണ്ട് ആധിപത്യം വന്നാൽ മൂലത്രികോണാധിപത്യമുള്ള ഭാവത്തിൻറെ ഫലം ആദ്യം മുഖ്യമായും , ക്ഷേത്രാധിപത്യമുള്ള ഭാവത്തിൻറെ ഫലം രണ്ടാമത് അപ്രധാനമായുംഅനുഭവിക്കും ..ആ ഗ്രഹം ഓജരാശിയിലാണെങ്കിൽ ഓജഭാവഫലം ആദ്യമായും , യുഗ്മരാശിയിലാണെങ്കിൽ യുഗ്മഭാവഫലം ആദ്യമായും അനുഭവപ്പെടും .. . 3 ലഗ്നബലം .ലഗ്നത്തിനു ലഗ്നാധിപയോഗം / ദൃഷ്ടി , വ്യാഴയോഗം / ദൃഷ്ടി , ശുക്രയോഗം / ദൃഷ്ടി , ബുധയോഗം / ദൃഷ്ടി ഇവ ബാലാധിക്യകരം .. അന്യഗ്രഹ യോഗവും ദൃഷ്ടിയും ലഗ്നത്തിനു ബലഹാനികരമാകുന്നു .. ഒരു രാശിയിൽ അന്നിലധികം ഗ്രഹങ്ങൾ നിൽപ്പുണ്ടെങ്കിൽ അവരിൽ കൂടുതൽ ബലവാൻ ആരാണെന്നു സർഗ്ഗബലം കൊണ്ടറിഞ്ഞ് ബലം കൂടുതലുള്ള ഗ്രഹത്തെ ആസ്പദമാക്കി വേണം . 4 മേടലഗ്നം .ബഹുദ്വേഷി , ധനവ്യയം , അസ്ഥിരസമ്പത്ത് , കോപം , അസത്യം , സഞ്ചാരപ്രിയൻ , അന്യദേശവാസം , ഏഷണി , കലഹപ്രിയൻ മേടലഗ്നാധിപൻ ചൊവ്വായ്ക്ക് അഷ്ടമാധിപത്യം കൂടി സിദ്ധിക്കയാൽ അഷ്ടമാധിപത്യദോഷം ഇല്ല - ദീർഘായുർപ്രദം .. മാരകസ്ഥാനങ്ങളായ 2 ഉം , 7 ഉം ഭാവങ്ങളുടെ അധിപനായ ശുക്രൻ മാരകനാണ് .. എന്നാൽ 12 ആം ഭാവം , മീനം രാശി , ഉച്ചമാകയാൽ അവിടെ നിന്നാൽ മാരകദോഷമില്ല സൂര്യനും വ്യാഴവും ശുഭന്മാരും , ബുധൻ ശുക്രൻ , ശനി പാപന്മാരുമാണ് .. ശനി കൊടിയ പാപനാണ് ശുക്രദശയിൽ ശനിയുടെ അപഹാരകാലത്ത് മരണം സംഭവിക്കാം മേടലഗ്നത്തിൽ സൂര്യനും , 2 ൽ വ്യാഴവും ശുക്രനും 4 ൽ ചന്ദ്രനും നിൽക്കുകയോ , ലഗ്നത്തിലോ 10 ലോ ചൊവ്വ നിൽക്കുകയോ ചെയ്താൽ ഉന്നത ഉദ്യോഗലാഭം 5 ഇടവലഗ്നം . ധനവ്യയം , സഹനശക്തി , വിദ്യ , ജീവിത മദ്ധ്യത്തിലും അന്ത്യത്തിലും ധനലാഭം , സൌഖ്യം . . ഇടവലഗ്നത്തിന് അഷ്ടമാധിപനും 11 ആം ഭാവാധിപനുമായ വ്യാഴനും 3 ആം ഭാവാധിപനായ ചന്ദ്രനും പാപന്മാർ , . ബുധന് മാരക സ്ഥാധിപഥ്യം ഉണ്ടെങ്കിലും ത്രികോണാധിപത്യം സിദ്ധിക്കയാൽ ശുഭാനാണ് .. സൂര്യനും ശനിയും കേന്ദ്രാധിപത്യത്താൽ പാപിത്വം കുറയുന്നു .. .. വ്യാഴം മരപ്പികുന്നവൻ ശുക്രദശയിൽ വ്യാഴാപഹാരം അത്യന്തം ദോഷപ്രദം .. ഇടവലഗ്നത്തിൽ ശനിയും ശുക്രനുമോ , ചന്ദ്രനും ശുക്രനുമോ നിൽക്കുന്നത് ശുഭപ്രദം .. വ്യാഴം 6 8 12 ൽ നിന്നാൽ വളരെ ഗുണഫലം ..2 ൽ ബുധനും വ്യാഴവും ശുക്രനും ചേർന്നു നിന്നാൽ വലിയ വിദ്യ , ധനം ഇവയുണ്ടാകും 6 മിഥുനലഗ്നം .സൌന്ദര്യം , ധനം , സ്ത്രീകളിൽഭ്രമം , പലതൊഴിൽ , ധനലാഭം , വിദ്വത്തം , വാചാലത , ഔഷധം കൈകാര്യം ചെയ്യൽ മിഥുനലഗനത്തിന് മാരകസ്ഥാനാധിപത്യവും കേന്ദ്രാധിപത്യമുള്ള വ്യാഴം , 6 ഉം 11 ഉം ഭാവാധിപതിയായ ചൊവ്വ , 3 ആം ഭാവാധിപനനായ സൂര്യൻ പാപികൾ .. വ്യാഴം കർക്കിടത്തിലോ( ഉച്ചം ) ധനുവിലോ( മൂലം ) നിന്നാൽ മാരകത്വം കുറയും ..ത്രികോണാധി പത്യമുള്ള ശുക്രൻ , ചന്ദ്രൻ ശുഭന്മാർ .. മിഥുനലഗ്നക്കാർക്ക് ചൊവ്വ കേന്ദ്രത്തിലും , വ്യാഴം 9 ലും നിന്നാൽ സൈന്യത്തിലോ പോലീസിലോ ഉയർന്ന ഉദ്യോഗം .. 10 ലോ 11 ലോ സൂര്യൻ നിന്നാലും ഉയർന്ന ഉദ്യോഗം .. വ്യാഴത്തിൻറെ കേന്ദ്രത്തിൽ ചന്ദ്രൻ നിൽക്കുന്നത് യോഗപ്രദം .. 7 കർക്കിടകലഗ്നം .