ജ്യോതിഷമിത്രം അദ്ധ്യായം - 10 1 ജാതകചിന്ത 2 ശ്രദ്ധിക്കേണ്ടവ .1 - സ്ഥാനഭേദബന്ധുശത്രുത്വം 2 - വിഫലത 3 - ഇഷ്ടാനിഷ്ടസ്ഥാനങ്ങൾ 4 - അരിഷ്ടഭംഗം 5 - ചന്ദ്രൻറെ ബലം 6 - രാശിബലങ്ങൾ 7 - നീചത്തിൽ ഗ്രഹമുണ്ടെങ്കിൽ നീചഭംഗം സംഭവിച്ചിട്ടുണ്ടോ 8 - വക്രത്തിൽ ഗ്രഹമുണ്ടോ 9 - അഷ്ടമാധിപന് ലഗ്നാധിപത്യമുണ്ടോ 10 - ഗുളികഭവനവും അധിപനും 11 - മാരകന്മാർ 12 - 6 , 8 , 12 ഭാവങ്ങളും അവയുടെ അധിപന്മാരും 13 - ശുഭയോഗങ്ങൾ / ദൃഷ്ടികൾ 14 - പാപയോഗങ്ങൾ / ദൃഷ്ടികൾ 15 - ഓരോ ഭാവത്തിൻറേയും / ഗ്രഹത്തിൻറേയും ബലങ്ങളും ശുഭാശുഭത്വം , ലഗ്നവും ലഗ്നാധിപനും തമ്മിലുള്ള അവരുടെ ബന്ധങ്ങൾ , 16 - കാരകൻ , 17 - യോഗഫലങ്ങൾ തുടങ്ങിയവ . 3 ഭാവനാഥന്മാർക്ക് ചില സ്ഥാനങ്ങളിൽ ഉള്ള പ്രത്യേകതകൾ 1 - ലഗ്നാധിപത്യമഹത്വം - ലഗ്നാധിപൻ ശുഭാനായാലും പാപനായാലും ഏതു ഭാവത്തിൽ ഏതു രാശിയിൽ നിന്നാലും ശുഭഫലദായകൻ 2 - ഉച്ചസ്വക്ഷേത്ര സ്ഥിതിയില്ലാത്ത ശുഭഗ്രഹങ്ങൾക്ക് 3 ഓ 6 ഓ 11 ഓ ഭാവാധിപത്യം വന്നാൽ പാപഫലം 3 - ഉച്ചസ്വക്ഷേത്രസ്ഥിതരല്ലാത്ത ശുഭനും പാപനും 2 ഓ 12 ഓ ഭാവാധിപതികളായാൽ പാപഫലം ..എന്നാൽ ശുഭക്ഷേത്രസ്ഥിതിയോ ശുഭയോഗാമോ ഉണ്ടായാൽ ശുഭഫല ദായകനാവും . 4 - കേന്ദ്രാധിപത്യദോഷം - ഉച്ചസ്വക്ഷേത്രസ്ഥിതരല്ലാത്ത ശുഭഗ്രഹങ്ങൾക്ക് കേന്ദ്രാ( 4 , 7 , 10 )ധിപത്യം വന്നാൽ ശുഭഫലംകുറയും 5 - പാപഗ്രഹങ്ങൾക്ക് കേന്ദ്രാധിപത്യം വന്നാൽ പാപഫലം കുറയും 6 - ത്രികോണാ ( 5,9 ) ധിപന്മാർ ശുഭഫല ദായകരും യോഗകാരകന്മാരും ആണ് 7 - ഉച്ചസ്വക്ഷേത്രസ്ഥിതരല്ലാത്ത അനിഷ്ട ( 6 , 8 ,12 ) സ്ഥാനാധിപന്മാർ ദോഷഫലംനൽകും .. ഇവർ നിൽക്കുന്ന ഭാവങ്ങൾ , ആ ഭാവങ്ങളുടെ നാഥന്മാർ , ആധിപത്യഭാവങ്ങൾ , വീക്ഷിക്കുന്ന ഗ്രഹം ഇവരെയൊക്കെകൊണ്ട് വലിയ പ്രയോജനം ഉണ്ടാവില്ല 4 ആയുർഭാവം .ഒരു കുട്ടിയുടെ ജാതകത്തിൽ ആദ്യമായി ചിന്തിക്കേണ്ടത് ആയുസ്സിനെപ്പറ്റിയാണ് .. അതിനു വേണ്ട രാശികൾ ലഗ്നം , ലഗ്നാധിപൻ , അഷ്ടമം , അഷ്ടമാധിപാൻ , ചന്ദ്രൻ ഇത്രയും ഭാവങ്ങളാണ് ..