ജ്യോതിഷമിത്രം അദ്ധ്യായം - 8 1 നവഗ്രഹങ്ങൾ 1 - ര -- രവി = സൂര്യൻ ( SUN ) ഒരു രാശിയിൽ ശരാശരി 1 മാസo സഞ്ചാരം 2 - ച -- ചന്ദ്രൻ ( MOON ) " രണ്ടേകാൽ ദിവസം " 3 - കു --കുജൻ = ചൊവ്വ ( MARS ) " 49 ദിവസം " 4 - ബു -- ബുധൻ ( MERCURY ) " 1 മാസം " 5 - ഗു -- ഗുരു = വ്യാഴം ( JUPITOR ) " 361 ദിവസം '" 6 - ശു --ശുക്രൻ ( VENUS ) " 1 മാസം " ' 7 - മ -- മന്ദൻ = ശനി ( SATURN ) " 2 വർഷം അഞ്ചര മാസം " 8 - സ -- സർപ്പി = രാഹു ( RAHU ) " ഒന്നര വർഷം " 9 -ശി -- ശിഖി = കേതു ( KETHU ) " ഒന്നര വർഷം " . രാഹുകേതുക്കൾക്ക് പിന്നോട്ടു സഞ്ചാരം ( വക്ര ഗതി )
ഈ 9 ഗ്രഹങ്ങളെ കൂടാതെ ഗുളികൻ അല്ലെങ്കിൽ മാന്ദി എന്നൊരു ചെറിയ ഉപഗ്രഹം കൂടിയുണ്ട് 2 ഗുളികൻ ..ഗുളികൻ പാപിത്വം വർദ്ധിച്ച ഒരു ചെറിയ ഉപഗ്രഹമാണ് .. ഓരോ ദിവസവും ആഴ്ച അനുസരിച്ച് നിശ്ചിതസമയത്തിൽ പകലും രാത്രിയും രണ്ടു തവണ ഭൂമിക്കുനേരെ പ്രത്യക്ഷപ്പെടും ..രാത്രിയും പകലും 2 മണിക്കൂർ വീതം ഗുളികൻ ഉദിച്ചു നിൽക്കുന്ന സമയമാണ് ഗുളികകാലം.. ഏതു രാശിയിൽ ഉദിച്ചാലും ആ രാശിക്കും , ഏതു ഗ്രഹത്തോടു ചേർന്നാലും ആഗ്രഹത്തിനും ദോഷം മാത്രം നൽകും ..ഗുളികൻ ഉദിക്കുന്ന ഭാവത്തിൻറെ അധിപൻ ഗുളികഭാവനാധിപൻ 3 പകൽ ഗുളികോദയ സമയം .ഞായർ ഉദിച്ച് 10 മണിക്കൂർ 24 മിനിട്ടിന് .തിങ്കൾ " 8 ' 48 " .ചൊവ്വ " 7 " 12 ' .ബുധൻ " 5 " 36 " .വ്യാഴം " 4 " 00 " ,വെള്ളി " 2 " 24 ' .ശനി " 0 " 48 " . 4 രാത്രിയിൽ ഗുളികോദയസമയം പകലിൻറെ അഞ്ചാം ദിനം .. ഉദാഹരണം :- ഞായറാഴ്ച രാത്രി ഗുളികോദയസമയം വ്യാഴാഴ്ചയിലെ പകൽ ഗുളികോദയസമയം.. 5 നവഗ്രഹ പര്യായങ്ങൾ 1 -സൂര്യൻ -- ആദിത്യൻ , രവി , പ്രഭാകരൻ , അർക്കൻ , മാർത്താണ്ഡൻ , ഭാനു , ദിവാകരൻ , പതംഗൻ , കമല ബന്ധു , തരണി ,ഹേലി , സവിതാവ് , സഹസ്രരശ്മി , തീവ്രദ്യുതി 2 - ചന്ദ്രൻ -- സോമൻ , ഇന്ദു , ശശാങ്കൻ , വിധു , ഹിമാംശു , നിശാകരൻ , നക്ഷത്രപൻ കുമുദബന്ധു , ശീതാംശു , ശിശിരൻ , അബ്ജൻ , ക്ഷമാപരൻ , 3 - ചൊവ്വ -- കുജൻ , അംഗാരകൻ , രക്തൻ , കനകൻ , വക്രൻ , ലോഹിതൻ , മംഗലൻ , ആരൻ , മഹിസുതൻ , ഭൌമൻ , 4 - ബുധൻ -- പ്രഭാസുതൻ , സൌമ്യൻ , ചാന്ദ്രി , രൌഹിണേയൻ , ഇന്ദുജൻ , ശശിജൻ 5 - വ്യാഴം --ഗുരു , ജീവൻ , ആര്യൻ , സൂരി , സുരേഢ്യൻ , സുരഗുരു 6 - ശുക്രൻ -- സിതൻ , ഭാർഗവൻ , കാവ്യൻ , ഭൃഗുസുതൻ , ഭാർഗവൻ , അസുരഗുരു , ഉശനനൻ , ദൈത്യേഢ്യൻ , 7 - ശനി -- മന്ദൻ , അർക്കി , സൂര്യപുത്രൻ , നീലൻ , കാലൻ , കോണൻ , ഭാസ്തരി , അസിതൻ 8 - രാഹു -- സർപ്പം , പാതൻ ,അഹി , തമസ്സ് , വിധുന്തുദൻ , തമസ്സ് , സ്വർഭാനു , അഗു 9 - കേതു --ശിഖി , മൃത്യുതനയൻ , കോൾ , 6 ഗ്രഹങ്ങളുടെ ക്ഷേത്രങ്ങൾ സ്വക്ഷേത്രം മൂലക്ഷേത്രം ഉച്ചം പരമോച്ചം നീചം ..1/2..ബലം..........3/4 ബലം ......... 1 ബലം 0 ബലം 1 - സൂര്യൻ -- ചിങ്ങം ചിങ്ങം മേടം 10 ഭാഗ ( ഡിഗ്രി ) തുലാം 2 ചന്ദ്രൻ -- കർക്കിടകം ഇടവം ഇടവം 3 " വൃശ്ചികം 3 - ചൊവ്വ -- മേടം മേടം മകരം 28 " കർക്കിടകം വൃശ്ചികം 4 -ബുധൻ --- മിഥുനം കന്നി കന്നി 15 " മീനം കന്നി .. 5 - വ്യാഴം -- ധനു ധനു കർക്കിടകം 5 " . മകരം മീനം 6 - ശുക്രൻ -- ഇടവം തുലാം മീനം 27 " കന്നി തുലാം 7 - ശനി -- മകരം കുംഭം തുലാം 20 " മേടം കുംഭം ( പരമോച്ചം കഴിഞ്ഞാൽ ഉച്ചബലം കുറയും ) 8 - രാഹു കന്നി - ഇടവം , മകരം . കർക്കിടകം വൃശ്ചികം 9 - കേതു മീനം - മകരം ഇടവം , വൃശ്ചികം കർക്കിടകം 10 - ഗുളികൻ കന്നി - മേടം മിഥുനം . ധനു തുലാം 7 ഗ്രഹ ങ്ങളുടെ ശത്രു മിത്രത്വം ബന്ധു സമൻ ശത്രു . 1/4 ക്ഷേത്ര ബലം 1/8 ക്ഷേത്ര ബലം 1/16 ക്ഷേത്ര ബലം 1 - സൂര്യൻ -- ചന്ദ്രൻ , ചൊവ്വ , ബുധൻ ശുക്രൻ , ശനി വ്യാഴം 2 -ചന്ദ്രൻ -- സൂര്യൻ , ബുധൻ ചൊവ്വ , വ്യാഴം - - ശുക്രൻ , ശനി 3 - ചൊവ്വ -- സൂര്യൻ , ചന്ദ്രൻ ശുക്രൻ , ശനി ബുധൻ വ്യാഴം 4 - ബുധൻ -- സൂര്യൻ , ശുക്രൻ ചൊവ്വ , വ്യാഴം ചന്ദ്രൻ . ശനി 5 - വ്യാഴം -- സൂര്യൻ , ചന്ദ്രൻ ശനി ബുധൻ , ശുക്രൻ ചൊവ്വ 6 ശുക്രൻ -- ബുധൻ , ശനി ചൊവ്വ , വ്യാഴം സൂര്യൻ , ചന്ദ്രൻ 7 - ശനി -- ശുക്രൻ , ബുധൻ വ്യാഴം സൂര്യൻ , ചന്ദ്രൻ . ചൊവ്വ 8 - രാഹു -- ബുധൻ , ശുക്രൻ ചൊവ്വ സൂര്യൻ , ചന്ദ്രൻ ശനി വ്യാഴം 9 - കേതു -- ബുധൻ , ശുക്രൻ ചൊവ്വ സൂര്യൻ , ചന്ദ്രൻ . ശനി , വ്യാഴം 8 തത്കാലബന്ധുക്കൾ 9 തത്കാലശത്രുക്കൾ മേൽ ബന്ധുശത്രുത്വം നിസർഗ്ഗം -- ഒരിക്കലും മാറ്റമില്ലാത്തത് .. എന്നാൽ ഏതുഗ്രഹത്തിനും അതു നിൽക്കുന്ന രാശിയുടെ മുൻ 3 രാശികളും പിൻ 3 രാശികളും ആ രാശിയിൽ നിൽക്കുന്ന കാലം തത്കാലബന്ധുക്കൾ .. മറ്റ് 5 രാശികൾ തത്കാലശത്രുക്കൾ -- 5 , 6 , 7 , 8 ,9 രാശികൾ . 10 സ്ഥാനഭേദ ബന്ധുശത്രുക്കൾ ( ഗ്രഹം നിൽക്കുന്ന രാശിയിൽ നിന്ന്) ബന്ധുക്കൾ ശത്രു 1 - സൂര്യന് 6 ലെ ശനി , 7 ലെ ചൊവ്വ , 9 ലെ വ്യാഴം 11 ലെ ശുക്രൻ 2 - ചന്ദ്രന് 7 ലെ ശുക്രൻ , 9 ലെ ചൊവ്വ , 11 ലെ ശനി 3 ലെ സൂര്യൻ 3 - ചൊവ്വായ്ക്ക് 2 ലെ സൂര്യൻ , 6 ലെ ചന്ദ്രൻ , 11 ലെ ശനി 12 ലെ ബുധൻ 4 - ബുധന് 2 ലെ ചന്ദ്രൻ , 4 ലെ വ്യാഴം , 5 ലെ ശുക്രൻ 3 ലെ ചൊവ്വ 5 - വ്യാഴത്തിന് 6 ലെ ശനി , 5 ലെ ചൊവ്വ , 7 ലെ ചന്ദ്രൻ 12 ലെ സൂര്യൻ .6 - ശുക്രന് 2 ലെ ചൊവ്വ , 6 ലെ ബുധൻ , 12 ലെ സൂര്യൻ 4 ലെ ശനി 7 - ശനിക്ക് 3 ലെ ശുക്രൻ , 11 ലെ ചന്ദ്രൻ , 6 ലെ വ്യാഴം 7 ലെ ചൊവ്വ 1 - നിസ്സർഗ്ഗ ബന്ധു + തത്കാല ബന്ധു = അതിബന്ധു ( 2 ,3 ,4 , 12 ,11 ,10 രാശികൾ ) 2 - " ശത്രു + തത്കാല ശത്രു = അതി ശത്രു . ( 5 ,6 ,7 ,8 രാശികൾ ) 3 - " സമൻ + തത്കാല ബന്ധു = ബന്ധു 4 - " സമൻ + " ശത്രു = ശത്രു 5 - " ബന്ധു + " ശത്രു = സമൻ 6 - " ശത്രു + " ബന്ധു = സമൻ . 7 - നിസ്സർഗ്ഗബന്ധു + തത്കാലബന്ധു + സ്ഥാനഭേദബന്ധു = അതിഘോരബന്ധു 8 - " ശത്രു + " ശത്രു + " ശത്രു = അതിഘോര ശത്രു 11 ഗ്രഹങ്ങളുടെ വിഫലത .1 - സൂര്യനോട് ചേർന്ന ചന്ദ്രൻ 2 - ലഗ്നാൽ 2 ലെ ചൊവ്വ . 3 - ലഗ്നാൽ 4 ലെ ബുധൻ 4 - " 5 ലെ വ്യാഴം 5 - " 6 ലെ ശുക്രൻ 6 - " 7 ലെ ശനി ഇവർക്ക് ലഗ്നാധിപത്യം ഉണ്ടെങ്കിൽ വിഫലത ഇല്ല . . 12 വക്രഗതി .