അദ്ധ്യായം 13 1 ഗ്രഹയോഗഫലം ഒരു രാശിയിലോ ഭാവത്തിലോ , ഒരു ഗ്രഹത്തോട് ഒന്നോ ഒന്നിലധികം ഗ്രഹങ്ങളോ ചേരുമ്പോൾ ഉണ്ടാകുന്ന പ്രത്യേക ഫലങ്ങളാണ് ഗ്രഹയോഗ ഫലങ്ങൾ ഫലം പൂർണ്ണമായി ലഭിക്കണമെങ്കിൽ ഗ്രഹങ്ങൾക്ക് ബലം , ക്ഷേത്രം , ലഗ്നാൽ അനുകൂല സ്ഥാനസ്ഥിതി , ലഗ്നത്തിനോടോ ലഗ്നാധിപനോടോ വീക്ഷണാദി ബന്ധങ്ങൾ ഇവയുണ്ടാവണം .. ബലഹീനരായി അനിഷ്ടത്തിൽ നിൽക്കുകയോ , രാഹുകേതുക്കളുടെ ദൃഷ്ടിയോഗാദികൾ , നീചം , മൌഢ്യം , ശത്രുക്ഷേത്രസ്ഥിതി ഇവയുണ്ടായാൽ ഗുണഫലം ഇല്ലാതെയും ദോഷഫലം വർദ്ധിച്ചും അനുഭവപ്പെടും 2 ദ്വിഗ്രഹയോഗഫലം 1 - സൂര്യൻ + ചന്ദ്രൻ = സ്ത്രീകൾക്ക് വശഗൻ , കാര്യനിപുണത , പണക്കുറവ് ,2 - സൂര്യൻ + ചൊവ്വ = പ്രതാപം , ബലം 3 - സൂര്യൻ + ബുധൻ = വിദ്വാൻ , സൌന്ദര്യം , ബുദ്ധി , നിപുണത 4 - സൂര്യൻ + വ്യാഴം = ധർമ്മപ്രവൃത്തി , ധനം , പ്രിയങ്കരൻ 5 - സൂര്യൻ + ശുക്രൻ = വിദ്വാൻ , സമ്പത്ത് , സ്ത്രീകളാൽബന്ധുത്വം 6 - സൂര്യൻ + ശനി = മന്ദബുദ്ധി , ലോഹംകൊണ്ടുള്ളതൊഴിൽ , കളത്രപുത്രാദികളാൽ ദു:ഖം 7 - ചന്ദ്രൻ + ചൊവ്വ = വംശശ്രേഷ്ടത, ധനം , കലഹപ്രിയം , വ്യാജവസ്തു ക്രയവിക്രയം 8 - ചന്ദ്രൻ + ബുധൻ = സാഹിത്യ / കവിതാവാസന , ധർമ്മനിരത 9 - ചന്ദ്രൻ + വ്യാഴം = ആയുസ്സ് , ധനം , ശൂരത്വം ബന്ധുസഹായി ,10 - ചന്ദ്രൻ + ശുക്രൻ = അലങ്കാരപ്രിയം , ക്രയവിക്രയസാമർത്ഥ്യം , പാപചിന്ത , സംഗീതപ്രിയം , അലസത 11 - ചന്ദ്രൻ = ശനി = കുത്സിതഭാര്യ , നിർദ്ധനൻ , 12 - ചൊവ്വ + ബുധൻ = മിതഭാഷി , സ്വർണ്ണം / ഇരുമ്പ് / ഔഷധബന്ധതൊഴിൽ , 13 - ചൊവ്വ + വ്യാഴം = ശിൽപവിദ്യ , കണക്കിൽസാമർത്ഥ്യം , അതിബുദ്ധി , ധനം , ഈ യോഗം സർവ്വഅരിഷ്ടതകളെയും നശിപ്പിക്കും ചൊവ്വയും വ്യാഴവും പരസ്പരം നോക്കിയാലും മതി 14 - ചൊവ്വ + ശുക്രൻ = വാഗ്മി , നായകത്വം 15 - ചൊവ്വ + ശനി = വഞ്ചനസ്വഭാവം , ധനം , ഗാനപ്രിയൻ , ലുബ്ധൻ , 16 - ബുധൻ + വ്യാഴം = നാട്യനൃത്തതാൽപര്യം , സംഗീതപ്രിയം , വാഗ്മി , മിതഭാഷി , സൌന്ദര്യം , 17 - ബുധൻ + ശുക്രൻ = ഗായകൻ , ഫലിതം , ധനം ,നീതിശാസ്ത്രജ്ഞൻ , ഭൂസ്വത്ത് 18 - ബുധൻ + ശനി = വഞ്ചനസ്വഭാവം , വിദ്യ , ധനം , 19 - വ്യാഴം + ശുക്രൻ = വാദപ്രതിവാദി , വിദ്യ , നല്ലഭാര്യ , ധനം 20 - വ്യാഴം + ശനി = ധനം , കീർത്തി , നായകത്വം , 21 - ശുക്രൻ + ശനി = ആയുധം കൊണ്ടുള്ളതൊഴിൽ , സാഹിത്യം , ചിത്രരചന , 3 ത്രിഗ്രഹയോഗഫലം 1 - സൂര്യൻ + ചന്ദ്രൻ + ചൊവ്വ = ധനം , വംശനാശം 2 - സൂര്യൻ + ചന്ദ്രൻ + ബുധൻ = വിദ്വാൻ , ഉന്നതപദവി 3 - സൂര്യൻ + ചന്ദ്രൻ + വ്യാഴം = വിദ്വാൻ , ധനം , ഉന്നതപദവി , ദീർഘായുസ്സ് 4 - സൂര്യൻ + ചന്ദ്രൻ + ശുക്രൻ = വിടൻ , ശത്രുഭയം 5 - സൂര്യൻ + ചന്ദ്രൻ + ശനി = നിർബന്ധസ്വഭാവം , വിവാദശീലൻ . 6 - സൂര്യൻ + ചൊവ്വ + ബുധൻ = ദാരിദ്ര്യം 7 - സൂര്യൻ + ചൊവ്വ + വ്യാഴം =പ്രിയങ്കരൻ , നല്ലപദവിജീവിതം 8 - സൂര്യൻ + ചൊവ്വ + ശുക്രൻ = കുലനായകൻ , ധനം , നേത്രരോഗം 9 - സൂര്യൻ + ചൊവ്വ + ശനി = ധനം , ബന്ധുബലമില്ലായ്മ , കാലുപിടിത്തം 10 - സൂര്യൻ + ബുധൻ + വ്യാഴം = ബുദ്ധി , വിദ്യ , ധനം , പ്രതാപം 11 - സൂര്യൻ + ബുധൻ + ശുക്രൻ = വിദ്യ , ധനം , സൌന്ദര്യം , നല്ലഭാര്യ 12 - സൂര്യൻ + ബുധൻ + ശനി = ധനനാശം , ബന്ധുക്കളില്ലായ്മ , ഭയം 13 - സൂര്യൻ + വ്യാഴം + ശുക്രൻ = നീതിശാസ്ത്രവിശാരദൻ , ധനം , സൽകളത്രപുത്രാദികൾ 14 - സൂര്യൻ + വ്യാഴം + ശനി = സ്ഥാപനനാഥൻ , കീർത്തി , പ്രതാപം 15 - ചന്ദ്രൻ + ചൊവ്വ + ബുധൻ = ഭക്ഷണപ്രിയം , പാചകശീലം 16 - ചന്ദ്രൻ + ചൊവ്വ + വ്യാഴം = ധനം , കീർത്തി , സൌന്ദര്യം 17 - ചന്ദ്രൻ + ചൊവ്വ + ശുക്രൻ = തേജസ്സ് , സൌന്ദര്യം ദുസ്വഭാവം 18 - ചന്ദ്രൻ + ചൊവ്വ + ശനി = മനസ്ഥിരതക്കുറവ് , മാതൃപീഡനം . 19 - ചന്ദ്രൻ + ബുധൻ + വ്യാഴം = വളരെധനം , സർക്കാർജോലി , പ്രസിദ്ധി 20 - ചന്ദ്രൻ + ബുധൻ + ശുക്രൻ = വിദ്വാൻ , കവി , കലപ്രേമി , സൌന്ദര്യം 21 - ചന്ദ്രൻ + ബുധൻ + ശനി = നീതിശാസ്ത്രവിശാരദൻ , ദാനശീലം , ബഹുമാന്യൻ 22 - ചന്ദ്രൻ + വ്യാഴം + ശുക്രൻ = വിദ്വാൻ , കലാപ്രവീണൻ , സമ്പന്നൻ , ദീർഘായുസ്സ് 23 - ചന്ദ്രൻ + വ്യാഴം + ശനി = ശാസ്ത്രഗ്രാഹി , നിയമപണ്ഡിതൻ , ദീർഘായുസ്സ് 24 - ചന്ദ്രൻ + ശുക്രൻ + ശനി = ജ്ഞാനി , ആചാര്യൻ , സൌന്ദര്യം , നീതിശാസ്ത്രഞ്ജൻ 25 - ചൊവ്വ + ബുധൻ + വ്യാഴം = വിദ്വാൻ , ധനം , സർക്കാർജോലി 26 - ചൊവ്വ + ബുധൻ + ശുക്രൻ = നിലവാരമില്ലാത്ത പ്രവൃത്തി , വൈകല്യം 27 - ചൊവ്വ + ബുധൻ + ശനി = ഭൃത്യഭാവം , വിദ്യാഹീനൻ , നേത്രരോഗം , സഞ്ചാരി 28 - ചൊവ്വ + വ്യാഴം + ശുക്രൻ = യോഗശാലി , ധനഭാഗ്യം , പ്രതാപം 29 - ചൊവ്വ + വ്യാഴം + ശനി = ഇടയ്ക്കിടെ രോഗം , അഭിമാനി 30 - ചൊവ്വ + ശുക്രൻ + ശനി = സന്താനക്കുറവ് , സഞ്ചാരം 31 - ബുധൻ + വ്യാഴം + ശുക്രൻ = വിദ്വാൻ , ജേതാവ് , ധനം , കീർത്തി , പ്രതാപം 32 - ബുധൻ + വ്യാഴം + ശനി = സുഖം , കീർത്തി , ധനം , വിദ്യാഭിവൃദ്ധി , പദവി 33 - ബുധൻ + ശുക്രൻ + ശനി = അസത്യവാദി . 34 - വ്യാഴം + ശുക്രൻ + ശനി = സൽസ്വഭാവം , പ്രസിദ്ധി , വിദ്യ , വിനയം സമ്പത്ത് .35 - ചന്ദ്രന് പാപയോഗാൽ ജാതകനും , സൂര്യന് പാപയോഗാൽ പിതാവിനും ദേഹസൌഖ്യക്കുറവ് 4 ചതുർഗ്രഹയോഗം 1 - സൂര്യൻ + ചന്ദ്രൻ + ചൊവ്വ + ബുധൻ = ധനം , സുഖം , സാഹിത്യകാരൻ 2 - സൂര്യൻ + ചന്ദ്രൻ + ചൊവ്വ + വ്യാഴം = ധനം , കീർത്തി , ബുദ്ധി , ഉന്നതപദവി 3 - സൂര്യൻ + ചന്ദ്രൻ + ചൊവ്വ +ശുക്രൻ = അതിസമർത്ഥൻ , സമ്പത്ത് , വിദ്യ , സൽകളത്ര പുത്രാദികൾ , മാന്യത 4 - സൂര്യൻ + ചന്ദ്രൻ + ചൊവ്വ +ശനി = ദുർമാർഗ്ഗി , സഞ്ചാരി , സാമ്പത്തിക ബുദ്ധിമുട്ട് 5 - സൂര്യൻ + ചന്ദ്രൻ + ബുധൻ , വ്യാഴം = വിദ്യ , ധനം , ധൈര്യം , കളത്രപുത്രാദികൾ 6 - സൂര്യൻ + ചന്ദ്രൻ + ബുധൻ + ശുക്രൻ = വാഗ്മി , വികലത 7 - സൂര്യൻ + ചന്ദ്രൻ + ബുധൻ + ശനി = ദരിദ്രൻ 8 - സൂര്യൻ + ചന്ദ്രൻ + വ്യാഴം + ശുക്രൻ = വെള്ളത്തിലോ വനത്തിലോ സഞ്ചാരം , സർക്കാർസേവനം ധനം ,സുഖം 9 - സൂര്യൻ + ചന്ദ്രൻ + വ്യാഴം + ശനി = വളരെധനം , സന്താനങ്ങൾ 10 - സൂര്യൻ + ചന്ദ്രൻ + ശുക്രൻ + ശനി = ശരീരബലക്കുറവ് , സാമ്പത്തികബുദ്ധിമുട്ട് 11 - സൂര്യൻ + ചൊവ്വ + ബുധൻ + വ്യാഴം = ധനം , സഞ്ചാരം , ദുഃഖം , നേത്രരോഗം 12 - സൂര്യൻ + ചൊവ്വ + ബുധൻ + ശുക്രൻ = വക്രബുദ്ധി , ദുർബ്ബലൻ 13 - സൂര്യൻ + ചൊവ്വ + ബുധൻ + ശനി = ദണ്ഡനാധികാരി , ധനം , പ്രതാപം , സുഖം 14 - സൂര്യൻ + ചൊവ്വ + വ്യാഴം + ശുക്രൻ = പ്രസിദ്ധൻ , പ്രഭു , ബഹുമാന്യത 15 - സൂര്യൻ + ചൊവ്വ + വ്യാഴം + ശനി = ധനക്കുറവ് , നീതിമാൻ 16 - സൂര്യൻ + ചൊവ്വ + ശുക്രൻ + ശനി = കാര്യങ്ങൾ വേണ്ടവണ്ണം ചെയാതിരിക്കൽ , പരിഭവം ..17 - സൂര്യൻ + ബുധൻ + വ്യാഴം + ശുക്രൻ = യശസ്സ് , ധനം , സർവ്വസമ്മതൻ 18 - സൂര്യൻ + ബുധൻ + വ്യാഴം + ശനി = കലഹം , അഭിമാനം 19 - സൂര്യൻ + ബുധൻ + ശുക്രൻ + ശനി = സത്യവാൻ , ഹിതകരസംഭാഷണം 20 - ചന്ദ്രൻ + ചൊവ്വ + ബുധൻ + വ്യാഴം = സർക്കാർസേവനം , കവിതാവാസന , മാന്യൻ ഈ യോഗം രാജമന്ത്രിയോഗമാണ് 21 - ചന്ദ്രൻ + ചൊവ്വ + ബുധൻ + ശുക്രൻ = അലസത , ഉറക്കപ്രിയം , ധനാശ 22 - ചന്ദ്രൻ + ചൊവ്വ + ബുധൻ + ശനി = ബുദ്ധി , വിദ്യ 23 - ചന്ദ്രൻ + ബുധൻ = വ്യാഴം + ശുക്രൻ = വിദ്വാൻ , കീർത്തി , ധനം , കേൾവിക്കുറവ് 24 - ചന്ദ്രൻ + ബുധൻ + വ്യാഴം + ശനി = ധനം , ധർമ്മിഷ്ഠൻ , ബന്ധുപ്രിയൻ 25 - ചന്ദ്രൻ + ബുധൻ + ശുക്രൻ + ശനി = പരദൂഷണം 26 - ചന്ദ്രൻ + വ്യാഴം + ശുക്രൻ + ശനി = ഐശ്വര്യമില്ലായ്മ , ശ്രദ്ധക്കുറവ് 27 - ചൊവ്വ + ബുധൻ + വ്യാഴം + ശുക്രൻ = ധനം , മറ്റുള്ളവരുടെനിന്ദ 28 - ചൊവ്വ + ബുധൻ + വ്യാഴം + ശനി = രോഗം , ദാരിദ്ര്യം . 29 - ബുധൻ + വ്യാഴം + ശുക്രൻ + ശനി = ധനം ,വിദ്യ , സൽസ്വഭാവം 5 പഞ്ചഗ്രഹയോഗഫലം 1 - സൂര്യൻ + ചന്ദ്രൻ + ബുധൻ + വ്യാഴം + ശുക്രൻ = ശിക്ഷാകർത്താവ് , യശസ്സ് , ധനം , ദേഹബലം 2 - സൂര്യൻ + ചന്ദ്രൻ + ബുധൻ + വ്യാഴം + ശനി = യാചകൻ . 3 - സൂര്യൻ + ചന്ദ്രൻ + ചൊവ്വ + വ്യാഴം + ശനി = അൽപായുസ്സു 4 - ചൊവ്വ + ബുധൻ + വ്യാഴം + ശുക്രൻ + ശനി = വിദ്വാൻ , കാരാഗൃഹനാഥൻ 5 - സൂര്യൻ + ചന്ദ്രൻ + ചൊവ്വ + ബുധൻ + വ്യാഴം = യന്ത്രനിർമ്മാണം , ദു:ഖിതൻ കടപ്പാട് ഡാക്ടർ P S നായരുടെ സമ്പൂർണ്ണ ജാതകഗണിതം
No comments:
Post a Comment