മേൽ പറഞ്ഞവയ്ക്ക് ബലത്വവും , ശുഭയോഗം , ശുഭദൃഷ്ടി , ശുഭമദ്ധ്യസ്ഥിതി , ശുഭവർഗ്ഗം മുതലായവ ആയുർപുഷ്ടിയും ബലഹീനത , പാപയോഗം , പാപദൃഷ്ടി , പാപമദ്ധ്യസ്ഥിതി , പാപവർഗ്ഗസ്ഥിതി മുതലായവ ആയുർ ദോഷവും ഫലം .. ലഗ്നാധിപൻറെ നീചസ്ഥിതി , മൌഢ്യാവസ്ഥ , ശത്രുക്ഷേത്രസ്ഥിതി ഇവയും ആയുസ്സിനു ദോഷപ്രദം .. ഇവയ്ക്കു ശുഭന്മാരുടെ ബന്ധങ്ങൾ ഉണ്ടെങ്കിൽ ദീർഘായുസ്സ് നൽകും . 5 ഗ്രഹരാശിസ്ഥിതിഫലം . 6 മേടം രാശി സൂര്യന് ഉച്ചക്ഷേത്രം - പ്രതാപം , ഉന്നതപദവി , മാന്യത , ധനം , സർക്കാർആനുകൂല്യം .ചന്ദ്രന് ബന്ധുക്ഷേത്രം - അസ്ഥിരസമ്പത്ത് , അസൂയ , മദ്യാസക്തി , വളഞ്ഞവഴി , അന്യഗൃഹവാസം , മൂത്ത സന്തതി , ചപലസ്വഭാവം സ്ത്രീകൾക്ക് ഈ ഫലങ്ങൾ ഉണ്ടാവുകയില്ല .ചൊവ്വായ്ക്ക് സ്വക്ഷേത്രം - സർക്കാർ ആനുകൂല്യം , ശൌര്യം , ഓജസ്സ് , യുവത്വം , ശരീരത്തിൽ മുറിവടയാളം , ധനം .ബുധന് ശത്രുക്ഷേത്രം - ദൈവഭക്തിക്കുറവ് , കടം , മദ്യപാനം , കപടപ്രവൃത്തി , ഭാര്യാവിധേയൻ , ചീട്ടുകളി മുതലായവയിൽ പ്രിയം , നുണപറച്ചിൽ .വ്യാഴന്ബന്ധുക്ഷേത്രം - ഉന്നതസ്ഥാനപ്രാപ്തി , സത്സന്താനങ്ങൾ , ധനം , കീർത്തി , സത്കളത്രം , ഉദാരശീലം ശുക്രന് സമക്ഷേത്രം - പരസ്ത്രീസക്തൻ , സ്ത്രീകളാൽ അപവാദം , ധനനഷ്ടം , കളങ്കം .. .. സ്ത്രീകൾക്ക് ഭർത്തൃസുഖഹാനി .. ശനിയ്ക്ക് സമക്ഷേത്രം - അറിവില്ലായ്മ , കോപം , സഞ്ചാരി , ദാരിദ്ര്യം , ബന്ധുബലക്കുറവ് 7 ഇടവം രാശി ..സൂര്യന് ശത്രുക്ഷേത്രം - വിദ്യാസമ്പന്നൻ , സ്ത്രീകാര്യത്തിൽവെറുപ്പ് , വസ്ത്രസംബന്ധ തൊഴിൽ ..ചന്ദ്രന് ഉച്ചം - സൌന്ദര്യം , സൌഭാഗ്യം , സമ്പത്ത് , പ്രതാപം , സുഖം , ബാല്യകാലം ക്ലേശകരം .ചൊവ്വായ്ക്ക് സമക്ഷേത്രം - അലങ്കരപ്രിയൻ , തസ്കരസ്വഭാവം , ബന്ധുക്കൾക്ക് പ്രതികൂലി .