വലിയബുദ്ധി , ഗർവ്വ് , ജലസംബന്ധമായ തൊഴിലോ ജലക്രീഡയിൽ താൽപര്യമോ , അസ്ഥിരത , ഐശ്വര്യം , നല്ലകളത്രം , ധനവാൻ , പരധനലഭ്യത കർക്കിടകലഗ്നത്തിന് കേന്ദ്രാധിപത്യമുള്ള ശുക്രന് 11 ആം ഭാവാധിപത്യം കൂടി സിദ്ധിക്കയാൽ പാപിത്വക്കൂടുതൽ .. കേന്ദ്രത്രികോണാധി പത്യമുള്ള ചൊവ്വ ശുഭനും യോഗകാരകനും , 9 ആം ഭാവാധിപതി വ്യാഴം അഭീഷ്ടദായകനുമാണ് .. ശുക്രൻ മാരകസ്ഥാനങ്ങളിൽ നിന്നാലും , 2 7 ഭാവാധിപതികളോടു ചേർന്ന് അനിഷ്ടത്തിൽ നിന്നാലും , അവൻറെ ദാശാപഹാരങ്ങളിൽ മരണം സംഭവിക്കാം കർക്കിടകലഗ്നക്കാർക്ക് 8 ൽ വ്യാഴവും ചന്ദ്രനും ചേർന്നുനിൽക്കുന്നത് ദീർഘായുർപ്രദവും , യോഗപ്രദവുമാണ് .. ലഗ്നത്തിൽ ചന്ദ്രനോ , 3 ലോ 4 ലോ വ്യാഴമോ , 9 ലോ 10 ലോ ചൊവ്വയോ ഗ്രഹനിലയുള്ളവർക്ക് ദീർഘായുസ്സ് , ഉന്നതവിദ്യാഭ്യാസം , ഉയർന്നഉദ്യോഗം ഉണ്ടാകും .. ചന്ദ്രനും ബുധനും വ്യാഴവും ചേർന്ന് 6 ലോ 8 ലോ 12 ലോ നിന്നാൽ മഹാഭാഗ്യയോഗം .. 2 ലെ വ്യാഴസ്ഥിതിയും നല്ലതാണ് ..വ്യാഴനും ചന്ദ്രനും ചൊവ്വയും പരസ്പരം കേന്ദ്രത്തിലോ ത്രികോണത്തിലോ നിന്നാലും യോഗപ്രദം 8 ചിങ്ങലഗ്നം .ജനസമ്മതൻ , പ്രസിദ്ധൻ , വിദ്വാൻ , നല്ലഭാര്യ , സർക്കാർ സംബന്ധമായ ജോലി , മാതൃഭക്തൻ , സമാധാനപ്രിയൻ , കോപിയെങ്കിലും ശാന്തൻ .. ചിങ്ങലഗ്നത്തിന് കേന്ദ്രാധിപത്യവും , 3 ആം ഭാവാധിപ്ത്യവും സിദ്ധിക്കയാൽ ശുക്രൻ ഏറ്റവും വലിയ പാപൻ .. 2 ഉം 11 ഉം ഭാവാധിപനായ ബുധൻ മാരകനും പാപനും .. മാരകലക്ഷണങ്ങളോടു കൂടിയ ബുധൻറെ ധശാപഹാരങ്ങളിൽ മരണം സംഭവിക്കാം .. കേന്ദ്രത്രികോണാധിപത്യമുള്ള ചൊവ്വ ശുഭനും യോഗകാരകനും .. ചൊവ്വയുടെ ദാശാപഹാരങ്ങളിൽ തൊഴിലഭിവൃദ്ധി .. ചിങ്ങലഗ്നക്കാർക്ക് 8 ലോ 12 ലോ ചന്ദ്രനും വ്യാഴവും ശനിയും ചെന്ന് നിൽക്കുന്നതും , 12 ൽ വ്യാഴവും ചന്ദ്രനും മാത്രം നിൽക്കുന്നതും , 6 ൽ ശനി നിൽക്കുന്നതും ദീർഘായുസ്സ് , ഭാഗ്യം , ഉന്നതസ്ഥാനപ്രാപ്തി .. 8 ലെ വ്യാഴവും 6 ലെ ശനിയും ദീർഘായുസ്സ് നൽകും .. സൂര്യബുധയോഗം നല്ലതാണ് .. 9 കന്നിലഗ്നം .ഭാര്യാവിധേയൻ , പ്രവൃത്തി സാമർത്ഥ്യം , സൌന്ദര്യം , ധനം , സത്ഭാര്യ , ബന്ധുപ്രിയം , സുഖിമാൻ കന്നിലഗ്നത്തിന് ലഗ്നാധിപൻ ബുധൻ യോഗകാരകൻ .. ശുക്രൻ 2 ആം ഭാവാധിപതിയാണെങ്കിലും ത്രികോണാധിപത്യം ( 9 ) സിദ്ധിക്കയാൽ ശുഭൻ .. 5 ഉം 6 ഉം ഭാവാധിപനായ ശനി ശുഭൻ .. ചൊവ്വയ്ക്ക് അഷ്ടമാധിപത്യവും 3 ആം ഭാവാധിപത്യവും ഉള്ളതിനാൽ പാപൻ ..വ്യാഴത്തിന് മാരകസ്ഥാനാധിപത്യവും കേന്ദ്രാധിപത്യവും ഉള്ളതിനാൽ കൊടിയ പാപൻ .. 11 ആം ഭാവാധിപൻ ചന്ദ്രൻ പാപൻ കന്നിലഗ്നക്കാർക്ക് 7 ലെ വ്യാഴവും , 11 ലെ ചന്ദ്രനും ഭാഗ്യാനുഭവങ്ങൾ നൽകും ..6 ൽ ശനി തനിച്ചു നിന്നാൽ നല്ലതാണ് .. 10 തുലാലഗ്നം വിദ്യ , ക്രയവിക്രയ സാമർത്ഥ്യം , ഈശരഭക്തൻ , കലാപ്രേമി , ഹിതഭാഷി , ധനവാൻ , ഗുണവാൻ , ശ്രേയസ്സ് , ബഹുമാന്യത , വിരഹം , രണ്ടുനാമമുള്ളവൻ തുലാലഗ്നാധിപൻ ശുക്രന് അഷ്ടമാധിപത്യം കൂടി സിദ്ധിക്കയാൽ അഷ്ടമാധിപത്യദോഷം ഇല്ല - ദീർഘായുർപ്രദം .. 3 , 6 ഭാവങ്ങളുടെ അധിപനായ വ്യാഴം , 11 ആം ഭാവാധിപനായ സൂര്യൻ , 2 ഉം 7 ഉം ഭാവാധിപനായ ചൊവ്വ എന്നിവര് പാപന്മാർ .. ചൊവ്വ കൊല്ലുകയില്ല ..വ്യാഴം മാരക ലക്ഷണത്തോടുകൂടി മാരകസ്ഥാനത്തു നിന്നാൽ അവൻറെ ദാശാപഹാരങ്ങളിൽ മരണം സംഭവിക്കാം .. 