ജ്യോതിഷമിത്രം അദ്ധ്യായം 9 - ജാതകംതയ്യാറാക്കൽ
- ജ്യോതിഷമിത്രം അദ്ധ്യായം - 9 1 ജാതകം തയ്യാറാക്കൽ ജാതകം തയ്യാറാക്കാൻ ജനനസമയം , രാത്രിയോ പകലോ , ആഴ്ച , ജനനസ്ഥലം കൊല്ലവർഷത്തിൽ വർഷം , മാസം , തീയതി എന്നിവ കുറിക്കുക .. പഞ്ചാംഗത്തിൽ നോക്കി പക്ഷം , തിഥി , യോഗം , ഗുളിക രാശിസ്ഥിതി , ജന്മസ്ഥലത്തെ ഉദയാസ്തമയ സമയങ്ങൾ എന്നിവ കുറിക്കുക .. പകൽ ജനനമാണെങ്കിൽ ഉദയരാശിയേയും , രാത്രിജനമാണെങ്കിൽ അസ്തമയരാശിയേയും കണ്ടുപിടിക്കുക . ... . തുടർന്ന് ജനസ്ഥലത്തെ രാശിപ്രമാണങ്ങൾ കൂട്ടി ജനനസമയരാശി കണ്ടുപിടിച്ച് ആ രാശിയിൽ " ല " ലഗ്നം എഴുതുക .. അടുത്തതായി ജനനം നക്ഷത്രത്തിൽ ചെന്നസമയം കണ്ട് നക്ഷത്രപാദം കണ്ടുപിടിക്കാം .. ഇതിൽ നിന്ന് കൂറും , ആ കൂറിൽ " ച " ചന്ദ്രനെ എഴുതുക .. പഞ്ചാംഗത്തിൽ നോക്കി ജനനസമയ ദൃക്സിദ്ധ പകർച്ചകൾ കണ്ടറിഞ്ഞ് ഗ്രഹങ്ങളെ " അതാതു രാശികളിൽ എഴുതുക ..ജനനം മാസാരംഭത്തിലോ അവസാനത്തിലോ ആയാൽ സൂര്യനെ എഴുതുമ്പോൾ സൂര്യ സംക്രമണസമയം മുതൽ മാസാവസ്സാന സംക്രമണസമയം വരയേ സൂര്യന് ആ മാസരാശിൽ സഞ്ചാരമുള്ളു എന്നതോർക്കുക .. ലഗ്നം കണ്ടുപിടിച്ചതുപോലെ ഗുളികോദയം എതുരാശിയിൽ വരുന്നുവോ ആ രാശിയിൽ " മാ " എന്നെഴുതുക .. ... ....അടുത്തതായി 2 ലഗ്നസ്പുടം കണ്ടുപിടിക്കുക ജനനം ലഗ്നരാശിയിൽ ചെന്ന സമയം ____________________________ X 30 = ലഗ്നസ്പുടം ലഗ്നരാശി ദൈർഘ്യം .ഉദാഹരണം :- 35 മിനിട്ട് 19 സെക്കന്റ് ________________ X 30 2 മണിക്കൂർ 3 മിനിട്ട് .. = 6 ഡിഗ്രി 30 മിനിട്ട് ലഗ്നസ്പുടം രാഹു , കേതു ,ഗുളികൻ.ഇവരൊഴിച്ച്. മറ്റു ഗ്രഹങ്ങളുടെ സ്പുടങ്ങൾ പഞ്ചാംഗത്തിലുണ്ട് .. അതിൽ രാശിയുടെ സ്ഥാനത്ത് " 0 " എന്നു കണ്ടാൽ ഗ്രഹത്തിനു മേടരാശിസ്ഥിതി .. " 1 " എങ്കിൽ ഇടവം രാശി .. ക്രമത്തിന് " 11 " എങ്കിൽ മീനം രാശിസ്ഥിതി എന്നനുമാനം , .. തീയതികൾക്കാനുപാതികമായി സ്പുടം കൂടുന്നതിനു പകരം കുറയുകയാണെങ്കിൽ ഗ്രഹം വക്രത്തിൽ .. രാഹുകേതുക്കൾക്ക് എപ്പോഴും വക്രത്തിൽ സഞ്ചാരം ..