ജ്യോതിഷമിത്രം അദ്ധ്യായം - 6 1 മുഹൂർത്തങ്ങൾ ഓരോരോ ശുഭകർമ്മങ്ങൾക്കും വ്യത്യസ്ഥങ്ങളായ മുഹൂർത്തങ്ങളാണ് ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്നത് .. മുഹൂർത്തം കൂടാതെ ഒന്നുംതന്നെ സംഭവിക്കുന്നില്ല . പൊതുവെ പറയുകയാണെങ്കിൽ ശുഭകർമ്മങ്ങൾക്കെല്ലാം താഴെപറയുന്ന സമയം ഒഴിവാക്കണം 1 - സൂര്യഗ്രഹണം ചന്ദ്രഗ്രഹണം ഇവയുണ്ടായാൽ 3 ദിവസത്തേക്ക് ശുഭകർമ്മം പാടില്ല 2 - ഗുളികൻ ഉദിക്കുന്ന രാശി സമയം 3 - ചന്ദ്രൻ 6 , 8 , 12 ഭാവങ്ങളിൽ വരുന്ന രാശി മുഹൂർത്തം . 4 - പാപഗ്രഹം നിൽക്കുന്ന രാശി മുഹൂർത്തം .5 - ഗണ്ഡാന്തനക്ഷത്രങ്ങൾ .6 - വൃഷ്ഠിക്കരണവും സ്ഥിരകരങ്ങളായ പുള്ള് , നാൽക്കാലി , പാമ്പ് , പുഴു ,കരണങ്ങളും 7 - അഷ്ടമിതിഥി ( കറുത്തപക്ഷഅഷ്ടമി വിവാഹത്തിനു ശുഭം ) .8 - ചതുർഥി , നവമി , ചതുർദ്ദശി തിഥികൾ 9 - കർത്താവിൻറെ നക്ഷത്ര പാദത്തിൻറെ 88 - ആം പാദവും , 108 - ആം പാദവും നക്ഷത്രങ്ങൾ 10 - ജന്മക്കൂറിൻറെ 8 - ആം കൂറിൽ വരുന്ന നക്ഷത്രങ്ങൾ .11 - ജന്മക്കൂറിൻറെ 8 - ആം രാശി മുഹൂർത്തം 12 - രാശി ഗണ്ഡാന്തവും വളരെ അപൂർവ്വമായി മുഹൂർത്തത്തിൽ ഒഴിവാക്കാറുണ്ട് -- മേടം , ചിങ്ങം , ധനു രാശികളുടെ ആദ്യത്തെ 24 മിനിട്ടും , കർക്കിടകം , വൃശ്ചികം ,മീനം രാശികളുടെ അവസാനത്തെ 24 മിനുട്ടും -- 2 രാഹുകാലം രാഹുകാലം ശുഭകർമ്മങ്ങൾക്കു വർജ്ജ്യമാണ് . എന്നാൽ നല്ല ശുഭമുഹൂർത്തമാണെങ്കിൽ രാഹുകാലം ഗൌനിക്കേണ്ടതില്ല .. പകൽ ഒന്നര മണിക്കൂർ വീതം രാഹുകാലമുണ്ട് .ഞായറാഴ്ച ഉദിച്ച് 10 മണിക്കൂർ 30 മിനിട്ട് മുതൽ ഒന്നരമണിക്കൂർ സമയം തിങ്കളാഴ്ച '', 1 '' 30 '' .ചൊവ്വാഴ്ച '' 9 '' 00 '' .ബുധനാഴ്ച '' 6 '' 00 '' വ്യാഴാഴ്ച '' 7 '' 30 '' .വെള്ളിയാഴ്ച '' 4 '' 30 '' ശനിയാഴ്ച '' 3 '' 00 '' 3 ഗുളികകാലം .ദിവസവും രാത്രിയും പകലും 2 മണിക്കൂർ വീതം ഗുളികൻ ഉദിച്ചു നിൽക്കുന്ന സമയമാണ് ഗുളികകാലം ..കച്ചവടം , കടംവീടൽ , ഗൃഹപ്രവേശം , ദാനം , വേദാരംഭം ,രാജ്യപ്രവേശം ഇവ ഗുളികകാലത്തിൽ ചെയ്യാം . 4 ഗുളികോദയസമയം .ഞായർ ഉദിച്ച് 10 മണിക്കൂർ 24 മിനുട്ട് മുതൽ 2 മണിക്കൂർ .