10 ആം ഭാവാധിപൻ ചന്ദ്രൻ , ത്രികോണാധിപൻ ബുധൻ , കേന്ദ്ര ത്രികോണാധിപതിയായ ശനി എന്നിവർ ശുഭന്മാരും യോഗകാരകന്മാരുമാണ് .. ശനി ഉദ്യോഗകാരകൻ .. തുലാലഗ്നത്തിൽ ശനിയും 7 ൽ ചൊവ്വായുമോ , ലഗ്നത്തിൽ ശുക്രനും ശനിയും നിൽക്കുകയോ ചെയ്താൽ വലിയ യോഗശാലിയാകും .. 11 വൃശ്ചികലഗ്നം ചഞ്ചലചിത്തൻ , ഗുരുഭക്തി , സ്നേഹക്കുറവ് , രോഗം , കൃതഘ്നൻ , കൊപശീലം , പിതൃധനമോ , പരധനമോ ലഭ്യത വൃശ്ചികലഗ്നത്തിന് ലഗ്നാധിപൻ ചൊവ്വയ്ക്ക് 6 ആം ഭാവാധി പത്യത്താൽ പാപിത്വം .. അഷ്ടമാധിപനും 11 ആം ഭാവാധിപനുമായ ബുധൻ , 7 ആം ഭാവാധിപനായ ശുക്രൻ എന്നിവർ പാപികൾ .. സൂര്യനും ചന്ദ്രനും യോഗകാരകന്മാർ .. 2 ആം ഭാവാധിപനായ വ്യാഴന് ത്രികോണാ(5) ധിപത്യം സിദ്ധിക്കയാൽ മാരക ദോഷമില്ല ശുക്രനും മാരകദോഷമില്ല .. ബുധൻറെ ദാശാപഹാരങ്ങളിൽ മരണമുണ്ടാകാം .. വൃശ്ചികലഗ്നക്കാർക്ക് 8 ലെ വ്യാഴം ധനവർദ്ധന .. 5 ൽ ചൊവ്വ നിന്നാൽ സന്താനവർദ്ധന .. 2 ലെ വ്യാഴവും , 7 ലെ ശുക്രനും , 8 ലെ ബുധനും ധന വാഹന ഗൃഹ ഭാഗ്യം നൽകും .. 12 ധനുലഗ്നം അന്യദേശവാസം , ധനം , സൽക്കർമ്മം , വിരഹം , സൌഭാഗ്യം , കീർത്തി , പ്രതിഭാശാലി , സൽകളത്ര പുത്രാദികൾ , രോഗ ശരീരപ്രകൃതി , ക്ലേശം ധനുലഗ്നാധിപൻ വ്യാഴനും , ബുധനും കേന്ദ്രാധിപത്യദോഷമുണ്ട് .. 6 ഉം 11 ഉം ഭാവങ്ങളുടെ അധിപനായ ശുക്രനും , 2 ഉം 3 ഉം ഭാവാധിപനായ ശനിയും പാപന്മാരും മാരകരുമാണ് .. .. 5 ആം ഭാവാധിപനായ ചൊവ്വയും 9 ആം ഭാവാധിപനായ സൂര്യനും ശുഭന്മാർ ..ബുധദശയും , ശുക്രദശയും നന്നല്ല .. ധനുലഗ്നക്കാർക്ക് കന്നിയിലെ വ്യാഴം ഗുണപ്രദം ..ചന്ദ്രൻ , ചൊവ്വ , ശുക്രൻ 6 , 8 ,12 സ്ഥാനങ്ങളിൽ നിന്നാലും ഗുണപ്രദം ..10 ലെ സൂര്യബുധയോഗത്താൽ യോഗഫലം ലഭിക്കും ..ധനുലഗ്നത്തിലെ സൂര്യബുധ യോഗത്താൽ ദീർഘായുസ്സ് 13 മകരലഗ്നം ദൈന്യസംസാരം , മടി , കപടവേഷധാരി , ധനക്ലേശം , വാതപ്രകൃത ശരീരം , ചപലസ്വഭാവം , പിശുക്കൻ , സത്ഭാര്യ ലഭിക്കായ്ക .. മകരലഗ്നത്തിന് കേന്ദ്രത്രികോണാധിപനായ ശുക്രനും , 9 ആം ഭാവാധിപനായ ബുധനും ശുഭന്മാർ .. 3 ആം ഭാവാധിപനായ വ്യാഴവും , 7 ആം ഭാവാധിപനായ ചന്ദ്രനും പാപികൾ ..ചൊവ്വയ്ക്ക് കേന്ദ്രാധിപത്യത്താൽ പാപിത്വം കുറയുന്നു .. ശുക്രൻറേയും ബുധൻറേയും ദാശാപഹാരങ്ങൾ ശോഭനം .. മകരലഗ്നക്കാർക്ക് വ്യാഴം 6 ലോ 7 ലോ 8 ലോ 12 ലോ നിൽക്കുന്നത് നല്ലത് .. ശുക്രൻ 4 ലോ , 5 ലോ , 9 ,ലോ 10 ലോ നിൽക്കുന്നത് ഭാഗ്യപ്രദം .. കേന്ദ്രത്തിൽ വ്യാഴചന്ദ്ര യോഗം ശുഭപ്രദം 14 കുംഭലഗ്നം .പ്രതാപി , അമിത ധനവ്യയം , വംശശത്രു , കലഹശീലയായ ഭാര്യ , ഉന്നതപ്രാപ്തി , മാന്യൻ കുംഭലഗ്നത്തിന് ശുക്രൻ ത്രികോണാധിപത്യത്താലും സൂര്യൻ കേന്ദ്രാധിപത്യത്താലും ശുഭന്മാർ . 6 ആം ഭാവാധിപൻ ചന്ദ്രൻ , അഷ്ട മാധിപൻ ബുധൻ പാപികൾ .. പ്രധാന മാരകൻ ചന്ദ്രൻ .. ചന്ദ്രൻറെ ദാശാപഹാരങ്ങളിൽ മരണം ഉണ്ടാകാം . കുംഭലഗ്നത്തിൽ വ്യാഴം , ശുക്രൻ , ശനി ദീർഘയുസ്സിനേയും യോഗഫലത്തേയും നൽകും .. 10 ലെ ചൊവ്വ രാജയോഗപ്രദം ..11 ൽ വ്യാഴവും ശനിയും യോഗം ചെയ്താൽ ദീർഘായുസ്സ് , ഉന്നതപദവി , ധനം , ഭാഗ്യം 15 മീനലഗ്നം .