ലഗ്നസ്പുടം പോലെ ഗ്രഹപകർച്ചകൾ നോക്കി രാഹു കേതുക്കളുടെ സ്പുടം കണ്ടുപിടിക്കാം . 3 ജാതകംഏഴുത്തേണ്ടവിധം 1976 ജൂണ് മാസം 25 തീയതി , കൊല്ലവർഷം 1151 മിഥുനം 11 , വെള്ളിയാഴ്ച രോഹിണി നക്ഷത്രം കറുത്തപക്ഷ ത്രയോദശി തിഥിയിൽ സുരഭിക്കരണം ശൂലനാമനിത്യയോഗം ഇവ ചേർന്ന ദിവസം ഉച്ചകഴിഞ്ഞ് 2 മണി 18 മിനിട്ടിന് ഇടവക്കൂറിൽ ചന്ദ്രൻ നിൽക്കെ തുലാലഗ്നം ആദ്യദ്രേക്കോണത്തിൽ കൊല്ലത്ത് പുരുഷജനനം .. രോഹിണി നക്ഷത്രദൈർഘ്യം 25 മണിക്കൂർ 54 മിനിട്ട് " ചെന്നത് 8 " 18 " ജനനശിഷ്ടം 6 വർഷം 9 മാസം 16 ദിവസം ചന്ദ്രദശ 4 സ്പുടം ഗ്രഹനില നവാംശകം രാശി ഡിഗ്രി മിനിട്ട് രാശി രാശി ലഗ്നം -ല 6 6 30 തുലാം വൃശ്ചികം സൂര്യൻ-ര 2 10 51 മിഥുനം മകരം ചന്ദ്രൻ -ച 1 11 48 ഇടവം മേടം ചൊവ്വ -കു 3 29 11 കർക്കിടകം മീനം ബുധൻ - ബു 1 20 13 ഇടവം കർക്കിടകം വ്യാഴം -ഗു 0 27 25 മേടം മീനം ശുക്രൻ -ശു 2 13 52 മിഥുനം കുംഭം ശനി -മ 3 8 44 കർക്കിടകം കന്നി രാഹു - സ 6 13 37 തുലാം മകരം കേതു - ശി 0 13 37 മേടം കർക്കിടകം ഗുളികൻ- മാ 3 12 31 കർക്കിടകം തുലാം രണ്ടു രാശിചക്രം വരച്ച് അതിൽ ഗ്രഹനിലയും നവാംശകവും പകർത്താം.. ..ഗ്രഹനിലയിൽ :- ചൊവ്വ - നീചഭംഗാൽ ഉച്ചഫലം ..ചന്ദ്രൻ - ഉച്ചം .. സൂര്യൻ , വ്യാഴം , ബുധൻ ,ശുക്രൻ ,രാഹു , ഗുളികൻ - ബന്ധുക്ഷേതം .. കേതു - സമക്ഷേത്രം .. ശുക്രൻ - മൌഢ്യം
5 ഷഡ്വർഗ്ഗം ഗ്രഹം ക്ഷേത്രം ഹോര, ദ്രേക്കോണം , നവാംശകം , ദ്വദശാംശകം , ത്രിംദശാംശകം സൂര്യൻ- ബു ര ശു മ ശു ഗു ചന്ദ്രൻ ശു ച ബു കു ബു ഗു ചൊവ്വ ച ര ഗു ഗു ബു കു ബുധൻ ശു ര മ ച മ മ വ്യാഴം കു ര കു ഗു മ ശു .ശുക്രൻ ബു ര ശു മ കു ഗു ശനി ച ച ച ബു ശു ബു രാഹു ശു ച മ മ ഗു ഗു കേതു കു ച ര ര ബു ഗു .ഗുളികൻ ച ച കു ശു കു ഗു 60 ൽ 34 ശുഭന്മാർ(ച,ബു ഗു ശു)-ഭൂരിഭാഗം ശുഭന്മാരാകയാൽ ശുഭവർഗ്ഗം 6 ദശവർഗ്ഗം 1 - സ്വതവെ ബലമുള്ള രാശി ....2 - ഗ്രഹത്തിൻറെ ഉച്ചരാശി സ്ഥിതി...3 - മൂലക്ഷേത്ര സ്ഥിതി ..4 - സ്വക്ഷേത്ര സ്ഥിതി ....5 - വർഗ്ഗോത്തമമാംമംശക സ്ഥിതി ....6 - കേന്ദ്രഭാവസ്ഥിതി.....7 - ത്രികോണസ്ഥിതി ......8 - ബന്ധുക്ഷേത്രസ്ഥിതി ..9 - അതിബന്ധു ഭാവസ്ഥിതി....10 - ശുഭാംശകസ്ഥിതി ഗ്രഹം 1 2 3 4 5 6 7 8 9 10 .