തിങ്കൾ " 8 " 48 " .ചൊവ്വ ' 7 " 12 " .ബുധൻ " 5 " 36 " .വ്യാഴം ' 4 " 00 " .വെള്ളി " 2 " 24 '' ശനി '' 0 '' 48 '' .രാത്രി ഗുളികോദയസമയം അറിയുന്നതിന് പകൽദിനത്തിൻറെ 5 - ആം ദിനസമയം അസ്ഥമനത്തോടു കൂട്ടുക ഉദാഹരണം ; - ഞായർ രാത്രി ഗുളികോദയ സമയം വ്യാഴം പകൽ ഗുളികോദയ സമയമാണ് 5 വാരശൂലം .ഞായറും വെള്ളിയും ഉദിച്ച് 4 മണിക്കൂർ 48 മിനിട്ട് വരെ പടിഞ്ഞാറും , തിങ്കളും ശനിയും ഉദിച്ച് 3 മണിക്കൂർ 12 മിനിട്ട് വരെ കിഴക്കും .ചൊവ്വയും , ബുധനും ഉദിച്ച് 6 മണിക്കൂർ 24 മിനിട്ട് വരെ വടക്കും , .വ്യാഴാഴ്ച്ച ഉദിച്ച് 8 മണിക്കൂർ വരെ തെക്കും വാരശൂലമുണ്ട് ........ .. ഈ സമയം ഒഴിവാക്കി യാത്ര പുറപ്പെടുന്നത് ഉത്തമം 6 ജന്മത്രയവർജ്ജ്യങ്ങൾ .ജന്മാനുജന്മ നക്ഷത്രങ്ങളിൽ ശസ്ത്രക്രിയ , ഉപനയനം , ചൌളം , വിവാഹം , യാത്ര , സീമന്തം , പുംസവനം , ഔഷധസേവ , പിതൃകാര്യം , സംയോഗം , യുദ്ധം , വാദ്യാഭ്യസനം ഇവകൾ നടത്താൻ പാടില്ല എന്നാൽ പുതുവസ്ത്രങ്ങൾ ധരിക്കുന്നതിനും , ആഭരണങ്ങൾ ധരിക്കുന്നതിനും , കൃഷി , വ്യാപാരം , തീർത്ഥയാത്ര , ദാനം , ജപം , ഹോമം , ഇവ നടത്താനും വിരോധമില്ല 7 ഗ്രഹണം .ഗ്രഹണ സമയത്തും ഗ്രഹണം കഴിഞ്ഞ് 3 ദിവസവും ശുഭകർമ്മങ്ങൾ ഒന്നും ചെയ്യരുത് . 8 ഉദയാസ്ഥമന സമയങ്ങൾ സൂര്യോദയ സമയത്തും , അസ്ഥമന സമയത്തും , ഉദയത്തിനു മുമ്പുള്ള 2 മണിക്കൂർ 24 മിനിട്ടുസമയവും , അസ്ഥമനത്തിനു ശേഷമുള്ള 1 മണിക്കൂർ 30 മിനിട്ട് സമയവും ശുഭകർമ്മങ്ങൾ ഒന്നും ചെയ്യരുത് 9 അഭിജിത്ത് മുഹൂർത്തം .സൂര്യോദയാസ്ഥമന സമയങ്ങളുടെ .ഒത്തമദ്ധ്യത്തിലുള്ള 48 മിനിട്ട് സമയത്തിൽ അതിൻറെ മദ്ധ്യത്തിലുള്ള 4 മിനിട്ട് " മാദ്ധ്യാന്നികസന്ധ്യ " ഒഴിവാക്കിയുള്ള സമയം എല്ലാ ശുഭ കർമ്മങ്ങൾക്കും ഏറ്റവും ശ്രേഷ്ഠസമയമാണ് .. മാസമോ , പക്കമോ , ആഴ്ചയോ , നക്ഷത്രമോ , രാശിയോ ഒന്നും നോക്കേണ്ടതില്ല . . അഭിജിത്ത്മുഹൂർത്തം കണ്ടുപിടിക്കൽ .. ഉദാഹരണം :- സൂര്യോദയം 6 20 am സൂര്യാസ്ഥമനം 6 40 pm എന്നിരിക്കട്ടെ ..അതിൻറെ മദ്ധ്യ0 6,20 + 18.40 = 24.60 /2= 12,30 ..