തേജ്വസ്സി , സമ്പന്നൻ , വിദ്യ , വിനയം , കീർത്തി , ജല സംബന്ധമായ തൊഴിൽ , പുണ്യകർമ്മ തൽപരത , സ്വജനപൂജിതൻ , സൽകളത്രം , അസൂയാവഹമായ ഉയർച്ച , ശ്രേയസ്സ്കരമായ ജീവിതം .. മീനലഗ്നാധിപൻ വ്യാഴന് കേന്ദ്രാധിപത്യത്താൽ ശുഭത്വക്കുറവ് .. 3 ഉം 8 ഉം ഭാവാധിപനായ ശുക്രൻ , 6 ആം ഭാവാധിപൻ സൂര്യൻ , 4 ഉം 7 ഉം ഭാവാധിപനായ ബുധൻ , 11 ഉം 12 ഉം ഭാവാധിപനായ ശനി എന്നിവർ പാപന്മാർ .. 5 ആം ഭാവാധിപൻ ചന്ദ്രനും , 2 ഉം 9 ആം ഭാവാധിപൻ ചൊവ്വയും ശുഭന്മാർ .. ചന്ദ്രൻറേയും ചൊവ്വയുടേയും ദാശാപഹാരങ്ങൾ ശുഭപ്രദം ..ശനിയുടെ ദാശാപഹാരങ്ങളിൽ മരണമുണ്ടാകാം മീനലഗ്നാധിപൻ വ്യാഴം ചന്ദ്രനോടോ ചൊവ്വായോടോ ചേർന്ന് ഇഷ്ടഭാവത്തിൽ നിന്നാൽ ആയുസ്സ് , ഭാഗ്യം , പദവി ..സൂര്യനും , ശനിയും ശുക്രനും ഒറ്റയ്ക്കോ ചേർന്നോ അനിഷ്ടസ്ഥാനങ്ങളിൽ നിൽക്കുന്നതും നല്ലതാണ് .. വ്യാഴനും ബുധനും ശുക്രനും ചേർന്ന് കേന്ദ്ര ഭാവങ്ങളിലോ 6 ലോ 8 ലോ നിന്നാൽ ധനം , പ്രഭുത്വം , ഉന്നതസ്ഥാനം ഇവ ലഭിക്കും ലഗ്നത്തിൽ ശനിയും 12 ൽ വ്യാഴവും നിന്നാൽ സ്വപ്രയത്നത്താൽ കാര്യങ്ങൾ ഭംഗിയായി നേടും .. വ്യാഴനും ചന്ദ്രനും കേന്ദ്രവർത്തികളായി നിന്ന് പരസ്പരം വീക്ഷിക്കുന്നതും , 11 ൽ ചന്ദ്രൻ നിൽക്കുന്നതും യോഗപ്രദം .. 5 ൽ ശനിയോ വ്യാഴനോ ഒന്നിച്ചോ ഒറ്റയ്ക്കോ നിന്നാൽ സൽസന്താനലാഭം നോട്ട് : - ലഗ്നാധിപനെക്കൊണ്ടും , ലഗ്നത്തിൽ സ്ഥിതിചെയ്യുന്ന ഗ്രഹങ്ങളെക്കൊണ്ടും , ലഗ്നത്തെ വീക്ഷിക്കുന്ന ഗ്രഹങ്ങളെക്കൊണ്ടും , ലഗ്നാധിപൻ നിൽക്കുന്ന നക്ഷത്രാധിപനെക്കൊണ്ടും ലഗ്ന നവാംശംകാ ധിപനെക്കൊണ്ടും ലഗ്നത്തിൻറെ ഗുണദോഷങ്ങൾ ചിന്തിക്കണം ലഗ്നാധിപൻറെ നീച / മൌഢ്യ / ശത്രു ക്ഷത്രസ്ഥിതി , പാപയോഗദൃഷ്ടികൾ എന്നിവയും ചിന്തിക്കണം . 16 ഗ്രഹകാരകത്വം 17സൂര്യൻ(പിതൃകാരകൻ) - പിതാവ് , ആയുസ്സ് , ആത്മസൌഖ്യം , പ്രതാപം , ഭരണാധികാരം ,ധൈര്യം , ഉത്സാഹം , വൈദ്യവൃത്തി , വനസഞ്ചാരം , ദൈവഭക്തി , കിഴക്കു ദിക്ക് , ഉഷ്ണരോഗം , സ്വർണ്ണം ഇവയുടെ കാരകൻ 18ചന്ദ്രൻ(മാതൃദേഹമനകാരകൻ) - മാതാവ് ,മനസ്സ് , ദേഹസൌഖ്യം , ഉദ്യോഗം , കീർത്തി , ശാന്തസ്വഭാവം , രാത്രി , കൃഷിഭൂമി , ബുദ്ധി , വടക്കുപടിഞ്ഞാറെ ദിക്ക് , സുഖ ഭോജനം , സൌന്ദര്യം , ജലദോഷം , അജീർണം , വെള്ളനിറം , വെള്ളി ലോഹം ഇവയുടെ കാരകൻ 19ചൊവ്വ(സഹോദരകാരകൻ) - സഹോദരൻ , ഭൂമി , ഓജസ്സ് , ധൈര്യം , പട്ടാളം , പോലീസ് , യുദ്ധം , ആപത്ത് , ക്രൂരത , അഗ്നി ,കൊലപാതകം , മംഗല്യം , വൈധവ്യം , വ്യഭിചാരം , കള്ളൻ , ശത്രു , രക്തംപോക്ക് , ചൊറി , വൃണം , സ്വർണ്ണം , ശസ്ത്രക്രിയ , വ്യവഹാരം ഇവയുടെ കാരകൻ 20ബുധൻ(വിദ്യാകാരകൻ) - വിദ്യ , തൊഴിൽ , ഭൂമി , മേധാശക്തി , പാണ്ഡിത്യം , വിഷുഭക്തി , സത്യം , ബന്ധുമിത്രാദികൾ 21വ്യാഴം(ധനപുത്രകാരകൻ) - സ്വർണ്ണം , ധനസമ്പാദനം , പുത്രൻ , ബന്ധുക്കൾ , ബുദ്ധി , ചൈതന്യം , ശ്രേഷ്ഠത , ശരീരസുഖം , കീർത്തി , ദൈവഭക്തി , ദയവ് , കളത്രസുഖം , സാത്വികസ്വഭാവം , സുഖസൗകര്യം , വടക്കുകിഴക്കേദിക്ക് ഇവയുടെ കാരകൻ 22ശുക്രൻ(കളത്രകാരകൻ) - വിവാഹം , ഭാര്യ , ഭർത്താവ് , സൌന്ദര്യം, ഐശ്വര്യം, സംഗീതം, നാട്യം, കവിത്വം, മന്ത്രിത്വം , സംഭാഷണചാതുര്യം, സ്ത്രീസംഗമം, അലങ്കാരം, ശയനോപകരങ്ങൾ , മൂത്രസംബന്ധരോഗം , തെക്കുകിഴക്കേദിക്ക് ഇവയുടെ കാരകൻ 23ശനി(മരണകാരകൻ) - മരണം , രോഗം , ദാസ്യം , ആയുസ്സ് , അന്യഭാഷാപഠനം , ദാരിദ്ര്യം , അപമാനം, ആപത്ത് , ഇരുമ്പു സംബന്ധമായ തൊഴിൽ , ദുഷ്കൂട്ടുകെട്ട് , അലസത , കാരാഗൃഹം , ബന്ധനം , ഓർമ്മക്കുറവ് , നാശം , കറുപ്പുനിറം , സന്ധ്യ, ശാസ്താവ് , വാതരോഗം ഇവയുടെ കാരകൻ 24രാഹു - അന്യഭാഷാപഠനം , ചെപ്പടിവിദ്യ , ഔഷധപ്രയോഗം , വൈദ്യം , കുഷ്ഠം , ത്വക്ക് രോഗം , സർപ്പം ഇവയുടെ കാരകൻ 25കേതു - മോക്ഷം , സുഖം , വടക്കുപടിഞ്ഞാറേ ദിക്ക് , വായുബന്ധരോഗം ഇവയുടെ കാരകൻ 25 ഭാവകാരകത്വം ലഗ്നം - ആയുസ്സ് , ശരീരം , സൌന്ദര്യം, ഓജസ്സ് , ശക്തി , കീർത്തി , ജയം , ആത്മപ്രഭാവം 2 ആം ഭാവം - വാക്ക് , ധനം , വിദ്യ , കുടുംമ്പം , വലത്തെകണ്ണ് , പൂർവ്വസ്വത്ത് , കളത്രസൌഖ്യം 3 ആം ഭാവം - അനുജൻ, ശൌര്യം , ധൈര്യം , വൈദഗ്ദ്ധ്യം , പട്ടാളജോലി , സ്വരമാധുര്യം , ആഭരണം , വലത്തെചെവി 4 ആം ഭാവം - മാതാവ് , സുഖം , വിദ്യ , വീട് , ബന്ധുക്കൾ , അമ്മാവൻ , ഭൂമിലാഭം , വാഹനലാഭം , ഭാഗിനേയൻ , ശയ്യോപരണങ്ങൾ 5 ആം ഭാവം - മനസ്സ് , ബുദ്ധി , സന്താനം , ഉദ്യോഗം , അടുത്തജന്മം , കാര്യവിചാര സാമർത്ഥ്യം 6 ആം ഭാവം - ശത്രു , രോഗം , കടം ,വിഘ്നം , തസ്കരത്വം , മുറിവ് , വൃണം , അപമൃത്യു , വ്യാധി , മനക്ലേശം 7 ആം ഭാവം - ഭാര്യ , ഭർത്താവ് , വിവാഹം , ദാമ്പത്യം , കാമം, ക്രയവിക്രയം , നിവൃത്തി , ശീലഗുണം 8 ആം ഭാവം - ആയുസ്സ് , അരിഷ്ടത , രോഗം , കടം , വിഘ്നം , ആപത്ത് , മരണം , അപവാദം , നാശം , ഉപജീവനമാർഗ്ഗം , ഔഷധം , വൈദ്യം 9 ആം ഭാവം - ഭാഗ്യം , പിതാവ് , പുത്രൻ , പൌത്രൻ , ഗുരു , സുകൃതം , സൽകർമ്മം, പൂർവ്വപുണ്യം , കുലീനത്വം , ഔഷധം ,ദാനധർമ്മങ്ങൾ 10 ആം ഭാവം - പ്രവൃത്തി , കീർത്തി , തൊഴിൽ , മാന്യത , വിജ്ഞാനം , ധനപ്രാപ്തി , ശ്രേഷ്ഠത , ദൈവവിശ്വാസം , പുരാണജ്ഞാനം 11 ആം ഭാവം - ധനലാഭം , സമ്പത്ത് , ആയുസ്സ് , മാന്യത , ജ്യേഷ്ടൻ , വലത്തെചെവി . 12 ആം ഭാവം - ദു:ഖം , നാശം , വ്യയം , ധനനഷ്ടം , വിദേശവാസം , വിരഹം , അംഗവൈകല്യം, പരാജയം , അധപതനം , ഇടത്തെകണ്ണ് . കാരകഗ്രഹങ്ങൾ കാരക സ്ഥാനത്തു നിന്നാൽ ജീവനപരമായ ദോഷം മാത്രമേയുള്ളു .. അതായത് അച്ഛൻ , അമ്മ , ഭർത്താവ് , ഭാര്യ , പുത്രൻ , പുത്രി മുതലായവരെ സംബന്ധിച്ചുമാത്രം .. ധനം , വിദ്യ , കീർത്തി തുടങ്ങിയവയ്ക്കു ബാധകമല്ല .. നോട്ട് :- ഒരു ഭാവത്തെപ്പറ്റി ചിന്തിക്കുമ്പോൾ ആ ഭാവത്തിൻറെ അധിപനേയും കാരകനേയും കൂടി ചിന്തിച്ചു ഫലം പറയണം സൂര്യൻ ലഗ്നം ആത്മസ്ഥാനം വ്യാഴം 2 ആം ഭാവം ധനം വിദ്യ കുടുംമ്പസ്ഥാനം ചൊവ്വ 3 " സഹോദരസ്ഥാനം ചന്ദ്രൻ , ബുധൻ 4 " മാതൃസുഖഗൃഹവാഹനസ്ഥാനം വ്യാഴം 5 " പത്ര മന മന്ത്ര സ്ഥാനം ചൊവ്വ , ശനി 6 " ശത്രു രോഗ സ്ഥാനം ശുക്രൻ 7 " കളത്ര നിവൃത്തി സ്ഥാനം ശനി 8 " ആയുർ അരിഷ്ട സ്ഥാനം വ്യാഴം , സൂര്യൻ 9 " ഭാഗ്യ പിതൃ സ്ഥാനം സൂര്യൻ , ബുധൻ, ശനി 10 " കർമ്മ സ്ഥാനം വ്യാഴം 11 " ലാഭ സ്ഥാനം ശനി 12 " വ്യയ നാശ സ്ഥാനം ഭാവഫലം ലഗ്നം സൂര്യൻ - തീഷ്ണബുദ്ധി , അലസത , കൃശഗാത്രം , സന്താനദുരിതം , ദാരിദ്ര്യം ചന്ദ്രൻ - ബലവാനെങ്കിൽ ദീർഘായുസ്സ് , വിദ്യ , ധനം --- ക്ഷീണിതനെങ്കിൽ ദേഹാസ്വാസ്ഥ്യം , പരാശ്രയ ജീവിതം --- പാപയോഗം കൂടിയുണ്ടെങ്കിൽ അൽപ്പായുസ്സ് ചൊവ്വ - രോഗപീഡ , കോപം , ബുധൻ - ദീർഘായുസ്സ് , ബുദ്ധി , വിദ്യ , നല്ലശരീരം , മധുരഭാഷണം വ്യാഴം - ദീർഘായുസ്സ് , സൌന്ദര്യം , സൽപുത്രന്മാർ , വിദ്യ ,ധനം ദേഹസൌഖ്യം ശുക്രൻ - ദീർഘായുസ്സ്, സൌന്ദര്യം, സൽകളത്രം ശനി - രോഗം , അനുയോജ്യയായ ഭാര്യ രാഹു - ബലം , ബുദ്ധി , ദു:സ്വഭാവം കേതു - സൌഭാഗ്യം , സുഖം , കലഹപ്രിയം , മനക്ലേശം , ആരോഗ്യഹാനി ഗുളികൻ - ഒറ്റയ്ക്ക് നിന്നാൽ രാജയോഗപ്രദം . . 2 ആം ഭാവം സൂര്യൻ - ധനനഷ്ടം , വിദ്യക്കുറവ് , മുഖരോഗം ചന്ദ്രൻ - വിദ്യ , സമ്പത്ത് , മധുരഭാഷണം , സൽകളത്രം ചൊവ്വ - യോഗഫലനാശം , ധനക്ലേശം , പിശുക്ക് , തർക്കം , അനിഷ്ടസംസാരം ബുധൻ - വിദ്യ , ധനം , വിനയം , വാഗ്മി വ്യാഴം - വിദ്യ , ധനം , കീർത്തി ശുക്രൻ - ധനം , സൌന്ദര്യം , കവിയോ ഗായകനോ ആവാം ശനി - ദുരിതം , പഠിത്തക്കുറവ് രാഹു - കുടുംബഛിദ്രം , ശിക്ഷ , കടം കേതു - വിശേഷാൽ ബുദ്ധി , വാഗ്മി , ധനം ഗുളികൻ - വിദ്യയും ധനവും കുറയും , വിക്കുണ്ടാവാം 3 ആം ഭാവം സൂര്യൻ - ഐശ്വര്യം , ബലം ,ഉത്സാഹം , ശത്രുജയം ചന്ദ്രൻ - ധനം , വിദ്യ , ബലം, സൽസഹോദരർ , പിശുക്ക് , ധൈര്യക്കുറവ് , .. സ്ത്രീസ്വഭാവം .ചൊവ്വ - സന്തോഷം, ദേഹകാന്തി , തന്റേടം , പ്രസിദ്ധി , സമ്പത്ത് , പ്രതാപം , .. ദീർഘായുസ്സ് .ബുധൻ - മനക്ലേശം , കപടപ്രവൃത്തി , സരസസംഭാഷണം വ്യാഴം - ധനം , സഹോദരസ്നേഹം , അലസത , തോൽവി ശുക്രൻ - സാമർത്ഥ്യം കുറവ് , കുടുംബസൌഖ്യക്കുറവ് ശനി - ദീർ ഘായുസ്സ് , ബുദ്ധിസാമർത്ഥ്യം , നല്ല ഭാര്യ , നല്ല ഗൃഹം , ധനം , . നായകത്വം ... നോട്ട് :- 3 ആം ഭാവത്തിലെ ശനി യോഗകാരകൻ രാഹു - ദീർ ഘായുസ്സ് , ധനം , സഹോദരശത്രുത , നോട്ട് :- 3 ആം ഭാവത്തിലെ രാഹു യോഗകാരകൻ കേതു - ദീർ ഘായുസ്സ് , പ്രതിഭാ ശാലി , സമ്പത്ത് , ഔദാര്യം , സഹോദരക്കുറവ് , മാതൃ പിതൃ സുഖഹാനി ഗുളികൻ - സഹോദരക്കുറവ്, കടം , അഹങ്കാരം 4 ആം ഭാവം സൂര്യൻ - ബന്ധുക്കളും ഭൂസ്വത്തും കുറയും , സമ്പത്തുനാശം , മനസുഖക്കുറവ് , അന്ത്യത്തിൽ സുഖാനുഭവം ചന്ദ്രൻ - വിദ്യ , സുഖം , സമ്പത്ത് , നല്ലഗൃഹം , മാതൃസൌഖ്യം , ബന്ധുബലം , കീർത്തി , കൃഷിഭാഗ്യം ചൊവ്വ - മനോദു:ഖം , മാതൃസുഖഹാനി , വീട് വാഹനം ബന്ധുക്കൾ ഇവയില്ലായ്മ ബുധൻ - വിദ്യാഗുണം , ശാസ്ത്രജ്ഞാനി , ഉന്നതപ്രാപ്തി , മാതൃഗുണം , ഭൂമിലാഭം വ്യാഴം - സമ്പത്ത് , സൌഭാഗ്യം , കീർത്തി , വിദ്യ , ഗൃഹസൌഖ്യം , സൽകളത്രം , ജനരഞ്ജനക്കുറവ് ശുക്രൻ - സുഖം , സമ്പത്ത് , സൽകളത്രം , നല്ല ഗൃഹം , വാഹനം , വിദ്യ ശനി - ദു:ഖം , മാതൃക്ലേശം , അന്യദേശവാസം , കപടസ്വഭാവം , വിദ്യാപൂർത്തീകരണമില്ലായ്മ രാഹു - മാതൃസുഖഹാനി , അപൂർണ്ണവിദ്യാഭ്യാസം കേതു - മാതൃസുഖഹാനി , സ്വത്തുനാശം , സ്വഗൃഹംവെടിയും ഗുളികൻ - മാതൃ ദു:ഖം , വാഹനാപടം , ധനക്കുറവ് , ബന്ധു സഹായക്കുറവ് 5 ആം ഭാവം