- അദ്ധ്യായം - 17 തച്ചുശാസ്ത്രം .ഭൂമിയുടെ തെക്കും പടിഞ്ഞാറും ഉയർന്നിരുന്നാൽ ഐശ്വര്യം , ധനം ഇവ ഫലം .. തെക്കു വടക്ക് ദീർഘമായ ഭൂമിക്ക് എല്ലാവിധ അഭിവൃദ്ധിയും , സമചതുരമായ ഭൂമിക്ക് ബുദ്ധി വർദ്ധനയും ഫലം .. പശുക്കൾ , മനുഷ്യർ , നല്ല ഫലങ്ങൾ , നല്ല പുഷ്പങ്ങൾ , പാലുള്ള വൃക്ഷങ്ങൾ ഇവകളോടുകൂടിയിരിക്കുന്നതും , പ്രദക്ഷിണമായി വെള്ളം ഒഴുകുന്നതും , മിനുമിനുപ്പും ചവിട്ടിയാൽ ഗംഭീര ശബ്ദം ഉണ്ടാക്കുന്നതും , ഒരു കുഴിയുണ്ടാക്കി ആ കുഴി അതേ മണ്ണുകൊണ്ട് നിറച്ചാൽ മണ്ണവശേഷിക്കുന്നതും , വേനൽക്കാലത്തുകൂടി വെള്ളം വറ്റാത്തതും ആയ ഭൂമി ഉത്തമം
വൃക്ഷങ്ങളുടെ സ്ഥാനം പുരയിടത്തിൻറെ കിഴക്ക് - പ്ലാവ് , എരിഞ്ഞി , പേരാൽ തെക്ക് - കവുങ്ങ് , അത്തി , പുളി പടിഞ്ഞാറ് - തെങ്ങ് , അരയാൽ , ഏഴിലംപാല വടക്ക് - മാവ് , ഇത്തി ,നാഗമരം ഇവ നിൽക്കുന്നത് ഉത്തമം ഗൃഹത്തിൻറെ ഇരുവശങ്ങളിലും പിന്നിലുമായി കുമിഴ് , കൂവളം , കടുക്ക , കൊന്ന , നെല്ലി ,ദേവതാരം , പ്ലാശ് , അശോകം , ചന്ദനം , പുന്ന , വേങ്ങ , ചമ്പകം , കരിങ്ങാലി ഇവ നിൽക്കുന്നതും , എല്ലാ സ്ഥലങ്ങളിലും വാഴ , മുല്ല , വെറ്റില ഇവ നിൽക്കുന്നതും ശുഭമാകുന്നു .. . പുരയിടത്തെ ഖണ്ഡങ്ങളാക്കി തിരിക്കുന്നതിനുമുമ്പ് കിഴക്കുപടിഞ്ഞാറ് കൃത്യതയോടെ സമചതുരമാക്കുകയും , ഇരുപുറവുമുള്ള അംശങ്ങൾക്കു തുല്യത വരുത്തുകയും വേണം .. യമസൂത്രം ബ്രഹ്മസൂത്രം പുരയിടത്തിൻറെ നടുവെ തെക്കുവടക്കുള്ള സൂത്രം യമസൂത്രം .. നടുവെ കിഴക്കുപടിഞ്ഞാറുള്ള സൂത്രം ബ്രഹ്മസൂത്രം ഇങ്ങനെ പേർ
മനുഷ്യഖണ്ഡം ദേവഖണ്ഡം .യമസൂത്രവും ബ്രഹ്മസൂത്രവും കൊണ്ട് പറമ്പിനെ 4 സമഖണ്ഡങ്ങളാക്കിയാൽ വടക്കുകിഴക്കു കോണി( ഈശാനകോണ്‍ )ലെ ഖണ്ഡം മനുഷ്യഖണ്ഡം , തെക്കുപടിഞ്ഞാറു കോണി(നിര്യതികോണ്‍)ലെ ഖണ്ഡം ദേവഖണ്ഡം . ഈ 2 ഖണ്ഡങ്ങളും ഗൃഹം നിർമ്മിക്കുവാൻ ഉത്തമമാകുന്നു മറ്റു 2 ഖണ്ഡങ്ങൾ കിഴക്കുതെക്കുകോണി( അഗ്നികോണ്‍ )ലെ യമഖണ്ഡവും , വടക്കുപടിഞ്ഞാറുകോണി( വായുകോണ്‍)ലെ അസുര ഖണ്ഡവും വീടു വെയ്ക്കുവാൻ ശുഭമല്ല .. . പറമ്പിന് അധികം വലുപ്പമുണ്ടെങ്കിൽ മനുഷ്യഖണ്ഡത്തേയോ , ദേവഖണ്ഡത്തേയോ വീണ്ടും നാലാക്കി അതിലെ മനുഷ്യഖണ്ഡത്തിലോ ദേവഖണ്ഡത്തിലോ വീടു പണിയാം .. ഇങ്ങനെ സൌകര്യപ്രദമായ വലുപ്പത്തിൽ പറമ്പിനെ ചെറുതാക്കിയെടുക്കാം .. .ഇപ്പോഴത്തെ കാലസ്ഥിതിയിൽ സ്ഥലപരിമിതിയുള്ള പക്ഷം ഗൃഹമദ്ധ്യം മനുഷ്യഖണ്ഡത്തിലോ , ദേവഖണ്ഡത്തിലോ വരത്തക്കവിധം ഗൃഹം നിർമ്മിക്കാം രജ്ജുസൂത്രം ( കർണ്ണരേഖ )
കോണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സൂത്രം രജ്ജുസൂത്രം അല്ലെങ്കിൽ കർണ്ണരേഖ എന്നു പേർ വാസ്തുപുരുഷൻ ദേവാസുരയുദ്ധത്തിൽ ദേവേന്ദ്രൻറെ അമ്പേറ്റ് ഭൂമിയിൽ വീണ ഒരു അസുരനാണ് വാസ്തുപുരുഷൻ .. ഈശാനകോണിൽ തലയും , നിര്യതി കോണിൽ കാലുകളും , വായുകോണിൽ വലത്തെ കൈമുട്ടും , അഗ്നികോണിൽ ഇടത്തെ കൈമുട്ടും കൈപ്പടങ്ങൾ മാറിലും വെച്ചാണ് വാസ്തുപുരുഷൻ ഭൂമിയിൽ പതിച്ചത് .. ഉടനെതന്നെ ദേവന്മാർ വാസ്തുപുരുഷൻറെ ഓരോരോ അവയവങ്ങളിലും കയറി ഇരിപ്പായി അവയവങ്ങൾ ദേവതകൾ തലയിൽ - ഈശാനൻ വലത്തെ കണ്ണിൽ - ദിതി ഇടത്തെ " - പർജന്യൻ മുഖത്ത് - ആപൻ കഴുത്തിൽ - ആപവത്സൻ വലത്തെ ചെവിയിൽ - അദിതി ഇടത്തെ " - ജയന്തൻ വലത്തെ ചുമലിൽ - അർഗ്ഗളൻ ഇടത്തെ " - ഇന്ദ്രൻ വലത്തെ കൈത്തണ്ടയിൽ - ചന്ദ്രൻ, ഭല്ലാടൻ, മുഖ്യൻ, നാഗൻ ഇടത്തെ " - സൂര്യൻ, സത്യകൻ, ബ്ഋശൻ, അന്തരീക്ഷൻ വലത്തെ കൈത്തലയിൽ - ശിവൻ , ശിവജിത് ഇടത്തെ " - സാവിത്രൻ . സവിതാവ് വലത്തെ മുലയിൽ - ഭൂബ്ഋത്ത് ഇടത്തെ " - ആർയ്യകൻ വയറിൽ - മിത്രകൻ , വിവസ്വാൻ നാഭിയിൽ - ബ്രഹ്മാവ് ലിങ്കത്തിൽ - ഇന്ദ്രൻ അണ്ഡത്തിൽ - ഇന്ദ്രജിത് വലത്തെ കാലിൽ - വായു ,രോഗൻ ,ശേഷോഖ്യൻ ,അസുരൻ , വരുണൻ പുഷ്പാദിദന്തൻ ,സുഗ്രീവൻ ,പ്രതിഹാരപാലൻ ഇടത്തെ " - അഗ്നി ,പൂഷാവ് ,വിതഥൻ ,ഗൃഹക്ഷൻ യമൻ , ഗന്ധർവ്വൻ , ഭ്രംഗൻ , മൃഗൻ രണ്ടു കാൽപ്പാദങ്ങളിൽ - പിത്രാഖ്യൻ പുറമേ കിഴക്കു ദിക്കിൽ - ശർവ്വസ്കന്ദൻ അഗ്നി കോണിൽ - വിദാരി തെക്കു ദിക്കിൽ - ആർയ്യമാവ് നിര്യതി കോണിൽ - പുതനിക പടിഞ്ഞാറു ദിക്കിൽ - ജ്രംബകൻ വായു കോണിൽ - പാപരാക്ഷസി വടക്കു ദിക്കിൽ - പിലിപിഞ്ഛകൻ ഈശാന കോണിൽ - ചരകി . . വാസ്തുവിൻറെ 81 പദങ്ങൾ ഗൃഹം നിർമ്മിക്കുവാൻ തിരഞ്ഞെടുത്ത പുരയിട ചതുരത്തെ നെടുകയും കുറുകയും 9 സമഭാഗങ്ങൾ വീതം ആക്കുമ്പോൾ 81 പദങ്ങൾ ഉണ്ടാകുന്നു .
