ജ്യോതിഷമിത്രം അദ്ധ്യായം 3 യോഗഫലങ്ങൾ .ജാതകത്തിലെ ചില ഭാവങ്ങളിൽ ചില ഗ്രഹങ്ങൾ പ്രത്യേക ബന്ധങ്ങളോടും ഭാവ ബലത്തോടും കൂടി നിന്നാൽ പ്രത്യേക അനുഭവങ്ങൾ ഉണ്ടാകുന്നത് യോഗം ..ജാതകൻറെ ജീവിതത്തിൽ അത്തരം യോഗങ്ങളുടെ ഫലങ്ങൾ പരമപ്രധാനമായ പങ്കു വഹിക്കുന്നു .. ഓരോ ഗ്രഹത്തിൻറേയും നില പരിശോധിച്ചാൽ കാണുന്ന ഫലമല്ല യോഗംകൊണ്ടു സിദ്ധിക്കുന്നത് ..നല്ലതെന്നുതോന്നുന്ന പല ജാതകങ്ങളും അവയിലെ യോഗങ്ങളുടെ ഫലമായി വിപരീതഫലം നൽകുന്നു .. അതുപോലെ മോശപ്പെട്ടതെന്നു തോന്നുന്നവകൾ പലതും അവയിലെ യോഗങ്ങളുടെ ഫലമായി ഗുണാനുഭവങ്ങൾ ലഭിക്കാറുണ്ട് ... . .. ഇഷ്ട ഭാവത്തിലെ യോഗഫലത്തോളം അനിഷ്ട ഭാവത്തിലെ യോഗഫലം സിദ്ധിക്കുകയില്ല... .......യോഗഫലങ്ങൾ അനുഭവ യോഗ്യമായിത്തീരുന്നത് മിക്കവാറും 40 വയസ്സിനു മേലെയാണ് .. വളരെ കുറച്ചു പേര്ക്ക് 30 വയസ്സുമുതലും യോഗഫലങ്ങൾ സിദ്ധിക്കാറുണ്ട് ഇഷ്ടഭാവത്തിലെ യോഗഫലത്തോളം അനിഷ്ടഭാവത്തിലെ യോഗഫലം സിദ്ധിക്കുകയില്ല .ശുഭ ഗ്രഹങ്ങൾക്ക് 3, 6, 8, 12 ഭാവങ്ങൾ അനിഷ്ടസ്ഥാനങ്ങൾ .. പാപഗ്രഹങ്ങൾക്ക് 3, 6, 11 ഭാവങ്ങൾ ഇഷ്ടസ്ഥാനങ്ങൾ ദീർഘായുർയോഗങ്ങൾ 1 - ലഗ്നത്തിനു ബലമുണ്ടാവുക .. അതായത് പാപമദ്ധ്യം വരാതിരിക്കുക , പാപഗ്രഹയോഗമോ ദൃഷ്ടിയോ ഇല്ലാതിരിക്കുക , ശുഭവർഗ്ഗസ്ഥിതി ഉണ്ടായിരിക്കുക 2 - ലഗ്നത്തിൽ ശുഭ ഗ്രഹയോഗമോ ദൃഷ്ടിയോ ഉണ്ടായിരിക്കുക , ലഗ്നാധിപ യോഗമോ ദൃഷ്ടിയോ ഉണ്ടായിരിക്കുക 3 - ലഗ്നത്തിൽ ബലവാനായ വ്യാഴസ്ഥിതി ഉണ്ടാവുക 4 - ലഗ്നത്തിൻറെ കേന്ദ്രം , ത്രികോണം , 2 , 8 ഭാവങ്ങളിൽ ശുഭഗ്രഹസ്ഥിതി ഉണ്ടാകുക .5 - ലഗ്നത്തിൻറെ 3 , 6 , 11 ഭാവങ്ങളിൽ പാപസ്ഥിതി ഉണ്ടാവുക 6 - ലഗ്നാധിപന് കേന്ദ്ര ത്രികോണ ഭാവങ്ങളിൽ സ്ഥിതി ഉണ്ടാവുക 7 - ലഗ്നാധിപാൻ ബാലവാനാവുക 8 - ലഗ്നാധിപൻ 11 ആം ഭാവത്തിൽ നിൽക്കുക 9 - ലഗ്നാധിപൻ 8 ആം ഭാവാധിപനെക്കാൾ ബലവാനായിരിക്കുക 10 - 8 ആം ഭാവാധിപാൻ ലഗ്നാധിപനു ബന്ധു