പഞ്ചഗ്രഹങ്ങളായ ചൊവ്വ , ബുധൻ , വ്യാഴം , ശുക്രൻ , ശനി മുമ്പോട്ടുള്ള ഗതിക്കിടയിൽ വല്ലപ്പൊഴും അതേ രാശിയിൽ പിമ്പോട്ടൊരു പോക്കു നടത്തുന്നത് വക്രഗതി -- ഉച്ചബലം .. ഗ്രഹം നീചത്തിലാണെങ്കിലും വക്രത്തിൽ ഉച്ചബലം സിദ്ധിക്കും . ( രാഹു കേതുക്കൾ സ്ഥിരമായി പിമ്പോട്ടു സഞ്ചരിക്കുന്നു ) 13 ഗ്രഹമൌഢ്യം സൂര്യൻ നിൽക്കുന്ന രാശിയിൽ സൂര്യനോടുചേർന്ന് ഒരു ഗ്രഹം വന്നാൽ സൂര്യൻറെ അത്യുജ്ജ്വല പ്രകാശത്തിൽ മങ്ങിയിട്ട് ആ ഗ്രഹം രശ്മി രഹിതമാകുന്ന അവസ്ഥ ഗ്രഹമൌഢ്യം -- ബലഹീനൻ ഓരോ ഗ്രഹത്തിനും വ്യത്യസ്ഥമായ അകലമാണ് മൌഢ്യത്തിനു നിശ്ചയിചിട്ടുള്ളത് . ചന്ദ്രന് 12 ഡിഗ്രി ചൊവ്വയ്ക്ക് 17 ഡിഗ്രി ബുധന് 13 ഡിഗ്രി വ്യാഴത്തിന് 11 " ശുക്രന് 9 " ശനിക്ക് 15 " 14 ശുഭപാപിത്വം വെളുത്ത.പക്ഷത്തിൽചന്ദ്രൻ പ്രഥമ മുതൽ ദശമി വരെ മദ്ധ്യമബലവാനും , വെളുത്ത പക്ഷ ഏകാദശി മുതൽ കറുത്ത പക്ഷപഞ്ചമി വരെ പൂർണ്ണബലവാനും , കറുത്ത പക്ഷഷഷ്ഠി മുതൽ കറുത്തവാവു കഴിയുന്നതുവരെ ബലമില്ലാതവനും ആകുന്നു ..ബലം കുറഞ്ഞ കാലത്തിൽ ശുഭന്മാരുടെ യോഗമോ ദൃഷ്ടിയോ ഉണ്ടായാൽ ചന്ദ്രൻ ശുഭനാകും .. . ബുധൻ പാപയോഗാൽ പാപിയാകും . 15 ശുഭഗ്രഹങ്ങൾ ചന്ദ്രൻ , ബുധൻ , വ്യാഴം , ശുക്രൻ ഇവർ ശുഭന്മാർ .. ഇവരുടെ സ്വക്ഷേത്രങ്ങളായ ഇടവം , മിഥുനം , കർക്കിടകം , കന്നി , തുലാം , ധനു , മീനം രാശികൾ ശുഭക്ഷേത്രങ്ങൾ ആകുന്നു .. . . 16 പാപഗ്രഹങ്ങൾ . .പക്ഷ ബലമില്ലാത്ത ചന്ദ്രൻ , പാപയോഗ ബുധൻ , സൂര്യൻ , ചൊവ്വ , ശനി , രാഹു , കേതു ഇവർ പാപന്മാർ .. സൂര്യൻ , ചൊവ്വ , ശനി എന്നിവരുടെ സ്വക്ഷേത്രങ്ങളായ മേടം , ചിങ്ങം , വൃശ്ചികം , മകരം , കുംഭം രാശികൾ പാപക്ഷേത്രങ്ങളുമാകുന്നു . ..... ഏറ്റവും പാപക്കൂടുതൽ ശനിക്കാണ് .. പിന്നെ ചൊവ്വ . മൂന്നാം സ്ഥാനം സൂര്യനാണ് ---അരപാപിത്വം .. പാപയുക്തനായ ബുധനും ക്ഷീണചന്ദ്രനും അര പാപിത്വമുള്ളവരാണ് 17 ഗ്രഹദൃഷ്ടി എല്ലാ ഗ്രഹങ്ങളും അവരവർ നിക്കുന്ന രാശിയിൽ നിന്ന് .........7 ആം രാശിയും അതിൽ നിൽക്കുന്ന ഗ്രഹങ്ങളേയും നോക്കുന്നു . .ഇതിനു പുറമെ ചില ഗ്രഹങ്ങൾക്ക് വിശേഷാൽ ദൃഷ്ടികൂടിയുണ്ട് .. . 18 വിശേഷാൽ ദൃഷ്ടി അവരവർ നിക്കുന്ന രാശിയിൽ നിന്ന് ചൊവ്വ 4 , 8 , വ്യാഴം 5 , 9 , ശനി 3 , 10 , രാഹു 2 5 , ഉച്ചസ്വക്ഷേത്ര ശുക്രൻ 8 , രാശികളേയും അതിൽ നിൽക്കുന്ന ഗ്രഹങ്ങളേയും നോക്കുന്നു .. 19 ഹോര , 20 ഹോരാധിപൻ ഒരു രാശിയെ 15 ഡിഗ്രി ( ഭാഗ ) വീതം രണ്ടായി വിഭജിക്കുന്നത് ഹോര .. സൂര്യനും ചന്ദ്രനും ഓരോ ഹോരകൾക്കും അധിപന്മാർ ഓജരാശിയുടെ ആദ്യത്തേയും , യുഗ്മരാശിയുടെ രണ്ടാമത്തേയും ഹോരകളുടെ അധിപൻ സൂര്യൻ . ഓജരാശിയുടെ രണ്ടാമത്തേയും , യുഗ്മരാശിയുടെ ആദ്യത്തേയും ഹോരകളുടെ അധിപൻ ചന്ദ്രൻ 21 ദ്രേക്കോണം ഒരു രാശിയെ 10 ഡിഗ്രി വീതം 3 സമഭാഗങ്ങളാക്കുന്നതിൽ ഓരോ വിഭാഗത്തിനും ദ്രേക്കൊണമെന്നു പേർ .. ആദ്യത്തെ 10 ഡിഗ്രി " ആദിദ്രേക്കോണം " -- അധിപൻ ആ രാശിനാഥൻ . മദ്ധ്യത്തിലെ 10 ഡിഗ്രി " മദ്ധ്യദ്രേക്കോണം " -- അധിപൻ ആ രാശിയുടെ അഞ്ചാം രാശിനാഥൻ .. അവസാനത്തെ 10 ഡിഗ്രി " അന്ത്യദ്രേക്കോണം " -- അധിപൻ ആ . രാശിയുടെ ഒമ്പതാം രാശിനാഥൻ. . 