----------------------------------------------------------------------------------------------------------- സൂര്യൻ 1 ത്രി ബ ചന്ദ്രൻ 1/2 ഉ ചൊവ്വ 1/2 ഉ കേ ശു ബുധൻ 1/2 ബ ശു വ്യാഴം 1/2 കേ ബ ശു ശുക്രൻ 1 ത്രി ശനി 1/2 കേ ശു രാഹു 1 കേതു 1/2 കേ ശു ഗുളികൻ 1/2 കേ ബ ശു ----------------------------------------------------------------------------------------------------------- 7 നവദോഷങ്ങൾ .1- ഗുളികയോഗം ..2- രാശിസന്ധിസ്ഥിതി ..3- ഭാവസന്ധിസ്ഥിതി .. 4- ശത്രുക്ഷേത്രസ്ഥിതി .. 5- നീചം ..6-മൗഢ്യം ..7- പാപയോഗം ..8- പാപദൃഷ്ടി ..9- സമുദായാഷ്ടവർഗ്ഗത്തിൽ അക്ഷക്കുറവ് .ഗ്രഹം 1 2 3 4 5 6 7 8 9 ------------------ ------- ---------------------------------------------------------------------------------സൂര്യൻ - - - - - - - - സഅ-1 ചന്ദ്രൻ - - - - - - - - - ചൊവ്വ ഗുയോ - - - - - പായോ - - ബുധൻ - - - - - - - - - വ്യാഴം - - - - - - പായോ,പാദൃ - ശുക്രൻ - - - - - മൗ,പായോ - - ശനി ഗുയോ - - - - - പായോ - സഅ-3 രാഹു - - - - - - - പാദൃ - കേതു - - - - - - - പാദൃ - ഗുളികൻ - - - ശക്ഷേ - - പായോ. - - ------------------------------------------------------------------------------------------------------------ 8 ദശാവർഷങ്ങൾ ജന്മാനുജന്മനക്ഷത്രങ്ങൾ ദശ വർഷങ്ങൾ അശ്വതി , മകം , മൂലം കേതുർ " 7 " ഭരണി , പൂരം , പൂരാടം ശുക്ര " 20 " കാർത്തിക , ഉത്രം , ഉത്രാടം സൂര്യ " 7 " രോഹിണി,അത്തം,തിരുവോണം ചന്ദ്ര " 10 " മകയിരം , ചിത്തിര , അവിട്ടം ചൊവ്വ " 7 " തിരുവാതിര , ചോതി , ചതയം രാഹുർ " 18 " പുണർതം,വിശാഖം,പൂരൂരുട്ടാതി വ്യാഴം " 16 " പൂയം , അനിഴം , ഉത്തൃട്ടാതി ശനി " 19 " .