ആയിരിക്കുക മേൽ പറഞ്ഞവകൂടാതെ ഗജകേസരിയോഗവും , പഞ്ചമഹാപുരുഷ യോഗങ്ങളും , ശനി ബാലവാനാകുന്നതും ദീർഘായുർ പ്രദങ്ങളാണ് പഞ്ചമഹാപുരുഷയോഗങ്ങൾ വളരെ പ്രധാനങ്ങളാണ് 1 -രൂചകയോഗം - ലഗ്ന കേന്ദ്രത്തിൽ ഉച്ച / സ്വക്ഷേത്രസ്ഥിത ചൊവ്വ - ദേഹബലം , സൌന്ദര്യം , സമ്പത്ത് , സൌഭാഗ്യം , കീര്ത്തി , സൽസ്വഭാവം , വാഹനസുഖം , വിദ്വത്തം , ആലോചനാശക്തി ,ദീർഘായുസ്സ് 2 - ഭദ്രയോഗം - ലഗ്ന കേന്ദ്രത്തിൽ ഉച്ച / സ്വക്ഷേത്രസ്ഥിത ബുധൻ - മാന്യത , ബന്ധുജന ഉപകാരി , ബുദ്ധി , കീര്ത്തി , ധനം , ദീർഘായുസ്സ് 3 - ഹംസയോഗം - ലഗ്ന കേന്ദ്രത്തിൽ ഉച്ച / സ്വക്ഷേത്രസ്ഥിത വ്യാഴം - അതിസൌന്ദര്യം , സുഖാനുഭവങ്ങൾ , ആചാര്യൻ , സൽപ്രവൃത്തി , ദീർഘായുസ്സ് 4 - മാളവ്യയോഗം - ലഗ്ന കേന്ദ്രത്തിൽ ഉച്ച / സ്വക്ഷേത്രസ്ഥിത ശുക്രൻ - സ്ത്രീചേഷ്ടൻ , ഗുണവാൻ , ശാസ്ത്രജ്ഞാനി , വിദ്വാൻ , ദാനശീലൻ ,ദീർഘായുസ്സ് 5 - ശശയോഗം - ലഗ്ന കേന്ദ്രത്തിൽ ഉച്ച / സ്വക്ഷേത്രസ്ഥിത ശനി - ജനപ്രധാനി , വഞ്ചനാസ്വഭാവം , ജാലവിദ്യ , വനസഞ്ചാരതാല്പര്യം , ദീർഘായുസ്സ് ഗജകേസരിയോഗം 1 - ചന്ദ്രകേന്ദ്രത്തിൽ വ്യാഴം 2 - ചന്ദ്രനെ ബുധൻ , വ്യാഴം , ശുക്രൻ ഇവർ നോക്കുക ..(ചന്ദ്രന് നീചമോ മൌഢ്യമോ ഉണ്ടായിരിക്കരുത്) ഫലം - വളരെ തേജസ്സ് , ധനം , ബുദ്ധി , ഗുണവാൻ രാജയോഗങ്ങൾ 1 - ഉച്ചസ്വക്ഷേത്രങ്ങളിലായി 3 ൽ കുറയാതെ ബലവാന്മാരായ ഗ്രഹങ്ങൾ 2 - വ്യാഴന് ശുക്രദൃഷ്ടി ( ഇരുവർക്കും ബലമുണ്ടായിരിക്കണം ) . വിദ്യായോഗങ്ങൾ 1 - ചൊവ്വയെ ചന്ദ്രനോ , ബുധനോ , ശനിയോ രാഹുവോ വീക്ഷിക്കുക 2 - ബലവാനായ രണ്ടാം ഭാവാധിപനും , ഭാവം 2 ൽ ബുധൻ ഉച്ചസ്ഥനായോ , ബലവാനായോ നില്ക്കുകയും ചെയ്യുക 3 - രണ്ടാം ഭാവാധിപനും വ്യാഴവും ലഗ്നകേന്ദ്ര / ത്രികോണത്തിൽ 4 -ബുധനും ശനിക്കും ഉച്ചസ്ഥിതിയും , അഞ്ചാം ഭാവാധിപന് ചന്ദ്രയോഗവും രാജയോഗങ്ങൾ 1 -ഉച്ചസ്വക്ഷേത്രങ്ങളിലായി 3 ൽ കുയാതെ ബലവാന്മാരായ ഗ്രഹങ്ങൾ 2 -ബലമുള്ള