ജ്യോതിഷമിത്രം അദ്ധ്യായം 15 താംബൂലപ്രശ്നം 1 - ജനന തീയതി അറിയാം .. ജനനസമയം അറിയില്ലെങ്കിൽ താംബൂലപ്രശ്നാൽ ലഗ്നം കണ്ടുപിടിക്കേണ്ട വിധം .. ജ്യോത്സ്യൻ കിഴക്കു തിരിഞ്ഞിരുന്ന് ലഗ്നം തെളിഞ്ഞുവരണമേ എന്ന് ഈശ്വരനെ പ്രാർഥിക്കുക .. . ആരുടെ ലഗ്നമാണോ അറിയേണ്ടത് ആ വ്യക്തി ജ്യോത്സ്യനഭിമുഖമായിരുന്നു വിശ്വാസപൂർവ്വം എണ്ണാതെ കുറെ വെറ്റില രണ്ടുകയ്യിലുമായി എടുത്ത് ജ്യോത്സ്യൻറെ കയ്യിൽ കൊടുക്കുക അനന്തരം ജ്യോത്സ്യൻ കയ്യിൽ വാങ്ങിയ വെറ്റില എണ്ണണം .. എണ്ണികിട്ടിയ സംഖ്യയെ 10 കൊണ്ടു ഗുണിച്ച് അതിനോട് 1 കൂട്ടണം .. ആ സംഖ്യയെ 7 കൊണ്ടുഹരിക്കണം .. അപ്പോൾ ശിഷ്ടം 1 വന്നാൽ താംബൂലത്തിൽ ഉദിച്ച ഗ്രഹം സൂര്യൻ .. 2 വന്നാൽ ചന്ദ്രൻ .. 3 വന്നാൽ ചൊവ്വ .. 4 വന്നാൽ ബുധൻ .. 5 വന്നാൽ വ്യാഴം .. 6 വന്നാൽ ശുക്രൻ .. ശിഷ്ടം വന്നില്ലെങ്കിൽ ശനിയാണെന്നും നിശ്ചയിക്കണം .. മേൽപ്രകാരം ഉദിച്ചു നിൽക്കുന്ന ഗ്രഹം ഏതുരാശിയിൽ നിൽക്കുന്നുവെന്ന് ആ വർഷത്തെ പഞ്ചാംഗത്തിൽ നിന്നും മനസ്സിലാക്കാം .. ആ രാശി ലഗ്നമായി സങ്കൽപ്പിച്ചുകൊണ്ട് ജാതകഫലം ചിന്തിക്കണം .. ജനന വർഷ പഞ്ചാംഗത്തിൽ നിന്നും ഗ്രഹങ്ങളുടെ സ്ഥിതിയും ഗ്രഹിക്കാം അതിനുപുറമെ താംബൂലത്തിൽ ഉദിച്ച ഗ്രഹം സൂര്യനാണെങ്കിൽ ദുഖവും , ചന്ദ്രനാനെങ്കിൽ സുഖവും , ചൊ വ്വായാണെങ്കിൽ കലഹവും , ബുധനോ വ്യാഴമോ ആണെങ്കിൽ ധനലാഭവും ,, ശുക്രനാണെങ്കിൽ ഇഷ്ടസിദ്ധിയും , സന്തോഷവും ,, ശനിയാണെങ്കിൽ മനോദുഖമോ , കാര്യ വിഘ്നമോ രോഗമോ ആണ് താൽക്കാലിക ഫലം 2 - വിവാഹപ്രശ്നം .. ..... താംബൂലപ്രശ്നം കൊണ്ടു ലഗ്നം കണ്ട് അതിൻറെ ആരൂഢ ലഗ്നാധിപനെക്കൊണ്ട് സ്ത്രീയുടെ ആരൂഢ രാശിയുടെ ഏഴാം ഭാവാധിപനെക്കൊണ്ടു പുരുഷൻറെയും കാര്യങ്ങൾ ചിന്തിക്കണം .. രണ്ടു അധിപന്മാരും ശുഭന്മാരാണോ , ബന്ധുക്കളാണോ , അവർ തമ്മിൽ വീക്ഷണ കേന്ദ്ര ത്രികോണ ബന്ധങ്ങൾ വല്ലതുമുണ്ടോ തുടങ്ങിയ ഗുണഭാഗങ്ങളും , എതിരായുള്ള ദോഷഭാഗങ്ങളും നിരൂപിക്കണം .. ആരൂഢലഗ്നാധിപതിയോ അതിൻറെ ഏഴാം ഭാവാധിപതിയോ പ്രശ്നലഗ്നത്തിൻറെ അനിഷ്ടസ്ഥാനങ്ങളിൽ നിന്നാൽ ആ വിവാഹം ശുഭകരമല്ല 3 - താംബൂലപ്രശ്ന സമ്പ്രദായം ... ജ്യോത്സ്യൻ കിഴക്കോട്ടുതിരിഞ്ഞിരുന്ന് ഈശ്വര പ്രാർത്ഥനയോടെ നാളും പേരും ചോദിച്ച് ഫലം സത്യമായി വരണമേയെന്ന് മനസ്സിൽ പ്രാർത്ഥിക്കണം .. അനന്തരം മുമ്പിലിരിക്കുന്ന പ്രച്ഛകൻറെ കയ്യിൽ നിന്നും കുറച്ചു താംബൂലം വാങ്ങണം . പ്രശ്നം ഉച്ചയ്ക്കു മുമ്പാണെങ്കിൽ ആ വെറ്റിലകളെ താഴെനിന്നും മേൽപോട്ടും ,, ഉച്ച കഴിഞ്ഞാണെങ്കിൽ മുകളിൽ നിന്നു താഴോട്ടും എണ്ണണം എണ്ണുമ്പോൾ ഒന്നാമത്തെ വെറ്റില ലഗ്നമാക്കിയും , രണ്ടാമത്തെ വെറ്റില രണ്ടാം ഭാവമാക്കിയും , അങ്ങനെ 12 വെറ്റിലകൾകൊണ്ടു 12 ഭാവങ്ങൾ സങ്കൽപ്പിക്കുക . അവയിൽ ഏതെങ്കിലും വെറ്റിലകൾക്കു വാട്ടമോ കേടോ ഉണ്ടെങ്കിൽ അവയുടെ ഭാവങ്ങൾക്കു ന്യുനതയുണ്ടെന്ന് അനുമാനിക്കണം . രോഗം , മനോദുഖം , നക്ഷ്ടം ഇവയൊക്കെ അവയെക്കൊണ്ടു പറയാം .. നല്ല വെറ്റിലകളാണെങ്കിൽ ധനലാഭാദി ശുഭഫലങ്ങൾ പറയാം .. ( ഇതിനു വലിയ പ്രാധാന്യമില്ല )
Monday 9 November 2015
ജ്യോതിഷമിത്രം അദ്ധ്യായം 15 താംബൂലപ്രശ്നം

Subscribe to:
Post Comments (Atom)
No comments:
Post a Comment