22 കാലഹോര .ഭൂമിയുടെ ഒരു വട്ടം ഭ്രമണത്തെ ( ഒരു ദിവസം ) 24 മുഹൂർത്തങ്ങളായി വിഭജിച്ചിരിക്കുന്നതിൽ ഒരു ഭാഗം ഒരു കാലഹോര -- .......1 മണിക്കൂർ -- 2 നാഴിക 30 വിനാഴിക . 23 കാലഹോരാധിപൻ ഓരോ കാലഹോരക്കും ഓരോ സപ്തഗ്രഹം അധിപനാണ് .. സൂര്യോദയ സമയത്തുള്ള കാലഹോരാധിപൻറെ പേരാണ് ആ ദിവസത്തിനു നൽകിയിരിക്കുന്നത് .. ഭൂമിയിൽ നിന്നുള്ള ഗ്രഹങ്ങളുടെ അകലക്രമ മനുസരിച്ചാണ് കാലഹോരാധിപാൻറെ ഉദയം .. അവ ക്രമത്തിന് ശനി , വ്യാഴം , ചൊവ്വ , സൂര്യൻ , ശുക്രൻ , ബുധൻ , ചന്ദ്രൻ എന്നിങ്ങനെയാണ് .. ഉദയകാല ഹോരാധിപാൻ തന്നെയാണ് 8 , 15 , 22 കാലഹോരകളുടെയും അധിപൻ .. 24 കാലഹോര കഴിഞ്ഞുവരുന്ന കാലഹോരയുടെ അധിപൻ അടുത്ത ദിവസത്തെ ഉദയസമയ കാലഹോരയുടെ അധിപൻ ആകും 24 ഷഡ്വർഗ്ഗം .ഗ്രഹങ്ങൾക്കുള്ള സുപ്രധാനങ്ങളായ 6 വർഗ്ഗ ബലങ്ങളാണ് ഷഡ്വർഗ്ഗം 1 - ക്ഷേത്രം ( രാശി ) 2 - ഹോര ( രാശി ഭാഗം 2 ) 3- ദ്രേക്കോണം ( രാശി /ഭാഗം 3 4 - നവാംശകം ( രാശി ഭാഗം 9 ) .... 5 - ദ്വാദശാംശകം ( രാശി ഭാഗം 12 ) 6 - ത്രിംശാംശകം ( രാശി ഭാഗം 30 ) .. 25 വർഗ്ഗോത്തമസ്ഥിതി .ചരരാശിയിൽ നിൽക്കുന്ന ഗ്രഹത്തിന് അതേ രാശിയിലോ , സ്ഥിരരാശിയിൽ നിൽക്കുന്ന ഗ്രഹത്തിന് അതിൻറെ ഒമ്പതാം രാശിയിലോ , ഉഭയരാശിയിൽ നിൽക്കുന്ന ഗ്രഹത്തിന് അതിൻറെ അഞ്ചാം രാശിയിലോ നവാംശകത്തിൽ സ്ഥിതിവരുമ്പോൾ വർഗ്ഗോത്തമാംശംക സ്ഥിതി സിദ്ധിക്കുന്നു ........സ്വക്ഷേത്രത്തിൽ നിന്നാലുള്ളതുപോലെ ശുഭഫലം മുഴുവനും ലഭിക്കും .. . 26 ഗ്രഹപഞ്ചബന്ധങ്ങൾ .1 - അനോന്യം രാശി മാറി നിൽക്കുക.... 2 - ഒന്നിച്ചു നിൽക്കുക .....3 - പരസ്പരം വീക്ഷിക്കുക .... 4 - പരസ്പരം കേന്ദ്ര രാശികളിൽ നിൽക്കുക ....5 - പരസ്പരം ത്രികോണരാശികളിൽ നിൽക്കുക 27 ഗ്രഹഫലസ്ഥിതി ഗ്രഹനിലയിലെ രാശിനാഥനെകൊണ്ട് പകുതി ഫലവും നവാംശാകാധിപനെ കൊണ്ട് പകുതി ഫലവും നിർണ്ണയിക്കണം .. ഒരു ജാതകത്തിൽ ആദ്യം നോക്കേണ്ടത് എതെങ്കിലം ഗ്രഹം നീച്ചത്തിലുണ്ടോ എന്നാണ് .. ഉണ്ടെങ്കിൽ ആ ഗ്രഹത്തിന് നീച്ചഭംഗം സംഭവിച്ചിട്ടുണ്ടെങ്കിൽ ഉച്ചത്തിനേക്കൾ ശ്രേഷ്ഠഫലം .. നീച്ചത്തിലുള്ള ഗ്രഹം വക്രത്തിലാണെങ്കിൽ ഉച്ചബലം . 28 നീചഭംഗം .ഒരു ഗ്രഹത്തിന് അതിൻറെ നീചരാശിയിൽ ബലമില്ലെങ്കിലും 1 - ആ നീചരാശിയുടെ അധിപനോ , ആ നീചരാശി ഉച്ചക്ഷേത്രമായിട്ടുള്ള ഗ്രഹമോ ചന്ദ്രകേന്ദ്രത്തിൽ വരികയോ , 2 - ആ നീചരാശി ഉച്ചമോ , സ്വക്ഷേത്രമോ ആയിട്ടുള്ള ഗ്രഹമോ , ആ നീചരാശിയുടെ അധിപനായ ഗ്രഹത്തിൻറെ ഉച്ച രാശ്യാധിപനോ ലഗ്നകേന്ദ്രത്തിൽ വരികയോ ചെയ്താൽ നീചഭംഗം സംഭവിക്കുന്നു .. . ഉച്ചത്തിനേക്കാൾ ശ്രേഷ്ഠഫലം . .... ... 29 അംശകബലം .ഒരു ഗ്രഹം ഉച്ചത്തിലോ , സ്വക്ഷേത്രത്തിലോ , ബന്ധു ക്ഷേത്രത്തിലോ അംശിച്ചാൽ ആ ഗ്രഹത്തിനു പ്രത്യേക ബലം .. നീച്ചത്തിലോ , ശത്രുക്ഷേത്രത്തിലോ അംശിച്ചാൽ ഗ്രഹത്തിനു ബലം നശിക്കും 30 ലഗ്നം , 31 ഭാവം . കുട്ടി ജനിക്കുന്ന രാശി ലഗ്നരാശി .. ജനിക്കുന്ന സമയം ലഗ്നസ്പുടം .. ഇതു മുതലാണ് ലഗ്നം ആരംഭിക്കുന്നത് .. ലഗ്നം ഒന്നാം ഭാവം ... ലഗ്നസ്പുടത്തോട് ഒരു രാശി ( 30 ഡിഗ്രി ) കൂട്ടിയാൽ രണ്ടാം ഭാവം .. ഇങ്ങനെ ഓരോരോ രാശികൾ വീതം കൂട്ടുമ്പോൾ മൂന്നാം ഭാവം മുതൽ പന്ത്രണ്ടാം ഭാവം വരെയാകും .. അപ്പോൾ ലഗ്ന സ്പുടം 12 ഡിഗ്രി 20 മിനിട്ട് ആയാൽ ബാക്കി ഭാവ സ്പുടങ്ങളും അതാതുരാശികളിൽ 12 ഡിഗ്രി 20 മിനിട്ട് തന്നെയാണ് .. 32 ഭാവസന്ധി . ഭാവസ്പുടങ്ങളിൽ അടുത്തടുത്തുള്ള രണ്ടു ഭാവങ്ങളുടെ സ്പുടങ്ങൾ കൂട്ടി അതിനെ അർദ്ധിക്കുന്നത് ഭാവസന്ധി .. ഉദാഹരണം : - ലഗ്ന സ്പുടം - 12 ഡിഗ്രി 20 മിനിട്ട് അധികം ഒന്നാം ഭാവസ്പുടം - 1 രാശി (30 ഡിഗ്രി) 12 ഡിഗ്രി 20 മിനിട്ട് =54 ഡിഗ്രി 40 മിനിട്ട് ഭാഗം 2 = 27 ഡിഗ്രി 20 മിനിട്ട് ഭാവസന്ധി .. ( എളുപ്പവഴി ലഗ്നസ്പുടം - 12 ഡിഗ്രി 20 മിനിട്ട് അധികം 15 ഡിഗ്രി = 27 ഡിഗ്രി 20 മിനിട്ട് ) . ഭാവസന്ധിയിൽ നിൽക്കുന്ന ഗ്രഹം നിർജ്ജീവനാണ് .. . 33 ഭാവമദ്ധ്യസ്ഥിതി . . ഭാവസ്പുടത്തോടു തുല്യമായ സ്പുടത്തോടു കൂടി നിൽക്കുന്ന ഗ്രഹം ഭാവഫലത്തെ പൂർണ്ണമായി നൽകും ..ഇതിനു ഭാവമദ്ധ്യസ്ഥിതി എന്നു പറയും .. ഭാവമദ്ധ്യത്തിൽനിന്നും ഓരോ ഡിഗ്രി അകലും തോറും 1 ഭാഗം 15 വച്ച് ബലക്കുറവുണ്ടാകുന്നു .. . 34 ഗ്രഹങ്ങളുടെ ഇഷ്ടാനിഷ്ടസ്ഥാന ഫലങ്ങൾ 1 - സൂര്യൻ -- അനിഷ്ടസ്ഥാനത്തു നിന്നാൽ ധനനാശം 2 - ചൊവ്വ -- " രോഗം , വേർപാട് 3 - ശനി -- " രോഗം , ദുരിതം , മരണം 4 - ചന്ദ്രൻ -- ഇഷ്ടസ്ഥാനത്തു നിന്നാൽ ദേഹസൌഖ്യം , മനശുദ്ധി , മാതൃസ്നേഹം . 5 - ബുധൻ -- " ആരോഗ്യം , വിദ്യ , ബുദ്ധി 6 - വ്യാഴം -- " ആയുസ്സ് , ധനം , കീർത്തി 7 - ശുക്രൻ -- " സുഖം , ദാമ്പത്യസൌഖ്യം 35 കേന്ദ്ര ത്രികോണാദി ഭാവബലങ്ങൾ 1 - ഗ്രഹം കേന്ദ്രത്തിൽ ( 1 ,4 , 7 , 10 ഭാവങ്ങൾ ) ക്ഷേത്രഭാവാദികൾ പ്രകാരം നിന്നാൽ പൂർണ്ണ ബലം .2 - ഗ്രഹം ത്രികോണങ്ങളിൽ ( 1 ,5 ,9 ) " മുക്കാൽ ബലം 3 - ഗ്രഹം പണപരത്തിൽ ( 2 ,5 ,8 ,11 ) " പകുതി ബലം 4 - ഗ്രഹം ആപോക്ലിമത്തിൽ ( 3 -6 - 9 - 12 ) " കാൽ ബലം 36 ഭാവങ്ങളുടെ അവയവങ്ങൾ ലഗ്നം - ശിരസ്സ് രണ്ടാം ഭാവം - മുഖം മൂന്നാം ഭാവം - മാറിടം നാലാം ഭാവം - ഹൃദയം അഞ്ചാം ഭാവം - വയർ ആറാം ഭാവം - കടി പ്രദേശം ഏഴാം ഭാവം - വസ്തി പ്രദേശം എട്ടാം ഭാവം - ജനനേദ്രിയം ഒമ്പതാം ഭാവം - തുടകൾ പത്താം ഭാവം - കാൽ മുട്ടുകൾ പതിനൊന്നാം ഭാവം - കണങ്കാൽ പത്രണ്ടാം ഭാവം - പാദം ഇവ കാലപുരുഷൻറെ അവയവങ്ങളായി കരുതുന്നു .. 37 ഗ്രഹങ്ങളുടെ വൃക്ഷലതാദികൾ സൂര്യൻ - ബലമുള്ളതും ഉയരമുള്ളതുമായ വൃക്ഷങ്ങൾ ..ചന്ദ്രൻ , ശുക്രൻ - പാലുള്ളതും അധികം പുഷ്പങ്ങൾ ഉള്ളതുമായ ചെടികൾ ചൊവ്വ , ശനി - മുള്ളുള്ള മരങ്ങൾ ബുധൻ - ഫലം ഇല്ലാത്ത വൃക്ഷം രാഹു , കേതു - കുറ്റിച്ചെടികൾ 38 ഗ്രഹയുദ്ധബലം .പഞ്ചഗ്രഹങ്ങളിൽ രണ്ടുപേർ ഒരു അംശകത്തിൽ അടുത്തു വരുമ്പോളാണ് " ഗ്രഹയുദ്ധം " നടക്കുന്നത് .. യുദ്ധത്തിൽ വടക്കേ ദിക്കിൽ നിൽക്കുന്ന ഗ്രഹത്തിന് ബലവർദ്ധന .. എന്നാൽ ശുക്രനു മാത്രം തെക്കേ ദിക്കിൽ ബലവർദ്ധന .. അടുത്ത രാശിയിലേക്ക് ആദ്യം കടക്കുന്ന ഗ്രഹം വിജയി .. എന്നാൽ ശുക്രൻ ആദ്യം അടുത്ത രാശിൽ കടന്നാൽ തോൽവി ഫലം .. വിജയിക്കു ബലവർദ്ധന .. ( ഗ്രഹ പകർച്ചകൾ പഞ്ചാംഗത്തിലുണ്ട് ) , 39 കാലബലം . ശുഭഗ്രങ്ങളായ ചന്ദ്രൻ , ബുധൻ , വ്യാഴം , ശുക്രൻ ഇവർക്ക് വെളുത്ത പക്ഷത്തിലും , പാപഗ്രഹങ്ങളായ സൂര്യൻ , ചൊവ്വ , ശനി , രാഹു , കേതു ഇവർക്ക് കറുത്ത പക്ഷത്തിലും ബലവർദ്ധന .. കൂടാതെ ചന്ദ്രൻ , ചൊവ്വ , ശനി ഇവർക്ക് രാത്രിയിലും , സൂര്യൻ , വ്യാഴം , ശുക്രൻ ഇവർക്ക് പകലും ബലവർദ്ധന .. ബുധന് മാത്രം രാത്രിയിലും പകലും ബലം തുല്യം .. 40 ചേഷ്ടാബലം സൂര്യന് ഉത്തരായന കാലത്തും , ചന്ദ്രനു പൌർണ്ണമി( വെളുത്തവാവ് )യിലും , ചൊവ്വ , ബുധൻ , വ്യാഴം , ശുക്രൻ , ശനി ഇവർക്ക് ചന്ദ്രനോടുകൂടി നിൽക്കുമ്പോഴും വക്രത്തിൽ നിൽക്കുമ്പോഴും ഉണ്ടാവുന്ന പ്രത്യേക ബലവർദ്ധന ചേഷ്ടാബലം 41 നിസർഗബലം .....സപ്തഗ്രഹങ്ങളിൽ ഏറ്റവും ബലവാൻ സൂര്യൻ .. രണ്ടാമൻ ചന്ദ്രൻ .. മൂന്നാമൻ ശുക്രൻ .. നാലാമൻ വ്യാഴം .. അഞ്ചാമൻ ബുധൻ .. ആറാമൻ ചൊവ്വ .. ഏഴാമൻ ശനി .. ഗ്രഹങ്ങളുടെ ഈ പ്രത്യേക ബലം നിസർഗബലം .. ... 42 ഗ്രഹങ്ങളുടെ ശുഭാശുഭങ്ങൾ 1 - പക്ഷബലമുള്ള ചന്ദ്രൻ , വ്യാഴം , ശുക്രൻ , ഇവരിൽ ഒരാളിൽ ചേർന്നു നിൽക്കുന്ന ബുധൻ -- 4 ശുഭഗ്രഹങ്ങൾ ( സൌമ്യഗ്രഹങ്ങൾ ) 2 - പക്ഷബലമില്ലാത്ത ചന്ദ്രൻ , പാപനോട് ചേർന്ന ബുധൻ , സൂര്യൻ , ചൊവ്വ , ശനി , രാഹു , കേതു -- 7 പാപഗ്രഹങ്ങൾ ( ക്രൂരഗ്രഹങ്ങൾ ) രാഹുകേതുക്കൾ ശുഭക്ഷേത്രങ്ങളിൽ തനിച്ചു നിൽക്കുകയോ , ശുഭഗ്രഹങ്ങളുമായി യോഗം ചെയ്തു നിൽക്കുകയോ ചെയ്താൽ ശുഭഫലദായകരാകും .. .. 43 ശുഭഗ്രഹങ്ങളുടെ ശുഭബലസ്ഥിതി 1 - വ്യാഴത്തിൻറെ ശുഭബലം പൂർണ്ണം 2- പക്ഷബലവും ശുഭരാശിസ്ഥിതിയും ഉള്ള ചന്ദ്രന് പൂർണ്ണബലം 3 - ശുക്രന് മുക്കാൽ ശുഭബലം 4 - ശുഭബുധന് പകുതി ശുഭബലം . .. 44 പാപഗ്രഹങ്ങളുടെ പാപബലസ്ഥിതി 1 - ശനിയുടെ പാപബലം പൂർണ്ണം .2 - ചൊവ്വയുടെ " മുക്കാൽ .3 - സൂര്യൻറെ " അര 4 - ക്ഷീണചന്ദ്രൻറെ " അര .5 - പാപയുക്തബുധൻ ' " അര 45 ഗ്രഹങ്ങളുടെ .നവദോഷങ്ങൾ 1 - ഗുളികയോഗം .. 2 - രാശിസന്ധിസ്ഥിതി ..3 - ഭാവസന്ധിസ്ഥിതി ... 4 - ശത്രുക്ഷേത്രസ്ഥിതി 5 - നീചം . .6 - മൌഢ്യം ...7 - പാപയോഗം 8 - പാപദൃഷ്ടി ....9 - സമുദായാഷ്ടവർഗ്ഗത്തിൽ അക്ഷക്കുറവ് 46 ദശവർഗ്ഗം 1 - സ്വതവെ ബലമുള്ള രാശി ....2 - ഗ്രഹത്തിൻറെ ഉച്ചരാശി സ്ഥിതി...3 - മൂലക്ഷേത്ര സ്ഥിതി ..4 - സ്വക്ഷേത്ര സ്ഥിതി ....5 - വർഗ്ഗോത്തമമാംമംശക സ്ഥിതി ....6 - കേന്ദ്രഭാവസ്ഥിതി.....7 - ത്രികോണസ്ഥിതി ......8 - ബന്ധുക്ഷേത്രസ്ഥിതി ..9 - അതിബന്ധു ഭാവസ്ഥിതി....10 - ശുഭാംശകസ്ഥിതി . 