ബുധന് ബന്ധുക്ഷേത്രം - ഗുരുവാകാം , സത്ഭാര്യസന്തതികൾ , സ്ത്രീപ്രിയൻ വ്യാഴന് സമക്ഷേത്രം - ശരീരസുഖം , സമ്പത്ത് , ബന്ധുക്കൾക്ക് പ്രിയങ്കരൻ , സത്പ്രവൃത്തി , സത്കളത്രപുത്രാദികൾ .ശുക്രന് സ്വക്ഷേത്രം - സ്വന്തസമ്പാദനം , സർക്കാർജോലി , സംഗീതകലാ വാസന , ജനസമ്മതൻ , സത്ഭാര്യ .ശനിയ്ക്ക് ബന്ധുക്ഷേത്രം - പരസ്ത്രീ തേടൽ , വിവാഹത്തിനു കാല താമസം , ധനക്കുറവ് 8 മിഥുനംരാശി .സൂര്യന് ബന്ധുക്ഷേത്രം - ധനം , കണക്കിൽസാമർത്ഥ്യം , .ചന്ദ്രന് ശത്രുക്ഷേത്രം - വിജ്ഞാനതൃഷ്ണ , സ്ത്രീലോലുപൻ , വശ്യവാക്കുകൾ , പരധനലഭ്യതയ്ക്കുവേണ്ടി കപടവിദ്യ , യൌവ്വനം മുതൽ സുഖം .ചൊവ്വായ്ക്ക് സമക്ഷേത്രം - ഓജസ്സ് , ശരീരകാന്തി , സംഗീതപ്രിയം , കലാരസികത്വം , ലുബ്ധൻ , യുദ്ധപ്രിയൻ .ബുധന് സ്വക്ഷേത്രം - ശാസ്ത്രഗ്രാഹി , വാചാലൻ , ലളിതകലകളിൽ പ്രാവീണ്യം , വിദ്വാൻ , നല്ലവാക്ക് .വ്യാഴന് സമക്ഷേത്രം - ഉന്നതാധികാരം , ധനം , ഗൃഹം , സർക്കാർബന്ധജോലി , സത്കളത്ര പുത്രാദികൾ .ശുക്രന് ബന്ധുക്ഷേത്രം - സർക്കാർ ബന്ധജോലി , കലാവിദ്യകളിൽ പ്രാവീണ്യം , മാന്യസ്ഥാനം .ശനിയ്ക്ക് സമക്ഷേത്രം - സുഖം , ധനം, സന്താനക്കുറവ് , വിദ്യാപരാജയം , നായകത്വം , ഡംഭുപറച്ചിൽ നോട്ട് ;- മിഥുനം രാശിയിൽ സൂര്യൻ , ചന്ദ്രൻ , വ്യാഴം , ശുക്രൻ ശുഭഫലദായകരും , രാഹു ദോഷ ഫലത്തെ ചെയ്യാത്തവനും ആകുന്നു .. 9 കർക്കിടകം രാശി .സൂര്യന് ബന്ധുക്ഷേത്രം - ധനക്ലേശം , പരാശ്രയജീവിതം , മനസുഖക്കുറവ് , സന്താനക്ലേശം , ദേഹതളർച്ച , പിതൃഭക്തിക്കുറവ് , കാര്യമറിയാതെ ക്ഷോഭിക്കുക .ചന്ദ്രന് സ്വക്ഷേത്രം - ജലപരമായ തൊഴിലോ , ജലക്രീഡയിൽ താൽപര്യമോ , ധനം , ബന്ധുബലം , മാന്യത , കണക്കിൽ സാമർത്ഥ്യം , ധനത്തിനു വൃദ്ധിക്ഷയം ,മാതൃഭക്തി .ചൊവ്വായ്ക്ക് നീചം - ധനം , വിദ്യ , സയൻസിൽ താൽപര്യം , ജലസംബധമായ തൊഴിൽ , സഹോദരക്കുറവ് , ബുദ്ധി , വിയോഗം , അലച്ചിൽ .നോട്ട് : - കർക്കിടകം രാശിയിൽ ചൊവ്വയ്ക്ക് നീചഭംഗരാജയോഗം സംഭവിക്കുന്നതിനാൽ യോഗകാരകനാണ് .