അപ്പോൾ മാദ്ധ്യാന്നികസന്ധ്യ 12.28 മുതൽ 12.32 വരെ ഒഴിവാക്കി അഭിജിത്ത് മുഹൂർത്തം 12.06 മുതൽ 12.28 വരെയും 12.32 മുതൽ 12.54 വരെയുമാണ് 10 വിവാഹമുഹൂർത്തം വർജ്ജിക്കേണ്ടവകൾ ........വധൂവരന്മാരുടെ അഷ്ടമരാശിക്കൂറുകൾ ഉള്ള നാളുകൾ , വരൻറെ ജന്മനക്ഷത്രം , ..വ്യാഴത്തിൻറേയോ ശുക്രൻറേയോ ദൃഷ്ടിയുള്ള സമയം , വ്യാഴശുക്രന്മാരുടെ ബാല്യ വാർദ്ധക്യ മരണ കാലം , ലഗ്നത്തിൽ സൂര്യനും ചന്ദ്രനും , അഷ്ടമത്തിൽ ചൊവ്വയും രാഹുവും , ..വധൂ വരന്മാരുടെ ജന്മക്കൂറിൻറെ 7 ൽ പാപഗ്രഹങ്ങൾ നിൽക്കുന്ന കാലം , മേടം രാശി ഇവ വർജ്ജ്യങ്ങളാണ് . വിവാഹമുഹൂർത്തരാശി മേടം ,ഇടവം , മിഥുനം , ചിങ്ങം , തുലാം , വൃശ്ചികം , മകരം , മീനംആദ്യപകുതി എന്നീ മാസങ്ങളിൽ , പ്രഥമ , ദ്വിതീയ , പഞ്ചമി , കറുത്തപക്ഷഅഷ്ടമി , ദശമി , ഏകാദശി , ദ്വാദശി , വെളുത്തവാവ് എന്നീ തിഥികളിൽ , തിങ്കൾ , ബുധൻ , വ്യാഴം , വെള്ളി എന്നീ ആഴ്ചകളിൽ , രോഹിണി , മകയിരം , മകം , ഉത്രം , അത്തം , ചോതി , അനിഴം , മൂലം , ഉത്രാടം , ഉത്തൃട്ടാതി , രേവതി എന്നീ നക്ഷത്രങ്ങളിൽ മുഹൂർത്തരാശിയിൽ പാപൻ നിൽക്കാതിരിക്കുക , മുഹൂർത്ത രാശിയുടെ 7 -ആം രാശിയിൽ യാതൊരു ഗ്രഹവും ഇല്ലാതിരിക്കുക , 4 5 9 , 10 ഭാവങ്ങളിൽ ശുഭന്മാരും , 3 ,6 ,11 ഭാവങ്ങളിൽ പാപന്മാരും സ്ഥിതിചെയ്താൽ മുഹൂർത്തം ഉത്തമം 11 നാമകരണം .ശിശു ജനിച്ച 10 - ആം ദിവസമോ , 12 - ആം ദിവസമോ ശുഭതിഥിയിൽ നാമകരണം ചെയ്യാം .. അശ്വതി , രോഹിണി , മകയിരം , പുണർതം , പൂയം , മകം , ഉത്രം , അത്തം , ചോതി , അനിഴം , ഉത്രാടം , ഉത്തൃട്ടാതി , രേവതി ഈ നക്ഷത്ര( ജന്മ നക്ഷത്രം പാടില്ല )ങ്ങളും , ഇടവം , ചിങ്ങം , വൃശ്ചികം , കുംഭം ഈ രാശികളും , തിങ്കൾ , ബുധൻ , വ്യാഴം , വെള്ളി , ശനി ഈ ആഴ്ചകളും , വെളുത്തവാവ് , കറുത്തവാവ് , നവമി ഇവയല്ലാത്ത തിഥികളും . നല്ലതാകുന്നു .. അഷ്ടമ ശുദ്ധിയോടുകൂടിയ ലഗ്നവും വേണ്ടതാണ് 12 അന്നപ്രാശം .