- അദ്ധ്യായം - 17 തച്ചുശാസ്ത്രം .ഭൂമിയുടെ തെക്കും പടിഞ്ഞാറും ഉയർന്നിരുന്നാൽ ഐശ്വര്യം , ധനം ഇവ ഫലം .. തെക്കു വടക്ക് ദീർഘമായ ഭൂമിക്ക് എല്ലാവിധ അഭിവൃദ്ധിയും , സമചതുരമായ ഭൂമിക്ക് ബുദ്ധി വർദ്ധനയും ഫലം .. പശുക്കൾ , മനുഷ്യർ , നല്ല ഫലങ്ങൾ , നല്ല പുഷ്പങ്ങൾ , പാലുള്ള വൃക്ഷങ്ങൾ ഇവകളോടുകൂടിയിരിക്കുന്നതും , പ്രദക്ഷിണമായി വെള്ളം ഒഴുകുന്നതും , മിനുമിനുപ്പും ചവിട്ടിയാൽ ഗംഭീര ശബ്ദം ഉണ്ടാക്കുന്നതും , ഒരു കുഴിയുണ്ടാക്കി ആ കുഴി അതേ മണ്ണുകൊണ്ട് നിറച്ചാൽ മണ്ണവശേഷിക്കുന്നതും , വേനൽക്കാലത്തുകൂടി വെള്ളം വറ്റാത്തതും ആയ ഭൂമി ഉത്തമം വൃക്ഷങ്ങളുടെ സ്ഥാനം പുരയിടത്തിൻറെ കിഴക്ക് - പ്ലാവ് , എരിഞ്ഞി , പേരാൽ തെക്ക് - കവുങ്ങ് , അത്തി , പുളി പടിഞ്ഞാറ് - തെങ്ങ് , അരയാൽ , ഏഴിലംപാല വടക്ക് - മാവ് , ഇത്തി ,നാഗമരം ഇവ നിൽക്കുന്നത് ഉത്തമം ഗൃഹത്തിൻറെ ഇരുവശങ്ങളിലും പിന്നിലുമായി കുമിഴ് , കൂവളം , കടുക്ക , കൊന്ന , നെല്ലി ,ദേവതാരം , പ്ലാശ് , അശോകം , ചന്ദനം , പുന്ന , വേങ്ങ , ചമ്പകം , കരിങ്ങാലി ഇവ നിൽക്കുന്നതും , എല്ലാ സ്ഥലങ്ങളിലും വാഴ , മുല്ല , വെറ്റില ഇവ നിൽക്കുന്നതും ശുഭമാകുന്നു .. . പുരയിടത്തെ ഖണ്ഡങ്ങളാക്കി തിരിക്കുന്നതിനുമുമ്പ് കിഴക്കുപടിഞ്ഞാറ് കൃത്യതയോടെ സമചതുരമാക്കുകയും , ഇരുപുറവുമുള്ള അംശങ്ങൾക്കു തുല്യത വരുത്തുകയും വേണം .. യമസൂത്രം ബ്രഹ്മസൂത്രം പുരയിടത്തിൻറെ നടുവെ തെക്കുവടക്കുള്ള സൂത്രം യമസൂത്രം .. നടുവെ കിഴക്കുപടിഞ്ഞാറുള്ള സൂത്രം ബ്രഹ്മസൂത്രം ഇങ്ങനെ പേർ മനുഷ്യഖണ്ഡം ദേവഖണ്ഡം .യമസൂത്രവും ബ്രഹ്മസൂത്രവും കൊണ്ട് പറമ്പിനെ 4 സമഖണ്ഡങ്ങളാക്കിയാൽ വടക്കുകിഴക്കു കോണി( ഈശാനകോണ് )ലെ ഖണ്ഡം മനുഷ്യഖണ്ഡം , തെക്കുപടിഞ്ഞാറു കോണി(നിര്യതികോണ്)ലെ ഖണ്ഡം ദേവഖണ്ഡം . ഈ 2 ഖണ്ഡങ്ങളും ഗൃഹം നിർമ്മിക്കുവാൻ ഉത്തമമാകുന്നു മറ്റു 2 ഖണ്ഡങ്ങൾ കിഴക്കുതെക്കുകോണി( അഗ്നികോണ് )ലെ യമഖണ്ഡവും , വടക്കുപടിഞ്ഞാറുകോണി( വായുകോണ്)ലെ അസുര ഖണ്ഡവും വീടു വെയ്ക്കുവാൻ ശുഭമല്ല .. . പറമ്പിന് അധികം വലുപ്പമുണ്ടെങ്കിൽ മനുഷ്യഖണ്ഡത്തേയോ , ദേവഖണ്ഡത്തേയോ വീണ്ടും നാലാക്കി അതിലെ മനുഷ്യഖണ്ഡത്തിലോ ദേവഖണ്ഡത്തിലോ വീടു പണിയാം .. ഇങ്ങനെ സൌകര്യപ്രദമായ വലുപ്പത്തിൽ പറമ്പിനെ ചെറുതാക്കിയെടുക്കാം .. .ഇപ്പോഴത്തെ കാലസ്ഥിതിയിൽ സ്ഥലപരിമിതിയുള്ള പക്ഷം ഗൃഹമദ്ധ്യം മനുഷ്യഖണ്ഡത്തിലോ , ദേവഖണ്ഡത്തിലോ വരത്തക്കവിധം ഗൃഹം നിർമ്മിക്കാം രജ്ജുസൂത്രം ( കർണ്ണരേഖ ) കോണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൂത്രം രജ്ജുസൂത്രം അല്ലെങ്കിൽ കർണ്ണരേഖ എന്നു പേർ വാസ്തുപുരുഷൻ ദേവാസുരയുദ്ധത്തിൽ ദേവേന്ദ്രൻറെ അമ്പേറ്റ് ഭൂമിയിൽ വീണ ഒരു അസുരനാണ് വാസ്തുപുരുഷൻ .. ഈശാനകോണിൽ തലയും , നിര്യതി കോണിൽ കാലുകളും , വായുകോണിൽ വലത്തെ കൈമുട്ടും , അഗ്നികോണിൽ ഇടത്തെ കൈമുട്ടും കൈപ്പടങ്ങൾ മാറിലും വെച്ചാണ് വാസ്തുപുരുഷൻ ഭൂമിയിൽ പതിച്ചത് .. ഉടനെതന്നെ ദേവന്മാർ വാസ്തുപുരുഷൻറെ ഓരോരോ അവയവങ്ങളിലും കയറി ഇരിപ്പായി അവയവങ്ങൾ ദേവതകൾ തലയിൽ - ഈശാനൻ വലത്തെ കണ്ണിൽ - ദിതി ഇടത്തെ " - പർജന്യൻ മുഖത്ത് - ആപൻ കഴുത്തിൽ - ആപവത്സൻ വലത്തെ ചെവിയിൽ - അദിതി ഇടത്തെ " - ജയന്തൻ വലത്തെ ചുമലിൽ - അർഗ്ഗളൻ ഇടത്തെ " - ഇന്ദ്രൻ വലത്തെ കൈത്തണ്ടയിൽ - ചന്ദ്രൻ, ഭല്ലാടൻ, മുഖ്യൻ, നാഗൻ ഇടത്തെ " - സൂര്യൻ, സത്യകൻ, ബ്ഋശൻ, അന്തരീക്ഷൻ വലത്തെ കൈത്തലയിൽ - ശിവൻ , ശിവജിത് ഇടത്തെ " - സാവിത്രൻ . സവിതാവ് വലത്തെ മുലയിൽ - ഭൂബ്ഋത്ത് ഇടത്തെ " - ആർയ്യകൻ വയറിൽ - മിത്രകൻ , വിവസ്വാൻ നാഭിയിൽ - ബ്രഹ്മാവ് ലിങ്കത്തിൽ - ഇന്ദ്രൻ അണ്ഡത്തിൽ - ഇന്ദ്രജിത് വലത്തെ കാലിൽ - വായു ,രോഗൻ ,ശേഷോഖ്യൻ ,അസുരൻ , വരുണൻ പുഷ്പാദിദന്തൻ ,സുഗ്രീവൻ ,പ്രതിഹാരപാലൻ ഇടത്തെ " - അഗ്നി ,പൂഷാവ് ,വിതഥൻ ,ഗൃഹക്ഷൻ യമൻ , ഗന്ധർവ്വൻ , ഭ്രംഗൻ , മൃഗൻ രണ്ടു കാൽപ്പാദങ്ങളിൽ - പിത്രാഖ്യൻ പുറമേ കിഴക്കു ദിക്കിൽ - ശർവ്വസ്കന്ദൻ അഗ്നി കോണിൽ - വിദാരി തെക്കു ദിക്കിൽ - ആർയ്യമാവ് നിര്യതി കോണിൽ - പുതനിക പടിഞ്ഞാറു ദിക്കിൽ - ജ്രംബകൻ വായു കോണിൽ - പാപരാക്ഷസി വടക്കു ദിക്കിൽ - പിലിപിഞ്ഛകൻ ഈശാന കോണിൽ - ചരകി . . വാസ്തുവിൻറെ 81 പദങ്ങൾ ഗൃഹം നിർമ്മിക്കുവാൻ തിരഞ്ഞെടുത്ത പുരയിട ചതുരത്തെ നെടുകയും കുറുകയും 9 സമഭാഗങ്ങൾ വീതം ആക്കുമ്പോൾ 81 പദങ്ങൾ ഉണ്ടാകുന്നു . വാസ്തുപദദേവതകൾ
വാസ്തുദിവസം ഒരു വർഷം 8 ദിവസങ്ങളിൽ പകൽ 18 മിനിട്ട് സമയം ശിലാസ്ഥാപനത്തിന് അത്യുത്തമമാണ് .. മേട മാസം 10 ആം തീയതി ഉദിച്ച് 2 മണിക്കൂർ 54 മിനിട്ടു മുതൽ 18 മിനിട്ട് ഇടവ " 21 " 4 " 6 " കർക്കിടക " 11 " 1 " 42 " ചിങ്ങ " 6 " 9 " 18 " തുലാ " 11 " 1 " 42 " വൃശ്ചിക " 8 " 4 " 54 " മകര " 12 " 4 " 6 " കുംഭ " 20 " 4 " 6 " ഈ മാസ തീയതി സമയങ്ങളിൽ വാസ്തു എഴുനേറ്റ് കുളി , ജപം , ഊണ് ഇവയ്ക്കുശേഷമുള്ള ഏകാന്ത സമയത്താണ് ശിലാസ്ഥാപന കർമ്മത്തിനു ഏറ്റവും ഉത്തമ മുഹൂർത്തം .വാസ്തുപുരുഷൻ സൂര്യൻ നിൽക്കുന്ന രാശിയിൽ കാലുകളും അതിൻറെ 7 ആം രാശിയിൽ തലയും വച്ച് ഇടത്തോട്ട് ചരിഞ്ഞിളകി നാലുദിക്കിലും തിരിഞ്ഞുകൊണ്ടിരിക്കും .
ശിലാസ്ഥാപനം വാസ്തുവിൻറെ കിടപ്പനുസരിച്ച് വയറിന്മേൽ വരത്തക്കവണ്ണം ആയാൽ ഏറ്റവും ശുഭപ്രദം വാസ്തുദേവതകളെ പൂജകഴിച്ചു് സന്തോഷിപ്പിച്ചത്തിനു ശേഷം വേണം ഗൃഹാരംഭത്തിനും , കട്ടിള വയ്ക്കുന്നതിനും , ഗൃഹ പ്രവേശത്തിനും വാസ്തുപൂജ നടത്തുവാൻ നോട്ട് - വാസ്തുപുരുഷൻ കന്നി , തുലാം , വൃശ്ചികം മാസങ്ങളിൽ കിഴക്കോട്ടു തല വച്ചും , ധനു , മകരം , കുംഭം മാസങ്ങളിൽ തെക്കോട്ടു തലവച്ചും , മീനം , മേടം , ഇടവം മാസങ്ങളിൽ പടിഞ്ഞാറോട്ടു തല വച്ചും , മിഥുനം , കർക്കിടകം , ചിങ്ങം മാസങ്ങളിൽ വടക്കോട്ടു തല വച്ചും ശയിക്കുന്നു
.