ബുധന് ബന്ധുക്ഷേത്രം - ജലസമ്പന്ധമായ തൊഴിൽ , ധനം , സ്വന്തബന്ധു അപ്രിയൻ .വ്യാഴന് ഉച്ചം - ധനം , സുഖം , ബുദ്ധി , സൽകളത്രം , നല്ലഗൃഹം .ശുക്രന് സമക്ഷേത്രം - 2 ഭാര്യമാർ , ഗർവ്വ് , മനക്ലേശം , ദാരിദ്ര്യം , കാമപാരവശ്യം , യാചകശീലം .ശനിയ്ക്ക് സമക്ഷേത്രം - ധനഹീനത , മാതൃവേർപാട് , ദന്തവൈകല്യം , മൂഢൻ , സന്താനക്കുറവ് . 10 ചിങ്ങം രാശി .സൂര്യന് മൂലത്രികോണം - ബലം , കർക്കശസ്വഭാവം .ചന്ദ്രന് ബന്ധുക്ഷേത്രം - ക്രൂരസ്വഭാവം , വിശാലമുഖം , അഭിമാനി സ്ത്രീതാൽപര്യക്കുറവ് , പുത്രക്കുറവ് , മാതൃഭക്തി നോട്ട്: - പൂരം നക്ഷത്രത്തിലെ ചന്ദ്രൻ ശുഭഫലദായകനാണ് ചൊവ്വയ്ക്ക് ബന്ധുക്ഷേത്രം - ധനഹീനത , മലനാട്ജീവിതം , ദാമ്പത്യത്തിനു കാലതാമസം , സ്ത്രീയാണെങ്കിൽ ഭർത്താവിന് എന്തും സഹിക്കാനുള്ള മനക്കരുത്തുണ്ടാവും ബുധന് സമക്ഷേത്രം - ധനക്കുറവ് , ഭാര്യാസന്തതികൾ ഉണ്ടാവാൻക്ലേശം , സ്ത്രീഭ്രമം ,സഞ്ചാരപ്രിയം , അസുഖം , നിരാശ , പരാജയം നോട്ട് : - ബുധൻ ചിങ്ങം രാശിയിൽ ഉദ്യോഗകാരകനാണ് വ്യാഴന് ബന്ധുക്ഷേത്രം - ഭാഗ്യം , ധനം , നേതൃത്വം ,ഇടയ്ക്കിടെ ശരീര സുഖക്കുറവ് ശുക്രന്ശത്രു ക്ഷേത്രം - നല്ല ഭാര്യ , സ്ത്രീകളാൽ ധനലാഭം ,പുത്ര ലാഭക്കുറവ് ശനിയ്ക്ക് ശത്രു ക്ഷേത്രം - മാന്യതക്കുറവ് , സന്താനക്കുറവ് , പ്രാരാബ്ധദുഖം , സാമ്പത്തിക ബുദ്ധിമുട്ട് . 11 കന്നി രാശി .സൂര്യന് ബന്ധുക്ഷേത്രം - സാഹിത്യത്തിലോ , സംഗീതത്തിലോ , ശിൽപ കലയിലോ , കണക്കു ശാസ്ത്രത്തിലോ വാസന ചന്ദ്രന് ശത്രുക്ഷേത്രം - സത്യനിഷ്ഠ , സദാചാരം , കരകൌശല സാമർത്ഥ്യം , സ്ത്രീയിൽ അമിതാസക്തി , പരധനലഭ്യത , അന്യഗൃഹവാസം , പുത്രക്കുറവ് , ..സ്ത്രീകൾക്ക് അമിത ഭോഗാസക്തി , രക്തസ്രാവം .ചൊവ്വയ്ക്ക് സമക്ഷേത്രം - ഓജസ്സ് , ശരീരകാന്തി , സംഗീതപ്രിയം , കലാരസികത്വം , ലുബ്ധത , യുദ്ധപ്രിയം , .ബുധന് ഉച്ചം - വിദ്യാഭിവൃദ്ധി , ഉദ്യോഗലാഭം , ധനം , സുഖം .