ശിശു ജനിച്ചതിൻറെ 6 , 8 , 10 , 12 ആയ ഒരു മാസത്തിൽ , വെളുത്ത പക്ഷത്തിൽ , അശ്വതി , രോഹിണി , മകയിരം , പുണർതം , പൂയം , ഉത്രം , അത്തം , ചിത്തിര , ചോതി , പൂയം , ഉത്രം , തിരുവോണം , അവിട്ടം , ചതയം , ഉതൃട്ടാതി , രേവതി ഈ നക്ഷത്ര ( ജന്മനക്ഷത്രം പാടില്ല ) ങ്ങളും ,, ചതുർഥി , നവമി , ചതുർദ്ദശി അല്ലാത്ത ഒരു തിഥിയും , മേടം , മീനം , വൃശ്ചികം ഒഴിച്ചുള്ള ഒരു രാശിയും , 8 - ആം ഭാവത്തിൽ ചൊവ്വായോടും , 7 - ആം ഭാവത്തിൽ ശുക്രനോടും , 9 - ആം ഭാവത്തിൽ ബുധനോടും , 10 - ആം ഭാവശുദ്ധിയോടും കൂടിയ ശുഭലഗ്നമൊത്ത ദിവസത്തിൽ അന്നപ്രാശം നടത്തണം 13 ഗൃഹപ്രവേശം .മേടം , ഇടവം , ചിങ്ങം ,തുലാം , വൃശ്ചികം , മകരം ഈ മാസങ്ങളിൽ തിങ്കൾ , ബുധൻ , വ്യാഴം , വെള്ളി , ശനി ഈ ആഴ്ചകളിൽ അശ്വതി , രോഹിണി , മകയിരം, പുണർതം , പൂയം , ഉത്രം , അത്തം , ചോതി , മൂലം , ഉത്രാടം , തിരുവോണം , അവിട്ടം , ചതയം , ഉത്തൃട്ടാതി , രേവതി ഈ നക്ഷത്രങ്ങളിൽ ഇടവം , മിഥുനം , ചിങ്ങം , കന്നി , കുംഭം ഈ രാശികളും രണ്ടാമടശുദ്ധിയും ശുഭമാകുന്നു 14 കച്ചവടാരംഭം .തിങ്കൾ , ബുധൻ , വ്യാഴം , ഈ ആഴ്ചകളും , ദ്വിതീയ , ത്രിതീയ ,പഞ്ചമി , ഷഷ്ഠി ,സപ്തമി ,ദശമി , ഏകാദശി , ദ്വാദശി , ത്രയോദശി തിഥികളും ഉത്തമമാകുന്നു 15 കൃഷി ആരംഭം .ഞായർ , തിങ്കൾ , ബുധൻ , വ്യാഴം , വെള്ളി ആഴ്ചകളും ...രോഹിണി , പുണർതം , പൂയം , ഉത്രം , അത്തം ,മൂലം , ഉത്രാടം , ഉത്തൃട്ടാതി , . രേവതി നാളുകളും ദ്വിതീയ , സപ്തമി , ദ്വാദശി , തിഥികൾ ഒഴിവാക്കി , . ...പുലിക്കരണം , ആനക്കരണം , സിംഹക്കരണം , ഇവയിൽ ഇടവം , മിഥുനം , കർക്കിടകം , മകരം , മീനം ഈ രാശികൾ ശുഭസമയമാകുന്നു 16 അമൃത യോഗം .ഞായറാഴ്ചയും മൂലവും , തിങ്കളാഴ്ചയും തിരുവോണവും , വ്യാഴാഴ്ചയും പുണർതവും , വെള്ളിയാഴ്ചയും പൂരവും , ചൊവ്വാഴ്ചയും ചിത്തിരയും , ശനിയാഴ്ചയും ചോതിയും , ബുധനാഴ്ചയും കാർത്തികയും കൂടിയ ദിവസങ്ങളാകുന്നു 17 മൃത്യു യോഗം .ഞായറാഴ്ചയും അനിഴവും , തിങ്കളാഴ്ചയും ഉത്രാടവും , ചൊവ്വാഴ്ചയും ചതയവും , ബുധനാഴ്ചയും അശ്വതിയും , വ്യാഴാഴ്ചയും മകയിരവും , വെള്ളിയാഴ്ചയും ആയില്യവും , ശനിയാഴ്ചയും അത്തവും കൂടിയ ദിവസങ്ങളാകുന്നു
No comments:
Post a Comment