കല്ലിടീലിന് വയറിൻറെ സ്ഥാനം കണ്ടുപിടിക്കൽ - കന്നി , തുലാം , വൃശ്ചികം മാസങ്ങളിൽ ബ്രഹ്മാദിദേവതകളുടെ തെക്ക് - വിവസ്വാനും പടിഞ്ഞാറ് മിത്രകനും വയറിൻറെ സ്ഥാനങ്ങൾ .. ധനു , മകരം ,കുംഭം മാസങ്ങളിൽ ബ്രഹ്മാദിദേവതകളുടെ പടിഞ്ഞാറ് വിവസ്വാനും വടക്ക് മിത്രകനും വയറിൻറെ സ്ഥാനങ്ങൾ .. മീനം , മേടം , ഇടവം മാസങ്ങളിൽ ബ്രഹ്മാദിദേവതകളുടെ വടക്ക് വിവസ്വാനും കിഴക്ക് മിത്രകനും വയറിൻറെ സ്ഥാനങ്ങൾ .. മിഥുനം , കർക്കിടകം , ചിങ്ങം മാസങ്ങളിൽ ബ്രഹ്മാദിദേവതകളുടെ കിഴക്ക് വിവസ്വാനും തെക്ക് മിത്രകനും വയറിൻറെ സ്ഥാനങ്ങൾ .
രാശികൾ
കിണറിൻറെ സ്ഥാനം മീനം രാശിയിൽ കിണർ കുഴിക്കുന്നത് ശ്രേയസ്കരം .. മകരം , കുംഭം, മേടം , ഇടവം ഈ രാശികളിലും കിണർ കുഴിക്കാം ..വരുണ പദത്തിൽ കിണർകുഴിക്കുന്നത് ഏറ്റവും നല്ലതാകുന്നു .. ആപൻ , പാപവത്സൻ , ഇന്ദ്രജിത് ഇവരുടെ പദങ്ങളിലും ദോഷമില്ല . ഗേറ്റിൻറെ സ്ഥാനം .ജയന്തൻ , ഇന്ദ്രൻ , ഗൃഹക്ഷതൻ , ഗന്ധർവ്വൻ , സുഗ്രീവൻ , പുഷ്പാദിദന്തൻ , മുഖ്യൻ , ഭാല്ലടൻ ഇവരുടെ പദങ്ങളിൽ ഗേറ്റു നിർമ്മിക്കുന്നത് ശുഭകരം .. ഗൃഹത്തിൻറെ അഷ്ടമരാശിയിൽ ഗേറ്റു വരാതെ ശ്രദ്ധിക്കണം .. സ്ഥലപരിമിതി ഉള്ളപക്ഷം ഗേറ്റിൻറെ മദ്ധ്യം പദമദ്ധ്യത്തിൽ വരത്തക്ക വിധം നിർമ്മിക്കാം ഗൃഹനിർമ്മാണം .പുരയിടത്തിൻറെ മനുഷ്യഖണ്ഡത്തിലോ , ദേവഖണ്ഡത്തിലോ ഗൃഹം പൂർണ്ണമായോ , സ്ഥലപരിമിതി ഉള്ളപക്ഷം ഗൃഹമദ്ധ്യം മേൽ ഏതെങ്കിലും ഒരു ഖണ്ഡത്തിൽ വരത്തക്ക വിധമോ , കിഴക്കോ , പടിഞ്ഞാറോ , തെക്കോ , വടക്കോ ദർശനമായി ഗൃഹം നിർമ്മിക്കാം .. കോണുകൾ ദർശമാവരുത് സുഷുമ്നനാഡി ധമനി മർമ്മം ഗൃഹത്തിൻറെ മദ്ധ്യബിന്ദുവിൽകൂടി കിഴക്കുപടിഞ്ഞാറും , തെക്കുവടക്കും ആയി കടന്നു പോകുന്ന 2 രേഖകൾ വാസ്തു പുരുഷൻറെ സുഷുമ്നനാഡികളായും , കോണോടുകോണായി പോകുന്ന 2 രേഖകൾ ധമനികളായും കണക്കാക്കുന്നു .. ഈ 4 രേഖകളും തമ്മിൽ സന്ധിക്കുന്ന ഗൃഹമദ്ധ്യബിന്ദു മർമ്മ വുമാണ് .. മർമ്മത്തിൽ കൂടി ധാരാളം വായു സഞ്ചാരം ഉണ്ടായാൽ താമസിക്കുന്നവരുടെ ആരോഗ്യം വർദ്ധിപ്പിക്കും .. ആകയാൽ മർമ്മം അടച്ചുകെട്ടുണ്ടാവരുത് .. അതുപോലെ മേൽ 4 രേഖകളും മുറിയത്തക്ക വണ്ണം ഭിത്തി വരുന്ന പക്ഷം വാതിലോ ജന്നലോ വയ്ച്ചാൽ മതിയാവും പ്രധാന കട്ടിള വീടിൻറെ നേർമദ്ധ്യത്തിൽ വരുന്ന പക്ഷം മദ്ധ്യത്തിൽ നിന്നും അല്പം പ്രദക്ഷിണ ഗമനത്തോടെ വയ്ക്കണം പൂജാ സ്ഥാനം കിഴക്കുവശത്താണെങ്കിൽ പടിഞ്ഞാറോട്ടു ദർശനമായും , പടിഞ്ഞാറുവശത്താണെങ്കിൽ കിഴക്കോട്ടു ദർശനമായും വയ്ക്കണം .. എങ്കിൽമാത്രമേ ദേവൻറെ മുമ്പിൽ വീടിൻറെ പകുതിയിൽ കൂടുതൽ സ്ഥലം വരികയുള്ളൂ ..ദേവചൈതന്യത്തിൻറെ സംരക്ഷണയിൽ നമ്മൾ കഴിയുന്നു എന്നാണല്ലോ സങ്കൽപ്പം .. പൂജാസ്ഥാനത്തിൻറെ തൊട്ടടുത്തു റ്റോയ് ലെറ്റ് വരാതെ സൂക്ഷിക്കുക അടുക്കളയ്ക്ക് മേടം , ഇടവം രാശികൾ , അഗ്നിപദം , പർജന്യപദം , വായുപദം ഇവ ഉത്തമമാകുന്നു കിടപ്പുമുറി , പഠനമുറി , ധനധാന്യസൂക്ഷിപ്പ് ഇവകൾക്ക് തെക്കും പടിഞ്ഞാറും വശങ്ങൾ നല്ലതാകുന്നു .. സെപ്ടിക് ടാങ്ക് , വേസ്റ്റ് വാട്ടർ പിറ്റ് തുടങ്ങിയ അശുദ്ധികൾ ഗൃഹം നിർമ്മിക്കുന്ന പുരയിടത്തിൻറെ യമസൂത്രം , ബ്രഹ്മ സൂത്രം , രജ്ജുസൂത്രങ്ങൾ ( കർണ്ണ രേഖകൾ ) ഇവകളിലും , ഗ്രഹത്തിൻറെ സുഷുപ്ന നാഡികൾ , ധമനികകൾ ഇവകൾക്കു നേരെയും വരാതെ സൂക്ഷിക്കുക ..ക്ലോസെറ്റ് തെക്കോ വടക്കോ ദിശയായിട്ടുവേണം വെയ്ക്കുവാൻ നീളത്തിൽ വീടു നിർമ്മിക്കുമ്പോൾ തെക്കിനിയോ , പടിഞ്ഞാറ്റിനിയോ ആയിവേണം വെയ്ക്കുവാൻ ".L" ആകൃതിയിൽ വീടു നിർമ്മിക്കുവാൻ തെക്കിനിയും പടിഞ്ഞാറ്റിനിയും ആയി വെയ്ക്കണം .. ".LI " ആകൃതിയിൽ വീടു നിർമ്മിക്കുമ്പോൾ തെക്കിനിയും പടിഞ്ഞാറ്റിനിയും നിർബന്ധമാണ് ..അതിനോട് വടക്കിനിയോ കിഴക്കിനിയോ ചേർക്കണം .. നാലുംകൂടി പണിതാൽ നാലുകെട്ടായി മാളിക നിർമ്മാണം ഒന്നിലധികം നിലകളുള്ള വീടു പണിയുമ്പോൾ മേൽതത്വം തന്നെയാണു സ്വീകരിക്കേണ്ടത് .. മുകളിൽ ആദ്യം തെക്കുവശത്തോ പടിഞ്ഞാറുവശത്തോ വേണം മുറികൾ നിർമ്മിക്കേണ്ടത് .. .. ഫ്ലാറ്റ് നിർമ്മാണം ഫ്ലാറ്റ് വളരെ കുടുംബാംഗങ്ങൾ താമസിക്കുന്ന ഒരു സമുച്ചയമാകയാൽ വാസ്തു മൊത്തത്തിൽ കണക്കാക്കുകയേ ആവശ്യമുള്ളൂ ..