വ്യാഴന്സമക്ഷേത്രം - ഉന്നതാധികാരം , ധനം , ഗൃഹം , സർക്കാർ ബന്ധജോലി , സത്ഭാര്യാസന്തതികൾ .ശുക്രന് ബന്ധുക്ഷേത്രം - നീചപ്രവൃത്തികൾ ഗൂഡമായി ചെയ്യും ,ദുർസംസാരം , പരിഹാസ്യൻ , കളത്രസ്വര ചേർച്ചക്കുറവ് , ധനക്ലേശം , ആത്മപ്രശംസ , വമ്പുപറച്ചിൽ .ശനിയ്ക്ക് സമക്ഷേത്രം - സുഖം , ധനം , സന്താനക്കുറവ് , വിദ്യാപരാജയം , നായകത്വം , ഡംഭു പറച്ചിൽ 12 തുലാംരാശി സൂര്യന് നീചം - മദ്യപ്രിയം , ഭാര്യാസുഖക്കുറവ് ,സംഗീതവിദ്വാനോ വ്യാപാരിയോ ആവാം , എഴുത്തുജോലി ചന്ദ്രന് ശത്രുക്ഷേത്രം - ഗുരു/ബന്ധുസ്നേഹി , ബുദ്ധി , സ്ത്രീജിതൻ , ധനം , സൌദര്യം , ക്രയവിക്രയസാമർത്ഥ്യം , ഭരണശേഷി , 2 നാമമുള്ളവൻ ചൊവ്വായ്ക്ക് സമക്ഷേത്രം - അലങ്കാരപ്രിയൻ , തസ്കരസ്വഭാവം , സ്ത്രീജിതൻ , ബന്ധുക്കൾക്ക്, പ്രതികൂലി ബുധന് ബന്ധുക്ഷേത്രം - സാഹിത്യ കവിത വാസന , ശാസ്ത്ര ഗ്രാഹി , വാചാലാൻ , ലളിതകലാപ്രാവീന്യം ,വിദ്വാൻ , നല്ലവാക്ക് വ്യാഴന് സമക്ഷേത്രം - ഉന്നതാധികാരി , ധനം ,ഗൃഹം , സർക്കാർജോലി , സത്ഭാര്യാസന്തതികൾ .ശുക്രന് മൂലത്രികോണം - സർക്കാർബന്ധജോലി , കലാവിദ്യകളിൽ പ്രാവീണ്യം , ധനം , മാന്യസ്ഥാനം ശനിയ്ക്ക് ഉച്ചം - പ്രസിദ്ധി , നായകത്വം , സമ്പന്നൻ , ധനം , സ്ഥലപ്രധാനി സുഖം , കീർത്തി, സർവ്വസമ്മതൻ 13 വൃശ്ചികംരാശി .സൂര്യന് ബന്ധുക്ഷേത്രം - സാഹസികത , ക്രൂരസ്വഭാവം , ഔഷധാമോ മദ്യമോ കൈകാര്യം ചെയ്യാം ചന്ദ്രന് നീചം - ബാല്യത്തിൽ മാതൃ പിതൃ വേർപെടലും ദുഖവും പിന്നീട്ധനപ വിയോടെ സുഖാനുഭവവും , നീചപ്രവൃത്തി , ഭാര്യാവേർപെടൽ , ചൊവ്വായ്ക്ക്സ്വക്ഷേത്രം - സർക്കാർആനുകൂല്യം , ശൌര്യം , ധനം ,ഓജസ്സ് , യുവത്വം ,ശരീരത്തിൽ മുറിവുണ്ടാവാം ബുധന് ശത്രുക്ഷേത്രം - ദൈവഭക്തിക്കുറവ് , മദ്യപാനം , കടം , നുണപറച്ചിൽ, കപടപ്രവൃത്തി മുതലായവയിൽ പ്രിയം വ്യാഴന് ബന്ധുക്ഷേത്രം - ഉന്നത സ്ഥാന പ്രാപ്തി , സത്ഭാര്യ , സത്സന്താനങ്ങൾ , ധനം , കീർത്തി , ഉദാരശീലം ശുക്രന് സമക്ഷേത്രം- പരസ്ത്രീസക്തൻ , സ്ത്രീകളാൽ അപവാദം , ധനനഷ്ടം , കളങ്കം ശനിയ്ക്ക്സമക്ഷേത്രം- സന്താനക്കുറവ്,ശിക്ഷ അനുഭവിക്കുന്നവാനോ നൽകുന്നവനോ ആകാം, ദയയില്ലായ്മ . 