വാസ്തുപദദേവതകൾ
വാസ്തുദിവസം ഒരു വർഷം 8 ദിവസങ്ങളിൽ പകൽ 18 മിനിട്ട് സമയം ശിലാസ്ഥാപനത്തിന് അത്യുത്തമമാണ് .. മേട മാസം 10 ആം തീയതി ഉദിച്ച് 2 മണിക്കൂർ 54 മിനിട്ടു മുതൽ 18 മിനിട്ട് ഇടവ " 21 " 4 " 6 " കർക്കിടക " 11 " 1 " 42 " ചിങ്ങ " 6 " 9 " 18 " തുലാ " 11 " 1 " 42 " വൃശ്ചിക " 8 " 4 " 54 " മകര " 12 " 4 " 6 " കുംഭ " 20 " 4 " 6 " ഈ മാസ തീയതി സമയങ്ങളിൽ വാസ്തു എഴുനേറ്റ് കുളി , ജപം , ഊണ് ഇവയ്ക്കുശേഷമുള്ള ഏകാന്ത സമയത്താണ് ശിലാസ്ഥാപന കർമ്മത്തിനു ഏറ്റവും ഉത്തമ മുഹൂർത്തം .വാസ്തുപുരുഷൻ സൂര്യൻ നിൽക്കുന്ന രാശിയിൽ കാലുകളും അതിൻറെ 7 ആം രാശിയിൽ തലയും വച്ച് ഇടത്തോട്ട് ചരിഞ്ഞിളകി നാലുദിക്കിലും തിരിഞ്ഞുകൊണ്ടിരിക്കും . ശിലാസ്ഥാപനം വാസ്തുവിൻറെ കിടപ്പനുസരിച്ച് വയറിന്മേൽ വരത്തക്കവണ്ണം ആയാൽ ഏറ്റവും ശുഭപ്രദം വാസ്തുദേവതകളെ പൂജകഴിച്ചു് സന്തോഷിപ്പിച്ചത്തിനു ശേഷം വേണം ഗൃഹാരംഭത്തിനും , കട്ടിള വയ്ക്കുന്നതിനും , ഗൃഹ പ്രവേശത്തിനും വാസ്തുപൂജ നടത്തുവാൻ നോട്ട് - വാസ്തുപുരുഷൻ കന്നി , തുലാം , വൃശ്ചികം മാസങ്ങളിൽ കിഴക്കോട്ടു തല വച്ചും , ധനു , മകരം , കുംഭം മാസങ്ങളിൽ തെക്കോട്ടു തലവച്ചും , മീനം , മേടം , ഇടവം മാസങ്ങളിൽ പടിഞ്ഞാറോട്ടു തല വച്ചും , മിഥുനം , കർക്കിടകം , ചിങ്ങം മാസങ്ങളിൽ വടക്കോട്ടു തല വച്ചും ശയിക്കുന്നു. കല്ലിടീലിന് വയറിൻറെ സ്ഥാനം കണ്ടുപിടിക്കൽ - കന്നി , തുലാം , വൃശ്ചികം മാസങ്ങളിൽ ബ്രഹ്മാദിദേവതകളുടെ തെക്ക് - വിവസ്വാനും പടിഞ്ഞാറ് മിത്രകനും വയറിൻറെ സ്ഥാനങ്ങൾ .. ധനു , മകരം ,കുംഭം മാസങ്ങളിൽ ബ്രഹ്മാദിദേവതകളുടെ പടിഞ്ഞാറ് വിവസ്വാനും വടക്ക് മിത്രകനും വയറിൻറെ സ്ഥാനങ്ങൾ .. മീനം , മേടം , ഇടവം മാസങ്ങളിൽ ബ്രഹ്മാദിദേവതകളുടെ വടക്ക് വിവസ്വാനും കിഴക്ക് മിത്രകനും വയറിൻറെ സ്ഥാനങ്ങൾ .. മിഥുനം , കർക്കിടകം , ചിങ്ങം മാസങ്ങളിൽ ബ്രഹ്മാദിദേവതകളുടെ കിഴക്ക് വിവസ്വാനും തെക്ക് മിത്രകനും വയറിൻറെ സ്ഥാനങ്ങൾ .
രാശികൾ


very nice ...and interesting
ReplyDelete