47 ഗ്രഹങ്ങളുടെ ഇഷ്ടാനിഷ്ടസ്ഥാനങ്ങൾ ശുഭഗ്രഹങ്ങൾക്ക് 3, 6, 8, 12 ഭാവങ്ങൾ അനിഷ്ടസ്ഥാനങ്ങൾ പാപഗ്രഹങ്ങൾക്ക് 3, 6, 11 ഭാവങ്ങൾ ഇഷ്ടസ്ഥാനങ്ങൾ 48 മാരകന്മാർ .2 ഉം , 7 ഉം ഭാവാധിപന്മാരോടു ചേർന്നുള്ള പാപൻ , 2 ലും 7 ലും സ്ഥിതിചെയ്യുന്ന പാപൻ , 2 ഉം ,7 ഉം ഭാവനാഥന്മാർ , അഷ്ടമാധിപൻ , ഗുളികഭാവനാധിപൻ ഇവരൊക്കെ മരവിപ്പുണ്ടാക്കും 49 ഗ്രഹങ്ങളുടെ കാരകത്വം 1 -സൂര്യൻ ( ആത്മാവ് - രാജാവ് - പിതൃകാരകൻ ) - ദേവാലയം , പിതാവ് , ആയുസ്സ് , ആത്മസൌഖ്യം , പ്രതാപം , ഭരണാധികാരം , ധൈര്യം , ഉത്സാഹം , വൈദ്യവൃത്തി , വനസഞ്ചാരം , ദൈവഭക്തി , കിഴക്കുദിക്ക് , ഉഷ്ണരോഗം , സ്വർണ്ണം ഇവയുടെ കാരകൻ . .. 2 - ചന്ദ്രൻ ( മനസ്സ് - രാജ്ഞി - മാതൃകാരകൻ ) - മാതാവ് , മനസ്സ് , ദേഹസൌഖ്യം , ജലസാമീപ്യം , ഉദ്യോഗം , കീർത്തി , ശാന്തസ്വഭാവം , രാത്രി , കൃഷിഭൂമി , വടക്കു പടിഞ്ഞാറേ ദിക്ക് , സുഖഭോജനം , സൌന്ദര്യം , ജലദോഷം , അജീർണ്ണം , വെള്ളനിറം , വെള്ളിലോഹം , . .3 - ചൊവ്വ ( സത്വം - നേതൃത്വം - സേനാധിപൻ -സഹോദരകാരകൻ ) - , സഹോദരൻ , ഭൂമി , ഓജസ്സ് , ധൈര്യം , പട്ടാളം , പോലീസ് ,യുദ്ധം , ആപത്ത് , ക്രൂരത , അഗ്നി , കൊലപാതകം , മംഗല്യം , വൈധവ്യം , കള്ളൻ , ശത്രു , രക്തംപോക്ക് , ചൊറി , വൃണം , സ്വർണ്ണം , ശസ്ത്രക്രിയ , വ്യവഹാരം 4 - ബുധൻ ( വാക്ക് - യുവരാജാവ് - വിദ്യാകാരകാൻ ) - വിനോടസ്ഥലം , വിദ്യ , തൊഴിൽ , ഭൂമി , മേധാശക്തി , പാണ്ഡിത്യം , വിഷ്ണുഭക്തി , സത്യം ,ബന്ധുമിത്രാദികൾ . 5 - വ്യാഴം ( ഐഹികഞാനസുഖം - മന്തിത്വം -കർമ്മസചിവൻ - ധന പുത്രകാരകൻ ) - നിധിസ്ഥാനം , സ്വർണ്ണം , ധനസമ്പാദനം , പുത്രൻ , ബന്ധുക്കൾ , ബുദ്ധി , ചൈതന്യം , ശേഷഠത , ശരീരസുഖം , കീർത്തി , ദൈവഭക്തി , ദയവ് , കളത്രസുഖം , സാത്വികസ്വഭാവം , സുഖസൌകര്യം , വടക്കുദിക്ക് 6 - ശുക്രൻ ( കാമവികാരം - നർമ്മസചിവൻ - കളത്രകാരകൻ ) - ശയനസുഖം , വിവാഹം , ഭാര്യ , ഭർത്താവ് , സൌന്ദര്യം ,ഐശ്വര്യം , സംഗീതം , നാട്യം , കവിത്വം , മന്ത്രിത്വം , സംഭാഷണചാതുര്യം , സ്ത്രീസംഗമം , അലങ്കാരം , ശയനോപകരങ്ങൾ , മൂത്രസംബന്ധമായ രോഗം , തെക്കുകിഴക്കേദിക്ക് 7 - ശനി ( ദു:ഖം - ദാസത്വം-മരണകാരകൻ ) - മലിനപ്രദേശം , മരണം , രോഗം ,ദാസ്യം , ആയുസ്സ് , കാരാഗ്രഹം , അന്യഭാഷാപഠനം , ദാരിദ്ര്യം , അപമാനം , ആപത്ത് , ദുഷ്കൂട്ടുകെട്ട് , ഇരുമ്പുസംബന്ധമായ തൊഴിൽ , അലസത , ബന്ധനം , സന്ധ്യ , ഓർമ്മക്കുറവ് , നാശം , കറുപ്പുനിറം , ശാസ്താവ് , വാതരോഗം 8 - രാഹു - അന്യഭാഷാപഠനം , ചെപ്പടിവിദ്യ , ഔഷധപ്രയോഗം , വൈദ്യം , കുഷ്ഠം , ത്വക് രോഗം , സർപ്പം 9 - കേതു - മോക്ഷം , സുഖം , വടക്കുപടിഞ്ഞാറേദിക്ക് , വായുബന്ധരോഗം കാരകഗ്രഹങ്ങൾ കാരകസ്ഥാനത്തു നിന്നാൽ ജീവനപരമായ ദോഷം മാത്രമേയുള്ളൂ .. അതായത് അച്ഛൻ , അമ്മ , ഭാര്യ , പുത്രർ , പുത്രി , മുതലായവരെ സംബന്ധിച്ചു മാത്രം .. ധനം , വിദ്യ , കീർത്തി തുടങ്ങിയവയെ ബാധിക്കില്ല 50 ഗ്രഹദോഷപരിഹാരം .1 - ബുധ യോഗ / ദൃഷ്ടി - രാഹു ദോഷം പരിഹരിക്കും 2 - ശനി " - രാഹു , ബുധൻ " .3 - ചൊവ്വ " - രാഹു , ബുധൻ , ശനി " 4 - ശുക്ര " - രാഹു , ബുധൻ , ശനി , ചൊവ്വ " .5 - വ്യാഴ " - രാഹു , ബുധൻ , ശനി , ചൊവ്വ , ശുക്രൻ " .6 - പക്ഷബലചന്ദ്ര " -രാഹു,ബുധൻ,ശനി,ചൊവ്വ,ശുക്രൻ,വ്യാഴം " .7 - സൂര്യ " -രാഹു,ബുധൻ,ശനി,ചൊവ്വ,ശുക്രൻ,വ്യാഴം,ചന്ദ്രൻ " ഗ്രഹങ്ങൾക്കുള്ള ബലത്തിൻറെ ബീജം ചന്ദ്രൻറെ ബലമാകുന്നു .. ചന്ദ്രനു ബലമുണ്ടങ്കിലേ മറ്റു ഗ്രഹങ്ങൾക്കും ബലം ഉണ്ടാവുകയുള്ളൂ 51 സർഗ്ഗബലം .. ഒരു രാശിയിൽ ഒന്നിലധികം ഗ്രഹങ്ങൾ നിൽപ്പുണ്ടെങ്കിൽ അവരിൽ കൂടുതൽ ബലവാൻ ആരാണെന്നു സർഗ്ഗബലം കൊണ്ടറിഞ്ഞ് ബലം കൂടുതലുള്ള ഗ്രഹത്തെ ആസ്പദമാക്കി വേണം ആ ഭാവഫലം നിർണ്ണയിക്കുവാൻ .. ചന്ദ്രന് 10 , ചൊവ്വയ്ക്ക് 7 , സൂര്യൻ , ബുധൻ , വ്യാഴം , ശുക്രൻ , ശനി 6 വീതം എന്നിങ്ങനെ സർഗ്ഗബലം 52 അരിഷ്ടഭംഗം .ബുധൻ , വ്യാഴം , ശുക്രൻ ഇവയിലൊന്ന് ബലവാനായി ലഗ്നത്തിൻറെ കേന്ദ്രത്തിൽ നിന്നാൽ പാപഗ്രഹങ്ങൾ മൂലമുണ്ടായിട്ടുള്ള അരിഷ്ടതകൾ ഒരു പരിധിയോളം അനുഭവിക്കുകയില്ല ..രാഹു ലഗ്നാൽ 3 , 6 , 11 ഭാവങ്ങളിൽ ശുഭദൃഷ്ടിയോടെ നിന്നാലും അരിഷ്ട ഭംഗം ഉണ്ടാകുന്നു 53 ഗ്രഹസവിശേഷത ഗ്രഹം സ്ഥാനം നിറം ജാതി കാരകം പ്രവൃത്തി ര - ദേവാലയം ചുമപ്പ്,കറുപ്പ് ക്ഷത്രിയൻ ആത്മാവ് ജീവൻ ച - ജലസാമീപ്യം വെളുപ്പ് വൈശ്യൻ മനസ്സ് ദേഹം,പഞ്ചേന്ദ്രിയം കു - അഗ്നിപ്രവേശം ചുമപ്പ് ക്ഷത്രിയൻ ധൈര്യം രൂപം ബു - വിനോദസ്ഥലം കറുപ്പ് വൈശ്യൻ വാക്ക് ഗന്ധം .ഗു - നിധിസ്ഥാനം വെളുപ്പ് ബ്രാഹ്മണൻ അറിവ് ശബ്ദം .ശു - ശയനഗൃഹം ശ്യാമവർണ്ണം ബ്രാഹ്മണൻ -- രസം .മ - മലിനപ്രദേശം കരിവർണ്ണം ശൂദ്രൻ ദു:ഖം സ്പർശം കാരാഗ്രഹം സ - -- കറുപ്പ് -- -- -- ശി - -- കരിവർണ്ണം -- -- -- ഗ്രഹം ഗുണം ഭൂതകാരകത്വം രസചിന്ത വസ്ത്രം ധാന്യം ര - രജോ -- എരിവ് ചുവന്നവസ്ത്രം ഗോതമ്പ് ച - തമോ -- ഉപ്പ് വെള്ളപട്ട് യവം .കു - രജോ അഗ്നി കയ്പ്പ് ചിത്രങ്ങളോടു തുവര . കൂടിയപട്ട് ബു - തമോ ഭൂമി മിശ്രം വെള്ളപട്ട് വൻപയർ .ഗു - സത്വ ആകാശം മധുരം മഞ്ഞപ്പട്ട് കടല .ശു - സത്വ വെള്ളം പുളി മഞ്ഞവസ്ത്രം പച്ചപയർ .മ - തമോ വായു ചവർപ്പ് നാനാവർണ്ണം എള്ള് .സ - -- -- -- കറുത്തവസ്ത്രം ഉഴുന്ന് .ശി - -- -- -- നാനാവർണ്ണം മുതിര ഗ്രഹം ദേവത ഇഷ്ടരാഗം വൃക്ഷലതാദി ര - രുദ്രൻ സൌരാഷ്ട്രം ബലമുള്ളതും ഉയരമുള്ളതുമായ ചെടികൾ ച - ശക്തി(ഉമ) അസ്സാവേരി പാലുള്ളതും അധികം പുഷ്പങ്ങൾ . ഉള്ളതുമായ ചെടികൾ കു - ഭദ്ര,സുബ്രഹ്മണ്യൻ, സുരുട്ടി മുള്ളുചെടികൾ ബു - വിഷ്ണു നാട്ടക്കുറിഞ്ഞി ഫലമില്ലാത്തവൃക്ഷം ഗു - ബ്രഹ്മാവ് അഠാണ ഫലവൃക്ഷം .ശു - മഹാലക്ഷ്മി(ഇന്ദ്രൻ) ഫരസ്സ് ചന്ദ്രൻറേതു പോലെ മ - യമൻ(ശാസ്താവ്) യദുകുലകാംബോജി ചൊവ്വായുടെ പോലെ സ - സർപ്പം(കാലൻ) രാമമാനോഹരി കുറ്റിച്ചെടികൾ ശി - മായ(അഗ്നി) ഷണ്മുഖപ്രിയ കുറ്റിച്ചെടികൾ 54 ഗ്രഹത്തിൻറെ നക്ഷത്രാധിപൻ ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രങ്ങളുണ്ട് - 9 പാദങ്ങൾ - ..ഗൃഹത്തിൻറെ സ്പുടം നോക്കി അതു നിൽക്കുന്ന രാശിയിൽ എത്രാമത്തെ പാദത്തിലാണെന്നു കണ്ടുപിടിക്കുക .. ഇനി ആ പാദം വരുന്ന നക്ഷത്രം കൂറിൽ നിന്നും കണ്ടുപിടിക്കാം .. ആ നക്ഷത്രത്തിൻറെ ദശാനാഥൻ തന്നെയാണ് പ്രസ്തുത ഗൃഹത്തിൻറെ നക്ഷത്രാധിപൻ
No comments:
Post a Comment