14 ധനുരാശി .സൂര്യന് ബന്ധുക്ഷേത്രം- ധനം , സൽസ്വഭാവം , വൈദ്യനോ വ്യാപാരിയോ ആയിത്തീരാം , കൂർമ്മബുദ്ധി ചന്ദ്രന് ബന്ധുക്ഷേത്രം- പിതൃധനലഭ്യത , സാമർത്ഥ്യം , ഉത്സാഹം , ശിൽപകലാവാസന , സദ്വാക്കുകളൾ, ബന്ധുദ്വേഷി , സ്വധർമ്മകർമ്മനിഷ്ഠ ചൊവ്വായ്ക്ക് ബന്ധുക്ഷേത്രം- നല്ലപദവി , പ്രസിദ്ധി , ഉദ്യോഗലബ്ധി , സന്താനക്കുറവ് , ശത്രുക്കൾ ബുധന് ശത്രുക്ഷേത്രം - സർക്കാർബന്ധജോലി , അറിവ് , ഭരണശേഷി , വ്യാപാരകാര്യനിപുണത . നോട്ട് :- ധനു രാശിയിലെ ബുധൻ യോഗകാരനൻ .വ്യാഴന് മൂലത്രികോണം- ധനം , കീർത്തി , മാന്യത , പ്രഭുത്വം , ശുക്രന് ശത്രുക്ഷേത്രം - ബഹുമാന്യൻ , ധനവാൻ .നോട്ട് : - ധനു രാശിയിലെ ശുക്രൻ യോഗകാരകൻ ശനിയ്ക്ക്സമക്ഷേത്രം - നീതിബോധം ,അന്തകരണശുദ്ധി , സർക്കാർ ബന്ധജോലി , സദ്കളത്ര പുത്രാദികൾ , ധനം , ദീർഘായുസ്സ് , നായകത്വം , 15 മകരംരാശി .സൂര്യന് ശത്രുക്ഷേത്രം - അന്യരുടെ ധനത്താൽ ഉപജീവനം , ദാസ്യപ്രവൃത്തി / കളങ്കപ്രവൃത്തി , വളഞ്ഞ വഴിയിൽ ധനസമ്പാദനം ചന്ദ്രന് ശത്രുക്ഷേത്രം - സൌഭാഗ്യം , ധനം , ഭാര്യാസന്തതികളോട് അളവറ്റസ്നേഹം ,സ്വജനങ്ങളാൽ വഞ്ചിക്കപ്പെടും ചൊവ്വായ്ക്ക് ഉച്ചം - രാജതുല്യപദവി , കളത്രപുത്രസൌഖ്യം , കീർത്തി , നല്ലസഹോദരഭാഗ്യം , ഉന്നതസ്ഥാനപ്രാപ്തി .ബുധന് ബന്ധുക്ഷേത്രം - പരോപകാരി , ധനംഇല്ലായ്മ , ജോലിക്കുതക്ക പ്രതിഫലം കിട്ടായ്ക , കടം .വ്യാഴന് നീചം - നിന്ദ്യപ്രവൃത്തികൾ , ധനമില്ലായ്മ , ശരീരസൌഖ്യക്കുറവ് , ഭാഗ്യഹീനൻ , നിരാശ ശുക്രന് ബന്ധുക്ഷേത്രം- സുഭഗശരീരം , ധനനാശം , ദൂർസ്ത്രീസംസർഗ്ഗം .ശനിയ്ക്ക്സ്വക്ഷേത്രം - പ്രധാന്യലഭ്യത , മേധാവിത്വം , വിനയം , ദീർഘായുസ്സ് , മിതഭാഷി , സർക്കാർതുല്യജോലി 16 കുംഭംരാശി .