സൂര്യൻ - അതിബുദ്ധി , ധനവുംസുഖവുംകുറയും , ബന്ധുസഹായമില്ലായ്മ , സന്താനക്കുറവ് ചന്ദ്രൻ - വിദ്യ , ബുദ്ധി , ഭരണസാമർത്ഥ്യം , സത് സന്താനങ്ങൾ ചൊവ്വ - കീർത്തി ,ഭരണശേഷി ,കോപം ,അധർമ്മം ,ധനവും സന്താനവും കുറയും ബുധൻ - വിദ്യ , ധനം , കീർത്തി , സത് സന്താനങ്ങൾ വ്യാഴം - പുത്രദു:ഖം , ധനം ,സുഖം ശുക്രൻ - സത് സന്താനങ്ങൾ , വിദ്യ , ഭാഗ്യം , സമ്പത്ത് , സാഹിത്യകലാവാസന ശനി - സുഖക്കുറവ് , ഭാര്യാസുഖഹാനി , സന്താനക്കുറവ് , ദീർഘായുസ്സ് , ചഞ്ചലചിത്തൻ , ബന്ധുകലഹം , അന്യരെപഴിചാരൽ രാഹു - ദാമ്പത്യക്ലേശം , പുത്രദു:ഖം , ഭീരുത്വം , കേതു - പുത്രസുഖക്കുറവ് , കൃത്രിമസ്വഭാവം , പരാശ്രയജീവിതം ഗുളികൻ - സന്താനക്കുറവ് 6 ആം ഭാവം സൂര്യൻ - കീർത്തി , കാമി , സമ്പത്ത്, ആരോഗ്യം ചന്ദ്രൻ - ദുർബുദ്ധി , തോൽവി , മടി -- ക്ഷീണചന്ദ്രനാണെങ്കിൽ ദോഷമില്ലായ്മ , കാരണം 6 ലെ പാപൻ ഗുണവാൻ ചൊവ്വ - ബലശരീരം , നിർഭയൻ , സ്വ പ്രയത്നത്താൽ ധനസമ്പാദനം ബുധൻ - കലഹം , മടി , വിദ്യ , ശത്രുജയം വ്യാഴം - അലസത , ശത്രുജയം , മാതൃസുഖഹാനി , ജാതകനും കളത്രത്തിനും സുഖക്കുറവ് ശുക്രൻ - സുഖം , ഐശ്വര്യം , അധികചെലവ് ശനി - ധനം , ഐശ്വര്യം , മേധാവിത്വം ദീർഘായുസ്സ് --- ബലഹീനനെങ്കിൽ വംശനാശം രാഹു - ദീർഘായുസ്സ് , ദേഹബലം , ബുദ്ധിശക്തി , ധനം -- രാഹു ഉച്ചത്തിൽ നിന്നാൽ ധനനാശം കേതു - കുലശേഷ്ടത , ബന്ധുസ്നേഹം , സമ്പന്നത , മാതുലനുദോഷം നോട്ട് ; - 6 ലെ കേതു യോഗകാരകൻ ഗുളികൻ - വശ്യത , സ്വജനദ്വേഷി , സത് സന്താനങ്ങൾ
7 ആം ഭാവം സൂര്യൻ - വിവാഹ സൌഖ്യം , ധനലാഭം , താത്കാലികവിരഹം , ജാതകനോ
ഭാര്യയ്ക്കോ രോഗക്ലേശം ചന്ദ്രൻ - സമ്പത്ത് , സൌഭാഗ്യം , സൽകളത്രം ---- ക്ഷീണചന്ദ്രനെങ്കിൽ ഭാര്യയ്ക്കുരോഗം , തൊഴിലിൽപരാജയം , സ്ത്രീകളാൽധനനാശം ചൊവ്വ - ദാമ്പത്യക്ലേശം , വൈധവ്യം , കലഹം
ബുധൻ - കുലീനത്വം , വിദ്യ , സൌന്ദര്യം , സാമർത്ഥ്യം , സമ്പത്ത് , കലാവിദ്യ
നിപുണത ---- ബുധൻ ബലഹീനനെങ്കിൽ ഭാര്യാകലഹം വ്യാഴം - വിദ്വത്തം , സൌന്ദര്യം , നല്ലഭാര്യ , സമ്പത്ത് , ഉന്നതപദവി , ഗർവ്വ് ,
വിദേശസഞ്ചാരം , ദീർഘായുസ്സ്
ശുക്രൻ - സമ്പത്ത് , ഐശ്വര്യം , സൽകളത്രപുത്രാദികൾ , സുമംഗലി
ശനി - ക്ലേശം , സഞ്ചാരം , ധനക്കുറവ് , ഭാര്യാനാശം ---- ശനിയ്ക്ക്
ഉച്ചസ്വക്ഷേത്രങ്ങളിൽ മേൽ ദോഷങ്ങളില്ല രാഹു - ഭാര്യാനാശം , വിരഹം
കേതു - കളത്രനാശം , സഞ്ചാരപ്രിയം
ഗുളികൻ - കളത്രദുരിതം
8 ആം ഭാവം സൂര്യൻ - നിരാശ , ദു;ഖം, തോൽവി , രോഗം , തൃപ്തിക്കുറവ് , ദുർവ്യയശീലം ചന്ദ്രൻ - സ്ഥിരരോഗം , വിദ്യപൂർത്തീകരിക്കില്ല , നിരാശ , അധ്വാനം കൂടാതെ ധനലാഭം ചൊവ്വ - രോഗപീഡ , ധനക്ലേശം , വൈധവ്യം , ബുധൻ - വിദ്യ , ധനം , കീർത്തി , ദീർഘായുസ്സ് വ്യാഴം - പരോപകാരി , ബുദ്ധി , കുലീനത്വം പരാശ്രയജീവിതം , മനസുഖക്കുറവ് ശുക്രൻ - പരിശുദ്ധൻ, ദീർഘായുസ്സ് , സമ്പത്ത് , വാക്കിനുസ്ഥിരതക്കുറവ് ശനി - രോഗപീഡ , ധനഹീനൻ , ദീർഘായുസ്സ് രാഹു - സ്ഥിരജോലിചെയ്യില്ല , കീർത്തി , വ്യവഹാരവിജയം , സാഹിത്യവാസന , തസ്കരസ്വഭാവം കേതു - ബുദ്ധി , ധനം , വാഹനാപകടം , കുടുംബത്തിനുശല്യം ഗുളികൻ - രോഗക്ലേശം , അപമൃത്യു . 