വ്യാഴന് ബലമുള്ള ശുക്രന്റെ ദൃഷ്ടി അമലായോഗം - 1 - ചന്ദ്രകേന്ദ്രത്തിൽ ശുഭഗ്രഹങ്ങൾ നില്ക്കുക 2 - ലഗ്നാലോ , ചന്ദ്രാലോ 10 ൽ ശുഭഗ്രഹസ്ഥിതി ഫലം - സുഖാനുഭവം , ദാനശീലം പർവ്വതയോഗം - 1- ലഗ്ന കേന്ദ്രങ്ങളിൽ ശുഭഗ്രഹങ്ങൾ നില്ക്കുകയും , 6 8 ഭാവങ്ങളിൽ പാപസ്ഥിതി ഇല്ലാതെയും ഇരിക്കുക 2 - ലഗ്നാധിപനും 12 ആം ഭാവാധിപനും പരസ്പരം കേന്ദ്രസ്ഥിതി 3 - ലഗ്നാധിപനേയും 12 ആം ഭാവാധിപാനേയും ഇരുവരുടേയും ബന്ധുഗ്രഹങ്ങൾ നോക്കുക ഫലം - കീർത്തി , സുഖാനുഭങ്ങൾ , ദാനശീലം , ബന്ധുപ്രിയം , ചാമരയോഗം - 1 - ലഗ്നാധിപന് കേന്ദ്രത്തിൽ ഉച്ചസ്ഥിതിയും വ്യാഴദൃഷ്ടിയും ഉണ്ടാവുക 2 - രണ്ടു ശുഭഗ്രഹങ്ങൾ ലഗ്നത്തിലോ , 7 ലോ , 9 ലോ , 10 ലോ സ്ഥിതി ചെയ്യുക ഫലം - വിദ്വാൻ , വാചാലൻ , വേദശാസ്ത്ര പണ്ഡിതൻ ലക്ഷ്മീയോഗം - ഉച്ച / മൂല ക്ഷേത്രസ്ഥിത 9 ആം ഭാവാധിപൻ ലഗ്നകേന്ദ്രത്തിലും , ലഗ്നാധിപനു ബലവും ഉണ്ടാവുക ഫലം - ഭരണകർത്താവ് , വിദ്വത്തം , സൌന്ദര്യം , ഭാര്യാപുത്രസമ്പത്ത് .സുനഭായോഗം - ചന്ദ്രൻറെ 2 ൽ പഞ്ചഗ്രഹം നിൽക്കുക ഫലം - വിദഗ്ധസ്ഥാനം , ധനം , ബുദ്ധി , കീർത്തി അനഭായോഗം - ചന്ദ്രൻറെ 12 ൽ പഞ്ചഗ്രഹം നിൽക്കുക ഫലം - പ്രഭുത്വം , വണക്കം , സരസസംഭാഷണം , ദാനശീലം ധുരുധുരായോഗം - ചന്ദ്രൻറെ 2 ലും 12 ലും പഞ്ചഗ്രഹങ്ങൾ നിൽക്കുക ഫലം - ഭാര്യാസുഖത്തിൽ അത്യാശ .കേമുദ്രുമയോഗം - ചന്ദ്രൻറെ 2 ലും 12 ലും അല്ലെങ്കിൽ 4 ലും 10 ലും പഞ്ചഗ്രഹങ്ങൾ ഇല്ലാതിരിക്കുക . ..... ഫലം - ഭാര്യയോ , പുത്രനോ , ധനമോ ഉണ്ടായിരിക്കില്ല .. ഭ്രുത്യനായിത്തീരും , അന്യദേശവാസം , പ്രവൃത്തിഹീനൻ കേമുദ്രുമയോഗഭംഗം - 1 - ചന്ദ്രന് വ്യാഴവീക്ഷണം 2 - ലഗ്നകേന്ദ്രത്തിൽ പഞ്ചഗ്രഹയോഗ ചന്ദ്രൻ 3 - ലഗ്നകേന്ദ്രത്തിലോ , ചന്ദ്രകേന്ദ്രത്തിലോ ചന്ദ്രസ്ഥിത രാശിനാഥൻ അല്ലെങ്കിൽ അവൻറെ നക്ഷത്രാധിപൻ 4 - ചന്ദ്രന് എല്ലാ ഗ്രഹങ്ങളുടേയും ദൃഷ്ടി
No comments:
Post a Comment