നാലുവശത്തും വേണ്ടത്ര വലുപ്പത്തിൽ സ്ഥലം ഇട്ടിരിക്കണം .. ഫ്ലാറ്റിലേയ്ക്കു കടക്കുന്ന പ്രധാനകട്ടിള ശരിയായ സ്ഥാനത്തുവേണം .. ഓരോ വീട്ടിലേയ്ക്കുമുള്ള പ്രവേശന വാതിൽ നോക്കേണ്ട കാര്യമില്ല .. ഒരു വീട്ടിലെ പല മുറികളായി അനുമാനിച്ചാൽ മതിയാവും .. അടുക്കള വടക്കോ , കിഴക്കോ ഭാഗത്തു വേണം .. ഭക്ഷണം പാകം ചെയ്യുന്നത് കിഴക്കോ വടക്കോ ദിശയിലേക്കുതിരിഞ്ഞുവേണം വാസ്തുവും പരിതസ്ഥിതിയും സൂക്ഷമായി പരിശോധിച്ചാൽ വാസ്തുവും പരിതസ്ഥിതിയും ഒന്നു തന്നെയാണെന്നു മനസിലാക്കാം .. സൂര്യനെ കേന്ദ്രീകരിച്ചാണല്ലൊ ജീവജാലങ്ങളുടെ നിലനിൽപ്പ് .. ഗൃഹം ഭൂമി ( വാസ്തു ) യിലാണല്ലൊ സ്ഥിതിചെയ്യുന്നത് .. ജീവജാലങ്ങൾക്ക് ഉചിതമായ ഭൂമിതന്നെയാണല്ലൊ ഗൃഹനിർമാണത്തിനു ഉത്തമം .. പകൽ സൂര്യപ്രകാശവും രാത്രിയിൽ നക്ഷത്രങ്ങളുടെ പ്രകാശവും അനിവാര്യം തന്നെ .. ചുരുക്കത്തിൽ സൂര്യൻ , ആകാശം , അന്തരീക്ഷം , ഭൂമി ഇവ ജീവജാലങ്ങളേയും ഗൃഹത്തേയും സ്വാധീനിക്കുന്നതതായി കാണാം .. .വീടിനു ചുറ്റും പുരടിടം ഉണ്ടെങ്കിൽ കാറ്റും വെളിച്ചവും ധാരാളം ലഭിക്കും .. അതിലെ വൃക്ഷങ്ങളും ചെടികളും ശുദ്ധവായുവും സൂര്യപ്രകാശത്തിൻറെ കാഠിന്യം കുറച്ച് തണുപ്പും നൽകുന്നു .. പുരയിടം കുറവാണെങ്കിൽ ഉയരം വയ്ക്കാത്ത മാവ് , തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങൾ വളർത്താം . ബഡ് ചെയ്തമരങ്ങൾ ഉചിതമാണ് .. പൂച്ചെടികൾ , പച്ചക്കറികൾ ഇവകളും കൃഷി ചെയ്യാം .. ആവശ്യത്തിനു കാറ്റ് , തണൽ , പച്ചക്കറികൾ , പഴവർഗ്ഗങ്ങൾ, പൂക്കൾ ഇവ ലഭിക്കുകയും ചെയ്യും .. ടെറസ്സിൽ കൃഷി ചെയ്താൽ വീടിനുള്ളിൽ ചൂടു കുറയും . കടപ്പാട് - ശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ വാസ്തുലക്ഷണം