9 ആം ഭാവം സൂര്യൻ - സമ്പത്ത് , സന്താനങ്ങൾ , ബന്ധുക്കൾ , പിതൃദ്വേഷി , ദീർഘായുസ്സ് ചന്ദ്രൻ - ദീർഘായുസ്സ് , ധനം , ഭാഗ്യം , ദൈവഭക്തി , പുത്രബന്ധുബലം --- ക്ഷീണചന്ദ്രന്പാപയോഗം ഉണ്ടായാൽ ദുർമാർഗ്ഗിയാകും ചൊവ്വ - പിതാവിനുദോഷം , ഭാഗ്യം , കീർത്തി , സഹോദരനാൽധനനാശം ബുധൻ - ബുദ്ധി , വിദ്യ , ധനം , സാമർത്ഥ്യം , വാഗ്മി വ്യാഴം - ധനം , കീർത്തി , ഉന്നതപദവി , സൽപുത്രന്മാർ ശുക്രൻ - സൽകളത്രപുത്രാദികൾ , ധനം , ഐശ്വര്യം , പിതൃസഹായം , സൌന്ദര്യം ശനി - ധനത്തിനും സന്താനങ്ങൾക്കും നാശം , പിതൃദ്രോഹം , ഭാര്യാസുഖക്കുറവ് രാഹു - ധനം , കീർത്തി , സാമർത്ഥ്യം , ഭാര്യാവിധേയൻ , പിതൃദ്വേഷി കേതു - പിതാവിനുദോഷം , അഭിമാനി , അവിശാസി ഗുളികൻ - ഭാഗ്യക്കുറവ് , അവിശാസി 10 ആം ഭാവം സൂര്യൻ - ശ്രേഷ്ടാനുഭവം , വിദ്യ , സമ്പത്ത് , കീർത്തി , വിജയം , ഉന്നതപദവി , വാർദ്ധക്യകാലം ക്ലേശകരം ചന്ദ്രൻ - സുന്ദരഗാത്രം , ധനം , നല്ലഭാര്യ . ചൊവ്വ - നല്ലകളത്രം ധനം , കീർത്തി , സൌന്ദര്യം ബുധൻ - പാണ്ഡിത്യം , സുഖം , സമ്പത്ത് , ധനത്തിൽആർത്തി , പുത്രഗുണം , നല്ലസംസാരം വ്യാഴം - ധനം , കീർത്തി , വിദ്വത്തം , സത്പുത്രന്മാർ , ദീർഘായുസ്സ് ശുക്രൻ - സത്പ്രവൃത്തി , ബുദ്ധി , ബന്ധുബലം , കീർത്തി ശനി - ധനം , പ്രതാപം , കീർത്തി , നേതൃത്വം രാഹു - ദീർഘായുസ്സ് , ഐശ്വര്യം , പരോപകാരി കേതു - മനുഷ്യസ്നേഹി , ധനം , കാര്യനിർവ്വഹണശേഷി , സ്വാർത്ഥചിന്ത , പിതാവിനുദുഖം , രോഗിയോ ചികിത്സകനോ ആകാം ഗുളികൻ - അന്ന്യർക്കുവേണ്ടി പ്രവൃത്തിക്കും 11 ആം ഭാവം സൂര്യൻ - ദീർഘായുസ്സ് , ധനം , കീർത്തി , വിദ്യ , കർമ്മകുശലത , സത്കളത്രപുത്രാദികൾ , നേതൃത്വം ചന്ദ്രൻ - ധനം , സുഖം , ഭാര്യാഗുണം , ബുദ്ധി , ദീർഘായുസ്സ് ചൊവ്വ - ബുദ്ധി , ദാനം , ഐശ്വര്യം , ദീർഘായുസ്സ് ബുധൻ - ധനം , ഉത്തമഭാര്യ , നല്ലഗൃഹം , വിദ്യ , ബുദ്ധി , ദീർഘായുസ്സ് വ്യാഴം - ധനം , സത് കളത്രപുത്രാദികൾ , ദീർഘായുസ്സ് , ലുബ്ധൻ , പ്രാമാണിത്വം ശുക്രൻ - സ്ത്രീകളിൽനിന്നുംധനം , കമനീയശരീരം , ഹാസ്യസംഭാഷണം , കലാപ്രേമി ശനി - ദീർഘായുസ്സ് , ധനം , പ്രതാപം , ബാല്യത്തിൽരോഗാരിഷ്ടത , പുത്രദുഖം രാഹു - അഭിമാനി , ധനലാഭം , വിദ്യ , ദീർഘായുസ്സ് , കേതു - വിദ്യ , ഭാഗ്യം , സുഖം , സത്കളത്രപുത്രാദികൾ , ദീർഘായുസ്സ് ഗുളികൻ - ,അമിതധനലാഭം , ബുദ്ധി , സുഖം . 12 ആം ഭാവം സൂര്യൻ - വിദ്യ , സമ്പത്ത് , പിതാവിന്ദോഷം , സന്താനക്കുറവ് ചന്ദ്രൻ - മനക്ലേശം , അന്യദേശവാസം , മാതൃദ്വേഷി ചൊവ്വ - പരധനലഭ്യത , കളത്രസുഖഹാനി , അന്യദേശവാസി ബുധൻ - വിദ്വത്വം , ധനക്ലേശം വ്യാഴം - സന്താനക്കുറവ് , ധനക്ലേശം -- സ്ത്രീകൾക്ക് 12 ലെ വ്യാഴം ഭർത്തൃപുത്രഭാഗ്യം ശുക്രൻ - ധനം , ബന്ധു ജനവിരോധം , ഭോജനസൌഖ്യം , ശയനസുഖം ശനി - നേത്രരോഗം , ഭീരുത്വം , ദുർവ്യയം , ധനക്ലേശം , ശിക്ഷ രാഹു - ഭാര്യാവേർപെടൽ , വിദേശവാസം കേതു - സുഖജീവിതം , നയനരോഗം , 40 വയസ്സിനുമേൽപ്രതാപം ഗുളികൻ - ഭീരു , അന്ധവിശ്വാസി . .
No comments:
Post a Comment