സൂര്യന് ശത്രുക്ഷേത്രം - ധനം , ഭാഗ്യം , സന്താനക്കുറവ് .ചന്ദ്രന് ശത്രുക്ഷേത്രം - അതിബുദ്ധി , കഴിവില്ലായ്മ , പരസ്ത്രീയും പരധനവും ലഭ്യത , .ചൊവ്വായ്ക്ക് ശത്രുക്ഷേത്രം - ദു ;ഖം . ധനഹീനത , നിരാശ .ബുധന് ബന്ധുക്ഷേത്രം - പരോപകാരി , ധനംഇല്ലായ്മ , കടം , ജോലിക്കുതക്ക പ്രതിഫലം കിട്ടായ്ക .വ്യാഴന് സമക്ഷേത്രം - ധനം,സുഖം,ബുദ്ധി,കീർത്തി , സദ്കളത്രവും ഗൃഹവും .ശുക്രന് ബന്ധുക്ഷേത്രം - സുഭഗശരീരം , ധനനാശം , ദു;ർസ്ത്രീസംസർഗ്ഗം . .ശനിയ്ക്ക് മൂലത്രികോണം - പരധനലഭ്യത , മേധാവിത്വം , വിനയം , ദീർഘായുസ്സ് , മിതഭാഷി , സർക്കാർ തുല്യജോലി 17 മീനംരാശി .സൂര്യന് ബന്ധുക്ഷേത്രം - ഔഷധം , ഹോട്ടൽ മുതലായ ജലബന്ധ തൊഴിലിൽ ധനസമ്പാദനം , സ്ത്രീകൾക്ക് ഇഷ്ടപ്പെടുന്ന രൂപവും സ്വഭാവും .ചന്ദ്രന് ബന്ധുക്ഷേത്രം - സൂര്യൻറെ മീനസ്ഥിതിഫലത്തിനു പുറമെ ധനസംഭരണശാലയിൽ തൊഴിൽ .ചൊവ്വായ്ക്ക് ബന്ധുക്ഷേത്രം - നല്ലപദവി , പ്രസിദ്ധി , ശത്രുക്കൾ .ബുധന് നീചം - നിന്ദ്യകർമ്മ ഉപജീവനം , ബുദ്ധി , ജനസമ്മിതി , ധനപുരോഗതി ഉണ്ടാവില്ല .വ്യാഴന് സ്വക്ഷേത്രം - ധനം , കീർത്തി , മാന്യത , പ്രഭുത്വം .ശുക്രന് ഉച്ചം - വിദ്യ , പാണ്ഡിത്യം , ലളിതകലാവാസന , നേതൃത്വം , ആവശ്യത്തിനു പണം . നോട്ട് : - മീനംരാശിയിൽ ശുക്രൻ യോഗകാരകൻ ശനിയ്ക്ക് സമക്ഷേത്രം - നീതിബോധം, അന്തകരണശുദ്ധി , സർക്കാർ തുല്യജോലി,സദ്കളത്രപുത്രാദികൾ,ധനം,സദ്പേര്,ദീർഘായുസ്സ് , നായകത്വം 18 ഗുളികയോഗഫലം .സൂര്യനോടു ചേർന്നാൽ - പിതൃദ്വേഷി .ചന്ദ്രനോടു " - മാതൃദ്വേഷി .ചൊവ്വായോടു " - ഇളയ സഹോദരദ്വേഷി .ബുധനോടു " - മാനസികരോഗം വ്യാഴനോട് " - ദുർബുദ്ധി , ദൈവവിദ്വേഷി ശുക്രനോടു " - രോഗം , സ്ത്രീയാൽ ആപത്ത് ശനിയോടു " - കൂടുതൽ ദോഷകാരനാകും .രാഹുവിനോടു " - വിഷ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവൻ .കേതുവിനോടു " - അഗ്നിഭയമോ , ഇടിവെട്ടുഭയമോ ഉണ്ടാവാം
No comments:
Post a Comment