ആയില്യം , കേട്ട , രേവതി ബുധ " 17 " 9 ശിഷ്ടദശ കണ്ടുപിടിക്കൽ .ജനസമയം നക്ഷത്രത്തിൽ എത്രസമയം ചെന്നിട്ടുണ്ടെന്ന് കണ്ടുപിടിക്കുക .. കൂടാതെ നക്ഷത്ര പരമാവധി എത്രയുണ്ടെന്നും കണ്ടുപിടിക്കണം .. തലേ നാളിലെനക്ഷത്രം തീരുന്നതു മുതൽ ജന്മനക്ഷത്രം തുടങ്ങുകയായി .. പഞ്ചാംഗത്തിൽ തലേനാളിലെ നക്ഷത്രം 45 നാ 30 വിനാ എന്നെഴുതിയാൽ ബാക്കി 14 നാഴിക 30 വിനാഴികയും ( 5 മണിക്കൂർ 48 മിനിട്ട് ) ജന്മദിനനക്ഷത്രത്തിൽ എഴുതിയിരിക്കുന്ന 47 നാ 15 വിനാ കൂടിയതാണ് നക്ഷത്ര പരമം - 14-30 + 47-15 = 61 നാ - 45 വിനാ = 24 മണിക്കൂർ 42 മിനിട്ട് .... ...................... ജന്മദിന സൂര്യോദയം 6 - 20 am .. ജനനം ഉച്ചയ്ക്ക് 1 മണി 32 മിനിട്ട് ... ജനനം ഉദിച്ച് 7 മണിക്കൂർ 12 മിനിട്ടിന് .. തലേനാൾ 5 മണിക്കൂർ 48 മിനിട്ട് കൂടി കൂട്ടുമ്പോൾ നക്ഷത്രത്തിൽ ചെന്നത് 13 മണിക്കൂർ നക്ഷത്ര പരമത്തിൽ നിന്നും നക്ഷത്രത്തിൽ ചെന്ന സമയം കുറച്ചാൽ നക്ഷത്രശിഷ്ടം കിട്ടും .. 24.42 _ 13.00 = 11.42 ...അപ്പോൾ നക്ഷത്ര ശിഷ്ടം 11 മണിക്കൂർ 42 മിനിട്ട് ശിഷ്ടദശ = നക്ഷത്രശിഷ്ടം X ദശാവർഷം ----------------------------------------------- . നക്ഷത്രപരമം 11 മണിക്കൂർ 42 മിനിട്ട് X 7 വർഷം 702 മിനിട്ട് X 365 ദിവസം ------------------------------------------------- = ---------------------------------- = 1219 ദിവസം 24 മണിക്കൂർ 42 മിനിട്ട് 1482 മിനിട്ട് 3 വർഷം 4 മാസം 4 ദിവസം വരെ കേതുദശ . . ശിഷ്ടദശാകാലത്തെ ജനനതീയതിയോടുകൂടി കൂട്ടുമ്പോൾ , ,ജനന തീയതി 15 - 2- 2007 + ശിഷ്ടദശ 4 - 4 - 3 ------------------- 19-6-2010. ബാക്കി ദശാവർഷങ്ങൾ ക്രമത്തിനു കൂട്ടുമ്പോൾ ബാക്കി ദശാകാലങ്ങളും ലഭിക്കും കേതുദശ 19 - 6 - 2010 വരെ ശുക്ര " 19 - 6 - 2030 " സൂര്യ " 19 - 6 - 2036 " . ചന്ദ്ര " 19 - 6- 2046 " .കുജ " 19 - 6 - 2053 " രാഹു " 19 - 6 - 2071 " വ്യാഴ " 19- 6- 2087 " ശനി " 19 - 6 - 2106 "
No comments:
Post a Comment